ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ ചവറ്റുകൂനയില്‍ !

ന്യൂയോര്‍ക്ക്: ചവറ്റു കൂനയിലേക്ക് അബദ്ധത്തില്‍ വജ്രാഭരണങ്ങള്‍ വലിച്ചെറിഞ്ഞ സംഭവം വാര്‍ത്തകളില്‍ നിറയുന്നു. ഏകദേശം ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് അറിയാതെ വേസ്റ്റ് കൂനയിലേക്ക് വീണത്. തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയ യുവതി മാലിന്യം കൂട്ടിയിട്ട് നശിപ്പിക്കുന്ന സ്ഥലത്തെ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഞ്ചു പേര്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ആഭരണമടങ്ങിയ ബാഗ് തിരികെ ലഭിച്ചത്. അറിയാതെ, വേസ്റ്റ് കൂനയിലേക്ക് ഒരു കറുത്ത നിറമുള്ള ബാഗാണ് വലിച്ചെറിഞ്ഞത് എന്നതല്ലാതെ മറ്റൊരു വിവരവും അന്വേഷണസംഘത്തിനു നല്‍കാന്‍ ഇവര്‍ക്കറിയില്ലായിരുന്നു. ജോര്‍ജിയയിലെ ക്യാന്‍ഡ്ലറിലായിരുന്നു സംഭവം. ദിവസേന 300 ടണ്‍ മാലിന്യങ്ങള്‍ നശിപ്പിക്കാനായി കുന്നുകൂട്ടിയിടുന്ന സ്ഥലത്തു നിന്ന് ഇതു കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവില്‍, സോളിഡ് വേസ്റ്റ് ഡയറക്ടര്‍ ജോണി വിക്കേഴ്സിന്‍റെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ ബാഗ് കണ്ടെടുത്തു. ചാനല്‍ 2 ആക്ഷന്‍ ന്യൂസ് ചാനലാണ് സംഭവം വാര്‍ത്തയാക്കിയത്.

ജോര്‍ജ് തുമ്പയില്‍

എൻ എസ്സ് എസ്സ് കാനഡയുടെ 16 -മതു വിഷു ആഘോഷങ്ങൾ ഏപ്രിൽ 21 ശനിയാഴ്ച

ടൊറന്റോ: എൻ എസ്സ് എസ്സ് കാനഡയുടെ 16 -മതു വിഷു ആഘോഷങ്ങൾ ഏപ്രിൽ 21 ശനിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് ഹെറാൾഡ് എം ബ്രൈറ്റ് വൈറ്റ് സക്കണ്ടറി സ്‌കൂൾ,ബ്രാംപ്ടണിൽ വച്ച് നടത്തപ്പെടുന്നു.മുൻകാലങ്ങളെ അപേക്ഷിച്ചു വളരെ വിപുലമായ രീതിയിൽ ഉള്ള ആഘോഷങ്ങൾക്കാണ് ഇത്തവണ വേദി ഒരുങ്ങിയിരിയ്ക്കുന്നതു.

വിഷുക്കണി,വിഷു പാട്ട്,വിഷു കൈനീട്ടം, എന്നതിന് പുറമെ വിവിധങ്ങളായ കലാ പരിപാടികളും,വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിട്ടുണ്ട്.നൂറിൽ അധികം കുഞ്ഞുങ്ങൾ വിഷു കൈനീട്ടം വാങ്ങുന്ന എൻ എസ്സ് എസ്സ് വിഷു കാനഡയിലെ അത്യഅപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.തായമ്പകയുടെ മേള കൊഴുപ്പ് വിഷു പരിപാടികൾക്ക് മിഴിവേകും.

കേരളത്തിന്റെ തനതു ചെണ്ടമേളത്തിനും പുറമെ ഭാരത നാട്യം,മോഹിനിയാട്ടം,തിരുവാതിര,കോമഡി സ്കിറ്റ്,ഗാനങ്ങൾ ,സിനിമാറ്റിക് ഡാൻസ്ബോ,ളിവുഡ് ഡാൻസ് ,ഉപകരണ സംഗീതം,എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പു നൽകും.500 -ലധികം പേർക്ക് സംബന്ധിക്കാവുന്ന ആഡിറ്റോറിയത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിയ്ക്കുന്നതു.

