ബേബിച്ചന്‍ ചാലില്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാന ആര്‍.വി.പിയായി മത്സരിക്കുന്നു

ബേബിച്ചന്‍ ചാലില്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാന ആര്‍.വി.പിയായി മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: കാല്‍ നൂറ്റാണ്ടിലധികമായി സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിനുടമയായ ബേബിച്ചന്‍ ചാലില്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാന ആര്‍.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ലീല മാരേട്ടിന്റെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സംഘടനയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് ബേബിച്ചന്‍ പ്രസ്താവിച്ചു.

നിലവില്‍ ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറിയായും, ക്‌നാനായ സഭയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും സേവനം അനുഷ്ഠിച്ചുവരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ബോര്‍ഡ് ഓഫ് ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബേബിച്ചന്റെ രംഗപ്രവേശനം മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയും മറ്റ് ഇതര സംഘടനകളും പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ബേബിച്ചന്‍ ആര്‍.വി.പിയായി വരുന്നത് സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നു എം.എ.സി.എഫിന്റെ ഭാരവാഹികള്‍ ഒരു പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

Share This Post