ഡാലസ് പട്ടണത്തിനു പുതുജീവനേകി എലൈവ് റിയല്‍ എസ്റ്റേറ്റ്

ഡാലസ് പട്ടണത്തിനു പുതുജീവനേകി എലൈവ് റിയല്‍ എസ്റ്റേറ്റ്

ജോയിച്ചന്‍ പുതുക്കുളം

അമേരിക്കയില്‍ ഏറ്റവും അധികം ജോലി സാധ്യതയും, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണങ്ങളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നതുമായ ഡാലസ് പട്ടണത്തിനു പുതുജീവന്‍ പകര്‍ന്നുകൊണ്ട് എലൈവ് റിയല്‍ എസ്റ്റേറ്റ് മുന്നേറുന്നു.

ദീര്‍ഘവര്‍ഷങ്ങളായി ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ക്രെഡിറ്റ്, റിയല്‍എസ്റ്റേറ്റ്, നോണ്‍ പ്രോഫിറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുകയും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബിനു മാത്യു ആണ് എലൈവ് റിയല്‍ എസ്റ്റേറ്റിന്റെ സാരഥി.

അമേരിക്കയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരളത്തില്‍ നിന്നും അക്കൗണ്ടിംഗില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കരസ്ഥമാക്കി.

അമേരിക്കയിലെ പ്രമുഖ ബാങ്കിംഗ്, വ്യവസായ മേഖലകളിലും, ഡാലസ് ഗവണ്‍മെന്റ് കോളജിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മികവ് റിയല്‍ എസ്റ്റേറ്റ് മേഖലകളിലും കാണുവാന്‍ കഴിയും. റിയല്‍ എസ്റ്റേറ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഉന്നതമായ ട്രെയിനിംഗ് നല്‍കുന്നതോടൊപ്പം, എലൈവ് റിയല്‍ എസ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുവാനും അവസരമുണ്ട്.

കൊമേഴ്‌സ്യല്‍, റെസിഡന്‍ഷ്യല്‍ റിയല്‍എസ്റ്റേറ്റ് മേഖലയോടൊപ്പം കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, കൊമേഴ്‌സ്യല്‍ ഫിനാന്‍സ് സേവന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസിനും ബന്ധപ്പെടുക: www.alivetxrealestate.com

Share This Post