ഭക്തിനിർഭരമായി ഓശാന തിരുനാൾ: വിശുദ്ധവാരത്തിനു തുടക്കം

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധവാരത്തിനു തുടക്കം കുറിച്ചുള്ള ഓശാനായാചരണം ഭക്തി നിർഭരമായി. ക്രിസ്തുനാഥന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കി കുരുത്തോലയേന്തി വിശ്വാസികൾ ദേവാലയ പ്രവേശനം ചെയ്തു.

ദേവാലയത്തിൽ നടന്ന കുരുത്തോല വെഞ്ചരിപ്പിനും വിതരണത്തിനും വികാരി ജോൺസ്റ്റി തച്ചാറ, ഫാ അലക്സ് വിരുതുകുളങ്ങര എന്നിവർ നേതൃത്വം നൽകി. വിശുദ്ധവാരം പ്രാർത്ഥനയുടെയും പ്രത്യാശയുടേയും ദിനങ്ങളായിരിക്കട്ടെ എന്ന് ഫാ. ജോൺസ്റ്റി ആശംസിച്ചു.

നഷ്ട്ടപെട്ട ദൈവ മഹത്വം (എസെക്കിയേൽ: 10 ) തിരിച്ചു നൽകുവാൻ സ്വയം ബലിയർപ്പണത്തിനു തയാറായ ഈശോ ദേവാലയത്തിന്റെ കിഴക്കേ വാതിലിലൂടെ പ്രവേശിക്കുന്നതിന്റെയും, അതോടൊപ്പം നമ്മുടെ ഹൃദയത്തിലേക്കും കുടുംബത്തിലേക്കും ദൈവമഹത്വം തിരിച്ചു വരുന്നതിന്റെയും തിരുനാളാണ് ഓശാനയെന്നു ഫാ അലക്സ് വിരുതുകുളങ്ങര തന്റെ സന്ദേശത്തിൽ പറഞ്ഞു.

സെന്‍റ്. അല്‍ഫോന്‍സ ദേവാലയത്തിലെ പീഡാനുഭവവാര തിരുകർമ്മങ്ങളുടെ സമയം:

പെസഹാവ്യാഴ ശുശ്രൂഷകൾ വൈകുന്നേരം 7 മുതൽ
ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ വൈകുന്നേരം 4 മുതൽ
ദുഃഖ ശനിയാഴ്ചത്തെ തിരു കർമ്മങ്ങൾ രാവിലെ 8:30 മുതൽ
ഉയിർപ്പ് തിരുന്നാൾ കർമ്മങ്ങൾ (ഈസ്റർ വിജിൽ) ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ
ഈസ്റർ ഞായറാഴ്ച രാവിലെ 9 നു വി. കുർബാന .

Share This Post