കൂടുതൽ വിവരങ്ങൾക്ക്:E-Mail: nsscanada@hotmail.com or Web: www.nsscanada.org ,Tel: 416 8393773 എന്ന നമ്പറിലോ ബന്ധപ്പെടുക.

പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍

ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. ‘ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകള്‍ക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കിയും, സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു.

പ്രാര്‍ഥനാ മുഖരിതമായ അന്തരീഷത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു. 12 കുട്ടികള്‍ യേശുവിന്‍െറ പ്രതിനിധികളായ ശിഷ്യന്മാരായി അണിനിരന്നപ്പോള്‍ ബഹു. വികാരി. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് കുഞ്ഞുങ്ങളുടെ കാല്‍ കഴുകി തുടച്ച് ചുംബിച്ചു.

മാര്‍ച്ച് 29 ന് വ്യാഴാഴ്ച വൈകിട്ട് 7.30ന് പെസഹാ തിരുനാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. വികാരി. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. പ്രീജോ പോള്‍ പാറക്കല്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മ്മികനായി.

തൃശ്ശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ബഹു. ഫാ. പ്രീജോ പോള്‍ പാറക്കല്‍ യഹൂദന്മാരുടെ പെസഹാ ആചാരണത്തെപ്പറ്റിയും, വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തെപ്പറ്റിയും, വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുസഭയുടെ പഠനത്തെ ആസ്പത മാക്കി നടത്തിയ വചനശുശ്രൂഷ പെസഹാ ആഘോഷത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ വിജ്ഞാനപ്രദവുമായിരുന്നു.

ഈശോ വിശൂദ്ധ കുര്‍ബാന ആരംഭിച്ചത് സെഹിയോന്‍ മാളികയിലോ കാല്‍ വരിയിലൊ എന്ന ചോദ്യത്തോടെ ആയിരുന്നു വചന ശുസ്രൂഷ തുടങ്ങിയത്. ഉത്തരം തേടാനായി യഹൂദന്മാരുടെ വീട്ടില്‍ നടക്കുന്ന പെസഹാ ആചാരണവും, സെഹിയോന്‍ മാളികയില്‍ നടന്ന പെസഹാ ആചരണവും വളരെ വിശദമായി ഇടവകാംഗങ്ങളുമായി പങ്കുവച്ചു.

വിശുദ്ധ കുര്‍ബാന എന്ന് പറയുന്നത് ദേവാലയത്തില്‍ ആരംഭിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളുടെ അവസാന നാളുകളില്‍ സംതൃപ്തിയോടെ കര്‍ത്താവിനെപ്പോലെ ഏറ്റുപറയാന്‍ പറ്റുമ്പോള്‍ മാത്രമാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ പെസഹാ ആഘോഷിക്കുന്നതും, വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കുന്നതും എന്ന് വചന ശുസ്രൂഷയില്‍ പങ്കുവച്ചു.

ഭതാലത്തില്‍ വെള്ളമെടുത്തു…വെണ്‍കച്ചയുമരയില്‍ ചുറ്റി…’ എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ ബഹു. വികാരി. ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് കഴുകി തുടച്ച് ചുംബിച്ചുകൊണ്ട് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന് വിനയത്തിന്‍റെ മാതൃക നല്‍കിയതിന്റെ ഓര്‍മ്മയാചരണം നടത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണവും ദേവാലയത്തില്‍ നടത്തപ്പെട്ടു.

വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും, കുട്ടികള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും, പാല്‍കുടിക്കല്‍ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു.വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും നടന്നുവരുന്നു.

ആരാധനക്കായി മനോഹരമായി നിര്‍മിക്കപ്പെട്ട പ്രത്യക ആരാധനാ പീഠത്തിനു ജെയിംസ് പുതുമന നേതൃത്വംനല്‍കി.

ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മതേര്‍സായിരിന്നു ഇടവകാംഗങ്ങള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷക്കു വേണ്ടിവന്ന അപ്പവും പാലും ഉണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയത്.

പെസഹാ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ മേരിദാസന്‍ തോമസ്, ജസ്റ്റിന്‍ ജോസഫ്, മിനിഷ് ജോസഫ്, സാബിന്‍ മാത്യു എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നല്‍കി. വെബ്: www.StthomasSyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഫൊക്കാന ന്യൂയോര്‍ക്ക് ആര്‍.വി.പി ആയി ശബരിനാഥ് നായരെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തു

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധിയായ ശ്രീ ശബരിനാഥ് നായരെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക നിര്‍ദേശിച്ചതായി പ്രസിഡണ്ട് അജിത് കൊച്ചു കുടിയില്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത ഗായകനും മികച്ച കലാകാരനുമായ ശബരി 2008 മുതല്‍ ഫൊക്കാനയുടെ നിരവധി ഘടകങ്ങളില്‍ സജീവ പ്രവര്‍ത്തകന്‍ ആണ് . മൂന്നു തവണ നാഷണല്‍ കമ്മിറ്റി അംഗവും ഒരു തവണ ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും ആയിട്ടുള്ള ശബരിനാഥ് ആര്‍ വി പി സ്ഥാനത്തു വന്നാല്‍ അത് ഫൊക്കാന ന്യൂയോര്‍ക് റീജിയണിനു പുത്തന്‍ ഉണര്‍വേകും എന്ന് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു . ഹൃദ്യമായ പെരുമാറ്റവും പ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയും ശബരിയെ സംഘടനകള്‍ക്കു അപ്പുറമുള്ള ഒരു വലിയ സഹൃദ വലയത്തിനു ഉടമയാക്കി .

ശബരി ഒരു മികച്ച സംഘാടകന്‍ ആണെന്ന് നിരവധി തവണ തെളിയിച്ചുട്ടുള്ളതാണ് . സ്വപ്നങ്ങളെ കാവല്‍, ബിങ്കോ ( ഇംഗ്ലീഷ് ) , ഐ ലവ് യു എന്നീ ടെലിഫിലിമുകളും , മാര്‍ത്താണ്ഡ വര്‍മ്മ , ഭഗീരഥന്‍ , വിശുദ്ധന്‍ , സ്വാമി അയ്യപ്പന്‍ എന്നീ പ്രൊഫഷണല്‍ നാടകങ്ങളും എഴുതി സംവിധാനം ചെയ്തിട്ടുള്ള ശബരിനാഥ് ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ന്റെ ഭരണ സമിതിയില്‍ 2005 മുതല്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു . “മഹിമയുടെ ” സെക്രട്ടറി ആയിരുന്ന ഇദേഹം ഇപ്പോള്‍ പ്രസിഡന്റ് ആണ് . ഇരുപതിലേറെ വര്‍ഷമായി കേരളത്തിലും പുറത്തും പ്രൊഫഷണല്‍ ഗാനമേളകളിലേ സജീവ സാന്നിധ്യം ആണ് ശബരി . ഫൊക്കാനയുടെ തീം സോങ് ഉള്‍പ്പടെ നിരവധി ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നു .പതിനഞ്ചു വര്ഷം മുന്‍പ് സംഗീതം നല്‍കിയ “ഇതാ കര്‍ത്താവിന്റെ ദാസി ” എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബം ഏറെ പ്രശംസ ചെറു പ്രായത്തിലെ ഈ അനുഗ്രഹീത കലാകാരന് നേടി കൊടുത്തു .

ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ ഫൊക്കാനയുടെ പല മികച്ച പരിപാടികളുടെയും പിന്നില്‍ ആസൂത്രകനായും നിശബ്ദ പ്രവര്‍ത്തകനായി എന്നും നിലനിന്നിട്ടുള്ള ഇദ്ദേഹം നിസ്വാര്‍ഥ സ്‌നേഹത്തിന്റെ ചെറു പുഞ്ചിരിയോടെ കര്‍മ്മ പരിപാടികളില്‍ മുഴുകുന്നു . സഹ പ്രവര്‍ത്തകരുടെ സ്‌നേഹവും വിശ്വാസവും ആണ് സംഘടനയുടെ മൂലധനം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ശബരിനാഥിന് ന്യൂയോര്‍ക്കിലെ അംഗ സംഘാടനകള്‍ എല്ലാം സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു . ഫിസിക്‌സില്‍ ബിരുദവും , ഫിനാന്‍സ് മാനേജ്‌മെന്റില്‍ എം ബി എ യും ഉള്ള ശബരിനാഥ് 2003 ല്‍ ആണ് അമേരിക്കയിലേക്ക് കുടിയേറുന്നത് . ഫോറെസ്‌റ് ഹില്‍സ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ല്‍ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍റ് ആയി അമേരിക്കയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം ഇപ്പോള്‍ ന്യൂയോര്‍ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി യില്‍ ജോലി ചെയ്യുന്നു . ഭാര്യ ചിത്രയോടും ,വേദ ശബരിനാഥ് , നേഹല്‍ ശബരിനാഥ് എന്നീ രണ്ടു മക്കളോടൊപ്പം ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്നു . ഫൊക്കാനയുടെ സ്ഥാപക നേതാക്കളായ ഡോ പാര്‍ത്ഥസാരഥി പിള്ള , ഡോ അനിരുദ്ധന്‍ , സണ്ണി വൈക്ലിഫ് എന്നിവരോടൊപ്പം ഫൊക്കാനയുടെ ആരംഭ കാല പ്രവര്‍ത്തകന്‍ ആയിരുന്ന പരേതനായ ശ്രീ മുല്ലശ്ശേരി മുകുന്ദന്റെ മകനാണ് ശബരിനാഥ് . നാളിതുവരെ സംഘടന ഏല്പിച്ച ദൗത്യം വിജയകരമായി പ്രവര്‍ത്തികമാക്കിയതിനുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും , സംഘടന തന്നില്‍ അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു . മലയാളിയുടെ ദൈനംദിന ആവശ്യങ്ങളിലേക്കു ഒരു കാവലാളായി ഫൊക്കാനയുടെ സാന്നിധ്യം അറിയിക്കുക എന്ന വലിയ സ്വപ്നമാണ് തനിക്കുള്ളത് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോയിച്ചന്‍ പുതുക്കുളം

ടൊറൊന്റോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പെസഹാ ആചരിച്ചു

ടൊറൊന്റോ : ശിഷ്യന്മാരോടൊപ്പമുള്ള യേശുക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ടൊറൊന്റോ സെന്റ് :മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പെസഹാ ആചരിച്ചു .

വിനയത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃക പകര്‍ന്നു നല്‍കാനായി യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും ,പെസഹാ ഭക്ഷിച്ചതിന്റെയും ഓര്‍മ പുതുക്കുന്ന തിരുകര്‍മ്മങ്ങള്‍ ദേവാലയത്തില്‍ നടന്നു .ഇടവക വികാരി റവ .ഫാ .പത്രോസ് ചമ്പക്കരയുടെ കാര്‍മിക ത്വത്തില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രുഷകള്‍ക്കും ,പെസഹാ തിരുകര്‍മങ്ങള്‍ക്കും കൈക്കാരന്മാരായ സന്തോഷ് മേക്കരയും ,ലിന്‍സ് മരങ്ങാട്ടും ,പാരിഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി .

