ജാക്ക്പോട്ട് കിട്ടി, ആത്മഹത്യ ചെയ്തു !

ജാക്ക്പോട്ട് കിട്ടി, ആത്മഹത്യ ചെയ്തു !

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ജാക്ക്പോട്ട് നേടിയ ആള്‍ ആത്മഹത്യ ചെയ്തു. തായ്ലന്‍ഡിലാണ് സംഭവം. അവിടുത്തെ ഏറ്റവും വലിയ ജാക്ക്പോട്ടില്‍ നാല് കോടി ലഭിച്ചയാളാണ് ആത്മഹത്യ ചെയ്തത്. തായ്ലന്‍ഡ് സ്വദേശിയായ നാല്‍പ്പത്തിരണ്ട്കാരന്‍ ജിറാവുത്ത് പോംഗ്ഫാന്‍ ആണ് അമിത സന്തോഷത്തിനൊടുവില്‍ ആത്മഹത്യ ചെയ്യ്ത് ജീവിതം അവസാനിപ്പിച്ചത്. ഇദ്ദേഹം നവംബറില്‍ വാങ്ങിയ ടിക്കറ്റിന് 42 മില്യണ്‍ തായ് ബത്ത് (4.2 കോടി രൂപ) സമ്മാനം ലഭിച്ചിരുന്നു. ആഹ്ലാദം അടക്കാനാവാതിരുന്ന അദ്ദേഹം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. പിറ്റെ ദിവസം ടിക്കറ്റിനു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് അത് തനിക്ക് നഷ്ടമായ വിവരം അദ്ദേഹം ഞെട്ടലോടെ മനസിലാക്കിയത്. മാനസികസംഘര്‍ഷത്തിനും സങ്കടത്തിനും പിടിയിലമര്‍ന്ന് അദ്ദേഹം സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്. തനിക്ക് സമ്മാനം ലഭിച്ചിരുന്നെത് സത്യമായിരുന്നുവെന്നും അതിന്‍റെ പേരില്‍ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും അദ്ദേഹം ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു.

Share This Post