അറ്റ്‌ലാന്റ ക്‌നാനായ കണ്‍വെന്‍ഷന്റെ വെല്‍ക്കം പ്രോഗ്രാമിന് തിരിതെളിഞ്ഞു

അറ്റ്‌ലാന്റ ക്‌നാനായ കണ്‍വെന്‍ഷന്റെ വെല്‍ക്കം പ്രോഗ്രാമിന് തിരിതെളിഞ്ഞു

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ ആതിഥേയത്വം വഹിക്കുന്ന പതിമൂന്നാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റയില്‍ നടക്കുന്നതിന്റെ മുന്നോടിയായി, മാര്‍ച്ച് മാസം നാലാം തീയതി ദിവ്യബലിയെ തുടര്‍ന്ന് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കണ്‍വെന്‍ഷനില്‍ ലേക്കുള്ള വെല്‍ക്കം പ്രോഗ്രാം, ഓപ്പണിംഗ് പ്രോഗ്രാം, അറ്റ്‌ലാന്റ കള്‍ച്ചറല്‍ പ്രോഗ്രാം എന്നീ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ: ജമി പുതുശ്ശേരിയുടെ പ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു.

ഗഇഅഏ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, സെക്രട്ടറി മാത്യു പുല്ലഴിയില്‍ , തോമസ് മുണ്ടന്താനം , റീജണല്‍ വൈസ് പ്രസിഡന്റ് ജോബി വാഴക്കാല, ഷാജു തെക്കേല്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍, എന്നിവരുടെ സാന്നിധ്യത്തില്‍ വെച്ച് അറ്റ്‌ലാന്റയിലെ കലാകാരന്മാരായ ജോസ് കാപ്പറമ്പില്‍, ജെയിംസ് കല്ലറകാണി എന്നിവര്‍ ചേര്‍ന്ന് തിരിതെളിച്ചു.

കള്‍ച്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോണി ഇല്ലിക്കാട്ടില്‍, വെല്‍ക്കം പ്രോഗ്രാം ചെയര്‍മാന്‍, ചാക്കോച്ചന്‍ പുല്ലാനപളളി, ഓപ്പണിംഗ് പ്രോഗ്രാം ചെയര്‍മാന്‍ ആന്‍സി ചെമ്മലകുഴി , കമ്മിറ്റി അംഗങ്ങളായ ജ്യോതി എരണിക്കല്‍, ജസി പുതിയകുന്നേല്‍ , ലൂക്കോസ് ചക്കാല പടവില്‍ , ഷാജന്‍ പൂവത്തൂംമൂടില്‍ , സാജു വട്ടക്കുന്നത് , സുമോള്‍ തയ്യില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Post