ശിവന്‍ മുഹമ്മയും, ജോര്‍ജ് കാക്കനാടും ഇന്ത്യ പ്രസ് ക്ലബ് നേതൃനിരയിലേക്ക്

ജോയിച്ചന്‍ പുതുക്കുളം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ശിവന്‍ മുഹമ്മയെയും, നിയുക്ത പ്രസിഡന്റായി ജോര്‍ജ് കാക്കനാടിനെയും തെരെഞ്ഞെടുത്തു. കൈരളി ടി.വി യു.എസ്.എ ഡയറക്ടറായ ശിവന്‍ മുഹമ്മ 2008 മുതല്‍ 2009 വരെ ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ്, 2010-2011 ദേശീയ ജനറല്‍ സെക്രട്ടറി, 2016- 2017…
122-മത് സാഹിത്യ സല്ലാപത്തില്‍  ‘ജോസഫ് പുലിക്കുന്നേല്‍’ അനുസ്മരണം!

ജയിന്‍ മുണ്ടയ്ക്കല്‍ ഡാലസ്: ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണം’ ആയിട്ടാകും നടത്തുക. മുഖം നോക്കാത്ത, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു മലയാള സാമൂഹിക സാമുദായിക പരിഷ്ക്കര്‍ത്താവായിരുന്നു കഴിഞ്ഞ മാസം അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍. ‘ഓശാന’ മാസികയും ‘ഓശാന’ ബൈബിളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരു…
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ റിപ്പബ്ലിക്ക്ദിനാഘോഷം

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ നേത്രുത്വത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജാനുവരി 25ന് ന്യൂയോര്‍ക്കിലെ ക്യൂന്‌സിലുള്ള ടെയിസ്റ്റ് ഓഫ് കൊച്ചിനില്‍ (Taste of Cochin) വച്ച് ആഘോഷിച്ചു. ന്യൂയോര്‍ക്ക് പ്രോവിന്‍സിന്റെ 2018- 20 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ ആഘോഷ പരിപാടിയായിരുന്നു ഈ ചടങ്ങ്. കോശി ഉമ്മന്‍…

ന്യൂഡല്‍ഹി: കൃഷി, ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റുമെന്ന് ഗവണ്‍മെന്റ് കരുതുന്നു. ഘടനാപരമായ പരിഷ്‌കാരങ്ങളോടു പൊരുത്തപ്പെടുന്നതില്‍ രാജ്യം മികവു കാട്ടിയെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…

ന്യൂദല്‍ഹി:എല്ലാ ഇന്ത്യക്കാര്‍ക്കും വലുതും ചെറുതുമായ എല്ലാ സംരംഭങ്ങള്‍ക്കും ആധാര്‍തിരിച്ചറിയല്‍ വ്യക്തിത്വം നല്‍കിയെന്നും സവിശേഷ തിരിച്ചറിയല്‍രേഖ ആവശ്യമാണെന്നും പൊതുബഡ്ജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ വ്യക്തിഗത സംരംഭങ്ങളെയും സവിശേഷ തിരിച്ചറിയല്‍രേഖയിലേക്കു കൊണ്ടുവരാന്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കാന്‍…

ആരോഗ്യമേഖലയില്‍ രണ്ട് സുപ്രധാന പദ്ധതികള്‍ ഒന്നരലക്ഷംആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 1200 കോടിരൂപ വകയിരുത്തി 10കോടികുടുംബങ്ങള്‍ക്ക് 5 ലക്ഷംരൂപ വരെചികിത്സാസഹായം നല്‍കാന്‍ ദേശീയആരോഗ്യസംരക്ഷണ പദ്ധതി ന്യൂദല്‍ഹി: പൊതു ബജറ്റില്‍ആരോഗ്യമേഖലയ്ക്കായി രണ്ട് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഒന്നരലക്ഷം ആരോഗ്യ, ആരോഗ്യരക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 1,200 കോടി ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. 2017 ലെ ദേശീയആരോഗ്യ നയത്തില്‍വിഭാവനം ചെയ്തിട്ടുള്ളതരത്തില്‍ രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അടിത്തറയെന്ന…

ന്യൂദല്‍ഹി: രാജ്യത്തെ റെയില്‍വേ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഊന്നല്‍ നിലനിര്‍ത്തിക്കൊണ്ട് പൊതുബഡ്ജറ്റില്‍റെയിവെ മന്ത്രാലയത്തിനുള്ള വിഹിതത്തില്‍ വര്‍ധന. റെയില്‍വേയ്ക്ക് വിഹിതം 1,48,528 കോടിരൂപയായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ഇതിന്റെ വലിയൊരു ഭാഗം ശേഷിവികസനത്തിനു വേണ്ടിയാണ് വിനിയോഗിക്കുക. 18000 കിലോമീറ്ററര്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്നാമത്തെയും നാലാമത്തെയും പാതകളുടെ നിര്‍മാണം, 5000 കിലോമാറ്റര്‍ഗേജ് മാറ്റം എന്നിവ ശേഷിവികസനത്തിന്റെ…
മനുഷ്യത്വമുള്ള ബജറ്റ് :കുമ്മനം

തിരുവനന്തപുരം: മനുഷ്യത്വമുള്ള ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സര്‍ക്കാരിന്റെ മാനുഷിക മുഖമാണ് വെളിവായത്. രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. വിവിധ മേഖലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങള്‍ക്ക് വിവിധ…