ഡിട്രോയിറ്റ് സെന്റ്.മേരീസ് ക്‌നാനായ കത്തോലിക്കാ ദേവലായത്തിന്റെ മോര്‍റ്റ്‌ഗേജ് അടച്ചു തീര്‍ന്നു

ഡിട്രോയിറ്റ് സെന്റ്.മേരീസ് ക്‌നാനായ കത്തോലിക്കാ ദേവലായത്തിന്റെ മോര്‍റ്റ്‌ഗേജ് അടച്ചു തീര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്: മിഷിഗണിലെ ക്‌നാനായക്കാര്‍ക്കായി സ്ഥാപിതമായ ദേവാലയം ഇനി ക്‌നാനായക്കാര്‍ക്ക് സ്വന്തം .ദൈവ കൃപയാല്‍ മിഷിഗണിലെ ഇടവകാംഗങ്ങളുടെയും നാനാജാതി മതസ്ഥരുടെയും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലെ സന്മനസ്സുള്ള ക്‌നാനായക്കാരുടെയും സഹായമാണ് ഈ സ്വപ്നം യാഥാര്‍ഥ്യമായത് .

2009 ല്‍ മിഷന്‍ സ്ഥാപിതമാകുകയും 2010 ജൂലൈയില്‍ ഇടവകയായി ഉയര്‍ത്തപ്പെട്ടു .2009 ല്‍ ഒരു കാറ് റാഫിളും 2016 ല്‍ Y-FI എന്ന സ്റ്റേജ് ഷോയും നടത്തി നല്ല തുക സമാഹരിച്ചിരുന്നു .ഇടവകയ്ക്ക് കാലാകാലങ്ങളില്‍ നേത്ത്ര്വം നല്കിയ റെവ.ഫാ .എബ്രഹാം മുത്തോലത്ത് ,റെവ .ഫാ .മാത്യു മേലേടത്ത് ,റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ട് എന്നീ ഞങ്ങളുടെ പ്രിയ വൈദീകരെയും മുന്‍ കൈക്കാരന്മാരായ ജെയിംസ് തോട്ടം ,ബിജു ഫ്രാന്‍സിസ് കല്ലേലിമണ്ണില്‍ ,ജോമോന്‍ മാന്തുരുത്തില്‍ ,റെജി കൂട്ടോത്തറ ,ജോ മൂലക്കാട്ട് ,തമ്പി ചാഴികാട്ടു,രാജു തൈമാലില്‍ എന്നിവരെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു .

മിഷിഗണിലെ അനാര്‍ബറിലുള്ള ലൂഥറന്‍ ആസ്ഥാനത്തുവച്ചു ടൈറ്റില്‍ രേഖകള്‍ കൈമാറി.

ജോയി വെട്ടിക്കാട്ട് (കൈക്കാരന്‍)
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (കൈക്കാരന്‍)
പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍

Share This Post