ജോയിച്ചന്‍ പുതുക്കുളം

തത്വമസി -വിഷു മഹോത്സവം ഏപ്രിൽ 15 ഞായറാഴ്ച

ലണ്ടൻ ഒന്റാറിയോ: തത്വമസി വിഷു മഹോത്സവം-2018 , ഏപ്രിൽ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ നടത്തപ്പെടും. വിപുലമായ രീതിയിൽ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ലണ്ടനിലെ ചാർട്ടർ ക്രെസന്റിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഡിലൈറ്റ്സിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുക. കേരളത്തിന്റെ തനതായ വിഷു ആഘോഷങ്ങൾ അതെ രീതിയിൽ പിൻതുടരുന്നതിന്നും,മികവ് പുലർത്തുന്നതിന്നും തത്വമസി കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ നടത്തപ്പെട്ട,ഓണം,സ്വാതന്ത്ര ദിന ആഘോഷങ്ങൾ,ആയുധ പൂജ,വിദ്യാരംഭം,ദീപാവലി,മണ്ഡലകാല മഹോത്സവം എന്നീ ആഘോഷപരിപാടികളിൽ എല്ലാം വൻപിച്ച ജനപിന്തുണ തത്വമസിയ്ക്കു ലഭിച്ചിട്ടുണ്ട്.

വിഷു മഹോത്സവത്തിന് കഴിഞ്ഞ കാലങ്ങളിലേതു പോലെ അഞ്ഞൂറിൽ അധികം പേർക്കുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.പതിവിലും ഭംഗിയായി ഈതവണയും ആഘോഷങ്ങൾക്കു വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിയ്ക്കുന്നതു.

വിഷു ക്കണി ,വിഷു കൈനീട്ടം,വിഷു സദ്യ ഇവയ്ക്കു പുറമെ പ്രഗത്ഭർ ഒരുകൂന്ന ചെണ്ടമേളം ,തിരുവാതിര, മോഹിയാട്ടം, കുച്ചിപ്പിടി, ഭരതനാട്യം, ഗാനങ്ങൾ എന്നിവയും നൂപുര ഡാൻസ് അക്കാദമി ,വർണ്ണം ഡാൻസ് ഗ്രൂപ്പിന്റെ യും പ്രത്യേക നൃത്ത നൃത്യങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകും.

നാല് പേരടങ്ങുന്ന കുടുംബത്തിന് $ 50 ,മുതിർന്നവർ $ 17 ,വിദ്യാർത്ഥികൾ $ 12 ,0 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് $10 എന്ന നിരക്കിൽ ആണ് ടിക്കറ്റുകൾ ഏർപ്പെടുത്തിയിരിയ്ക്കുന്നതു.ടിക്കറ്റുകൾ മുൻകൂട്ടി ലഭിക്കുന്നതിനായി ഗോപി മേനോൻ :226 927 7515 ,സോമൻ ശ്രീധരൻ: 647 894 3144 ,വിഷ്ണു പ്രസാദ്:647 708 9374 എന്ന നമ്പറിലോ,ഇമെയിൽ : tatvamasilondonontario@gmail.com -ലൊ ബന്ധപ്പെടേണ്ടത് ആണ്.

മങ്ക ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന സ്‌റ്റേജ്‌ഷോയുടെ ടിക്കറ്റ് വിതരണം ഉല്‍ഘാടനം ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ആഭിമുഖ്യത്തില്‍ നടത്തുന്ന ചാരിറ്റിഫണ്ട് റൈസര്‍ സ്‌റ്റേജ്‌ഷോ, “മധുരം പതിനെട്ട് – ബിജുമേനോന്‍’ ഷോയുടെ ടിക്കറ്റ് സെയില്‍ കിക്ക്ഓഫ്, പ്രശസ്ത സിനിമാ നടനും, നിര്‍മ്മാതാവും എഴുത്തുകാരനും ആയ തമ്പി ആന്റണി , ചലച്ചിത്ര നടിയും , നര്‍ത്തകിയും ആയ രേണുക േമനോന്‍ എന്നിവര്‍മ ങ്കഭാരവാഹികളോടൊപ്പം ഫ്രീമോണ്ട് കാലിഫോര്‍ണിയയില്‍ വെച്ചു നടത്തുകയുണ്ടായി.

