അറ്റ്‌ലാന്റാ ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റാ: ഈ വരുന്ന ജൂലായ് 19,20,21,22 തീയതികളില്‍ അറ്റ്‌ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റിയംഗങ്ങളും, അക്കമഡേഷന്‍ കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഓരോ രജിസ്‌ട്രേഷനും സൂക്ഷമതയോടെ കൂടി പരിശോധിച്ചു വരികയാണെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിബി മുളയാനി കുന്നേല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മറ്റി ലൈസണ്‍ ലിജോ മച്ചാനികകല്‍ (917 359 5649), കമ്മിറ്റി ചെയര്‍മാന്‍ സിബി മുളയാനികുനേല്‍ (404 429 4627), മറ്റ് കമ്മിറ്റിയംഗങ്ങളായ ആനി ഫിലിപ്പ് കൊച്ചുപുരയില്‍ (905 354 7355), ഷാമോന്‍ പളളാടടുമടതില്‍(817 7155035), ജൈനമ്മ പെരുമ്പലത്ത(718 207 3452), മാഗി സോണി പാട്ടകണ്ടത്തില്‍ (914 843 5836),ലേനുസ് വള്ളി പടവില്‍(713 724 6379) എന്നിവരുമായി ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 കൂടി അവസാനിക്കുന്നതാണ് എന്ന അറിയിച്ചിട്ടുണ്ട്.

സമുദായം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും, ഒന്നായി തീരുമാനമെടുക്കുന്നതിനും ഈ കണ്‍വന്‍ഷന്‍ ഉപയോഗപ്പെടുത്തണമെന്ന് കെ.സി. സി.എന്‍.എ പ്രസിഡന്‍റ് ശ്രീമാന്‍. ബേബി മണക്കുന്നേല്‍ അറിയിച്ചു. എത്രയും വേഗം എല്ലാ ക്‌നാനായ സമുദായ സ്‌നേഹികളും കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്തത് നമ്മുടെ സമുദായത്തോടുള്ള സ്‌നേഹം പ്രകടിപ്പികുവാനും , തനിമയിലും ഒരുമയിലും നിറഞ്ഞുനില്‍ക്കുന്ന ഒരു കണവണ്‍ക്ഷന്‍ ആക്കി ഇതിനെ മാറ്റണമെന്നും കെസിസിഎന്‍എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആഹ്വാനം ചെയ്തു.

Share This Post