കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം

ജോയിച്ചന്‍ പുതുക്കുളം

മയാമി: വലിയ നോമ്പിന്റെ പവിത്രതയില്‍ക്കൂടി കടന്നുപോകുമ്പോള്‍ വ്യക്തികളുടേയും, കുടുംബങ്ങളുടേയും ആത്മീയ നവീകരണം കൂടുതല്‍ തീക്ഷ്ണമാകുന്നതിനും, ക്രമപ്പെടുത്തുന്നതിനുമായി പ്രസിദ്ധ ധ്യാനഗുരു ഫാ. മാത്യു ആശാരിപറമ്പില്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന ദേവാലയത്തില്‍ മൂന്നു ദിവസത്തെ ധ്യാനം നടത്തുന്നു. തലശേരി രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ കൂടിയാണ് മാത്യു അച്ചന്‍.

ഒമ്പതാം തീയതി വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് 9 മണി വരേയും, ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 വരേയും, ഞായറാഴ്ച 8.30-നു കുര്‍ബാനയോടുകൂടി ആരംഭിച്ച് വൈകുന്നേരം 4 മണിയോടുകൂടി ഈ മൂന്നു ദിവസത്തെ ധ്യാനം സമാപിക്കും.

ധ്യാനത്തില്‍ പങ്കുകൊണ്ട് ആത്മവിശുദ്ധി നേടുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പള്ളിയും പാരീഷ് കമ്മിറ്റിയും ക്ഷണിക്കുന്നു.

Share This Post