ഏറെക്കാലത്തിനു േശഷം, ബേ ഏരിയയിലെ മലയാളികള്‍ക്കുവെണ്ടി മങ്ക നടത്തുന്നഷോയുടെ വിജയത്തിനായി, എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എന്ന ്പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍ അറിയിച്ചു

നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ എല്ലാ മലയാളി അസ്സോസിയേഷനുകളുടെയും പരിപൂര്‍ണ്ണ പിന്തുണയോടെയാണ് മങ്ക ഈഷോ നടത്തുന്നത് . പരിപാടിയുടെ വിജയത്തിനായി മങ്കയുടെ മുന്‍ പ്രസിഡന്റുമാരായ ഗീത ജോര്‍ജ്, കുഞ്ഞുമോള്‍ വാലത്, ടോജോ തോമസ്, ജോസഫ് കുര്യന്‍ , സജു ജോസഫ്, എന്നിവര്‍ അടങ്ങിയ വിപുലമായ ഒരു കമ്മിറ്റി , പ്രസിഡന്റ് സജന്‍ മൂലപ്ലാക്കലിന്റെ നേതൃത്തത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ബിജു പുളിക്കല്‍ കണ്‍വീനര്‍ ആയിട്ടുള്ള , ഈ കമ്മിറ്റിയില്‍ , സെക്രട്ടറി സുനില്‍ വര്‍ഗീസ്, ട്രഷറര്‍ ലിജു ജോണ്‍, വൈസ് പ്രസിഡന്റ് റാണി സുനില്‍ , ജോയിന്റ് സെക്രട്ടറി സുഭാഷ് സ്കറിയ, ഡയറക്‌ടേഴ്‌സ് ആയ ബിനു ബാലകൃഷ്ണന്‍ , നൗഫല്‍ കപ്പാച്ചലില്‍ ,ലത രവി എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

പ്രശസ്ത ചലചിത്രതാരം ബിജുമേനോന്‍ നയിക്കുന്ന ഈഷോയില്‍ ,ചലച്ചിത്രതാരങ്ങളായ കലാഭവന്‍ ഷാജോണ്‍ , രാഹുല്‍മാധവ് , ശ്വേതാ മേനോന്‍, മിയ ജോര്‍ജ് , ഗായത്രി സുരേഷ് , മഹാലക്ഷ്മി തുടങ്ങിയ വന്‍താര നിരയാണുള്ളത് . കോമഡിതാരങ്ങളായ നോബി മാര്‍ക്കോസ് ,സജു നവോദയ , രാജേഷ് പറവൂര്‍ കലാഭവന്‍ സുധി എന്നിവരും , മനോഹരങ്ങളായ ഗാനങ്ങളുമായി ,ഐഡിയ സ്റ്റാര്‍ വിന്നര്‍ നജീം ഹര്‍ഷദ് , കാവ്യാ അജിത് എന്നിവരും ചേരുന്നു. പ്രശസ്ത സിനിമഡയറക്ടര്‍ ഷാഫിയാണ് ഈഷോ ഡയറക്റ്റ് ചെയുന്നത്.

മെയ് 19നു ശനിയാഴ്ച , വൈകുന്നേരം 5 മണിക്ക് , രണ്ടായിരത്തിഅഞ്ഞൂറില്‍പരം സീറ്റിങ് ഉള്ള സാന്‍ജോസിലെ സെന്‍ട്രല്‍ ഫോര്‍പെര്‍ഫോമിംഗ് ആര്‍ട്‌സ് തീയറ്ററില്‍ വെച്ചാണ്, ബേ ഏരിയയിലെ കലാസ്‌നേഹികള്‍ക്കായി, മങ്ക ഈകലാ വിരുന്നൊരുക്കുന്നത്.

റോബി മാത്യു (Realtor) ,രാജീവ് തരൂര്‍ (ഗ്രാനൈറ്റ് ക്രാഫ്റ്റ്) , ജെയിംസ് മച്ചാത്തില്‍ (A1 Jays) , SBI കാലിഫോര്‍ണിയ (san jose) , ഗോപിനാഥ് (Loanagent ) തുടങ്ങിയ മലയാളി സംരംഭകര്‍ ഷോ സ്‌പോണ്‍സര്‍ ചെയ്യുന്ന ഷോയുടെ മീഡിയപാര്‍ട്ണര്‍ ആയി Malayali FM, Starmovies USA, ടിക്കറ്റിങ് പാര്‍ട്ണര്‍ ആയ n4Event Tickets എന്നിവര്‍ പ്രവര്‍ത്തിക്കുന്നു .

