കേരളത്തിലെ അന്ധ വിദ്യാർഥികൾക്കു സഹായവുമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല

ഹൂസ്റ്റൺ: കേരളത്തിലെ കണ്ണില്ലാത്ത കണ്മണികൾക്കു ഹൂസ്റ്റണിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സംഘടന സൗജന്യമായി “വോക്കിങ് സ്റ്റാഫ്” (ഊന്നുവടി) നൽകുന്നതിന് തീരുമാനിച്ചു. നവംബര് മാസത്തോടെ വടികൾ നാട്ടിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഉപയോഗിക്കുമ്പോൾ നിവർത്താനും അല്ലാത്തപ്പോൾ മടക്കി സൂക്ഷിക്കാനും സാധിക്കുന്ന അലോയ് നിർമിതവും ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ വടികളാണ് നൽകാൻ ആഗ്രഹിക്കുന്നത്.

തിരുവല്ലയ്ക് സമീപമുള്ള ഒരു സ്‌കൂളിലെ എല്ലാ അന്ധ വിദ്യാർഥികൾക്കും ‘വോക്കിങ് സ്റ്റാഫ്’ ഹൂസ്റ്റണിലെ പ്രമുഖ മലയാളി റീയൽട്ടറും തിരുവല്ല സ്വദേശിയുമായ ജോർജ്‌ എബ്രഹാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഓരോ വടിക്കും ഇരുപതു ഡോളർ വീതം ചെലവ് കണക്കാക്കുന്നു. വന്പിച്ച പൊതുജന സഹകരണം ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രതീക്ഷിക്കുന്നു.

ഈ സദുദ്യമത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പ്രസിഡന്റ് ഈശോ ജേക്കബുമായി ബന്ധപ്പെടുക. 832-771-7646 cell or easojacob.leader@gmail.com

തിരുവല്ലയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഗ്രെയ്റ്റർ ഹൂസ്റ്റൺ ഏരിയയിൽ എത്തി താമസമാക്കിയിരിക്കുന്ന എല്ലാവരും ഈ സംഘടനയിൽ അംഗങ്ങളാകുവാൻ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ ലൈഫ് മെമ്പർഷിപ് അമ്പതു ഡോളർ മാത്രമേയുള്ളു. ഏപ്രിൽ ഇരുപത്തെട്ടാം തീയതി മിസോറി സിറ്റിയിലെ കിറ്റി ഹാളോ പാർക്കിൽ പിക്നിക് നടത്തുന്നതിനും സ്റ്റാഫ്‌ഫോർഡ് റോയൽ ട്രാവെൽസ് ഓഫീസിൽ ചേർന്ന കമ്മിറ്റി മീറ്റിംഗ് തീരുമാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;
തോമസ് ഐയ്പ് – 713-779-3300
ഉമ്മൻ തോമസ് – 281-467-5642
റോബിൻ ഫിലിപ്പ് – 713-667-3112
എം.ടി. മത്തായി 713-816-6947

ജീമോൻ റാന്നി

Share This Post