ടിക്കറ്റിനും കൂടുതല്‍വിവരങ്ങള്‍ക്കുമായി ബിജുമേനോന്‍ഷോ.കോം സന്ദര്‍ശിക്കുക . (www.bijumenonshow.com )

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി കോണ്‍ഫറന്‍സ് വന്‍വിജയം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മാര്‍ച്ച് 24-നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു കാര്‍ഡിയോളജി സെമിനാര്‍ നടത്തി. നഴ്‌സുമാരുടെ പങ്കാളിത്തവും, അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ അര്‍ത്ഥസമ്പുഷ്ടതയുംകൊണ്ട് വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ നഴ്‌സുമാര്‍ക്കും വളരെയേറെ പ്രയോജനപ്പെടുന്ന ഒരു അവസരമായിരുന്നു ഇത്. പങ്കെടുത്തവര്‍ക്ക് 14 സി.ഇ.യു ലഭിക്കുന്ന തരത്തിലായിരുന്നു ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഏവരേയും അസോസിയേഷന്‍ പ്രസിഡന്റ് ബീന വള്ളിക്കളം സ്വാഗതം ചെയ്തു. എല്ലാ നഴ്‌സുമാരേയും അസോസിയേഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ ക്ഷണിച്ചു. ഹൃദ്രോഗ ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകളെപ്പറ്റി ലൂസിയാന യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. പാരി ഡൊമിനിക് വിശദമായി പ്രതിപാദിച്ചു. തുടര്‍ന്നു രോഗനിര്‍ണ്ണയം, ചികിത്സാരീതികള്‍, ഇ.സി.ജി എന്നിവയെക്കുറിച്ച് സുനീന ചാക്കോ, ഡോ. സൂസന്‍ മാത്യു, കുഞ്ഞുമോള്‍ തോബിയാസ്, ഡോ. റജീന ഫ്രാന്‍സീസ്, സൂസന്‍ ഇടമല, ഷിജി അലക്‌സ് എന്നിവര്‍ ഭംഗിയായി ക്ലാസുകള്‍ എടുത്തു.

കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയത് റജീന ഫ്രാന്‍സീസ്, സിമി ജെസ്റ്റോ ജോസഫ്, സൂസന്‍ മാത്യു എന്നിവരായിരുന്നു. റജീന ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഐ.എന്‍.എ.ഐ ഭാരവാഹികള്‍ ഏവരും ഈ കോണ്‍ഫറന്‍സ് വിജയകരമാക്കാന്‍ പരിശ്രമിച്ചു.

മെയ് 12-നു വൈകിട്ട് 5 മണി മുതല്‍ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ചു നടക്കുന്ന നഴ്‌സസ് ഡേ ആഘോഷങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

പതിമൂന്നാമത് ക്‌നാനായ കണ്‍വന്‍ഷന് താമസ സൗകര്യങ്ങള്‍ ഒരുക്കി അക്കോമഡേഷന്‍ കമ്മിറ്റി തയ്യാറാവുന്നു

അറ്റ്‌ലാന്റാ: ലോകത്തിലെ വലിയ നഗരങ്ങളില്‍ ഒന്നായ അറ്റ്‌ലാന്റാ സിറ്റിയുടെ നെറുകയില്‍ നില്‍ക്കുന്ന ഒമ്‌നി ഹോട്ടലുകളില്‍ ക്‌നാനായ കണ്‍വെന്‍ഷന്റെ താമസ സൗകര്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഡബിള്‍, സിംഗിള്‍ ബെഡ്ഡുറൂമുകള്‍ അടക്ള്‍ം 750 ഓളം റൂമുകളാണ് കെസിസിഎന്‍എ കണ്‍വെന്‍ഷനുവേണ്ടി ബുക്ക് ചെയ്തിരിക്കുന്നത.്

രജിസ്‌ട്രേഷന്‍ പണം കിട്ടിയ ക്രമമനുസരിച്ച് റൂം നമ്പരുകള്‍ ഓരോ ഫാമിലിക്കും കൊടുക്കുന്നതായിരിക്കും എന്ന് കണ്‍വെന്‍ഷന്‍ അക്കമഡേഷന്‍ കമ്മറ്റി ചെയര്‍മാന്‍ റോയിസ് ചിറക്കല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക കമ്മിറ്റി ലൈസന്‍സ് ജയമോന്‍ നന്ദികാട്ട് (630 696 0001), കമ്മറ്റി ചെയര്‍മാന്‍ റോയ്‌സ് ചിറക്കല്‍ (949 573 4758), ബിനു കൈതക്ക തൊട്ടിയില്‍ (773 544 1975), മനോജ് നെടുംപറമ്പില്‍ (732 900 1799), ബോബി നെല്ലിക്കന്‍ (3218635680), ഡോണ്‍ ചാര്‍ളി ( doncharly@yahoo.com) എന്നിവരുമായി ബന്ധപ്പെടുക.

നൂറ്റാണ്ടുകളായി തനിമയില്‍ , ഒരുമയില്‍ , വിശ്വാസനിറവില്‍ അടിയുറച്ചുനില്‍ക്കുന്ന ക്‌നാനായ സമുദായം ഒരിക്കല്‍ കൂടി ശക്തി തെളിയിക്കാന്‍ എല്ലാം സമുദായ സ്‌നേഹികളും ഉടന്‍തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് കെ സി സി എന്‍ എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

കലാതിലകം അല്ലെങ്കിലും മഹാലക്ഷ്മി അമേരിക്കയിലേക്ക്

കൊല്ലത്തു നടന്ന കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ സൃഷ്ടിക്കപ്പെട്ട വിവാദങ്ങളില്‍ കലാതിലകം നഷ്ടപ്പെട്ട യുവനടി മഹാലക്ഷ്മി അമേരിക്കയിലേക്ക്. ഏപ്രില്‍-മെയ് മാസങ്ങളില്‍ അമേരിക്കയില്‍ നടക്കുന്ന മധുരം 2018 സ്റ്റേജ് ഷോ പരിപാടിയിലാണ് മഹാലക്ഷ്മി പങ്കെടുക്കുക. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന R & T ടെലികമ്മ്യൂണിക്കേഷന്‍സ് ആണ് മധുരം 2018 അമേരിക്കയിലാകെ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഇവന്‍റ് മാനേജ്മെന്‍റ് സംഘടന കേരള്‍ ടുഡേ ഡോട്ട്കോമാണ് ഇവന്‍റ് മാനേജ് ചെയ്യുന്നത്.

ബിജുമേനോന്‍ നയിക്കുന്ന പരിപാടിയുടെ സംവിധായകന്‍ ഷാഫിയാണ്. ശ്വേതാമേനോന്‍, മിയ, ഗായത്രി സുരേഷ് (ജമ്നാപ്യാരി) എന്നിവരാണ് മഹാലക്ഷ്മിയോടൊപ്പം പരിപാടിയിലെ മറ്റ് നായികമാര്‍. കലാഭവന്‍ ഷാജോണ്‍, രാഹുല്‍മാധവ്, നോബി, കൊട്ടിയം സുധി, രാജേഷ് പരവൂര്‍, പിന്നണിഗായകരായ നജീം അര്‍ഷാദ്, കാവ്യ അജിത്ത്, വിഷ്ണുരാജ്, സംഗീത സംവിധായകന്‍ റോണി റാഫേല്‍, എന്നിവരുള്‍പ്പെടുന്ന താരനിരയുമായാണ് ബിജുമേനോന്‍-ഷാഫി ടീം അമേരിക്കയിലെത്തുന്നത്. കേരളത്തില്‍ നിന്നു തന്നെ നാല് പ്രമുഖ നര്‍ത്തകരും ഇവരോടൊപ്പം അമേരിക്കയില്‍ എത്തുന്നുണ്ട്.

വിശദവിവരങ്ങള്‍ക്ക് ഷിബു – 5168592531 (ന്യൂയോര്‍ക്ക്)