ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തിൽ മറയുന്നത്..

അപ്രസക്തമായ പലതിനെയും പ്രശസ്‌തിയിലേയ്ക്ക് ഉയർത്തുന്നതാണ് എഴുത്തുകളും തലക്കെട്ടുകളും.വളച്ചൊടിക്കുന്ന അസത്യങ്ങൾ ആണ് സത്യങ്ങൾ ആയി മാറി വരുന്നത്,അതുമല്ല എങ്കിൽ സത്യങ്ങളെ വളച്ചൊടിക്കുന്നതാണ് അസത്യം .

ഗോത്ര വർഗ്ഗത്തിന്റെ ഉന്നമനത്തിനായി മാറിവരുന്ന സർക്കാരുകൾ പല പദ്ധതികൾ പ്രഗ്യാപ്പിക്കുകയും,അവ പലവഴികളിലൂടെ പല പാതകളിലേയ്ക്ക് ഒഴുകുകയും ചെയ്യുന്നു.ഓരോ ആദിവാസി വിദ്യാ സമ്പന്നനും,ചെറുത് നിൽപിനു വീണ്ടും വിധത്തിൽ പ്രാപ്തനാകുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിലെ മുതൽ മുടക്കുകാർ അനുവദിക്കുകയില്ല.കാരണം പലതാണ്.നമ്മുടെ ഗോത്ര മേഖലയിൽ നടക്കുന്ന,അവരോടു കാണിക്കുന്ന അവജ്ഞകൾ വാർത്തകളിൽ നിറയുമ്പോൾ ജനം അറിയാത്ത ഒരു ചരട് പിടുത്തം ആദിവാസി വന മേഖലയിൽ നടക്കുന്ന പല രഹസ്യ നീക്കങ്ങളും പലരും അറിയുന്നില്ല (മാധ്യമങ്ങൾ അറിയാതെ ഇരിന്നിട്ടും ഇല്ല) .

കേരളത്തിൽ വികസിച്ചു വരുന്ന രണ്ടു പദ്ധതികൾ ആണ് ടൂറിസവും,ആയുർവേദ കൃഷിയും,ഉത്പന്നങ്ങളും,പരമ്പരാഗത ചികത്സാ രീതികളും.സർക്കാർ ,വിദേശികളും,സ്വദേശികളും ആയ പല മുതല്മുടക്കുകാരെയും ഈ പദ്ധതിയിലേയ്ക്ക് ക്ഷണിക്കുന്നു.പലരും മുതൽ മുടക്കുന്നു.കേരളത്തിന്റെ വാൻ മേഖലയിൽ നിന്നും അതിരുകൾ കടക്കുന്ന പല ഔഷധങ്ങൾ,ധാതുക്കൾ,മൃഗങ്ങളുടെ ഇറച്ചി,പാമ്പിൻ തുകൽ,വിഷം എന്നിവയുടെ കടത്തുന്ന യദാർത്ഥ കണക്കുകൾ എവിടെ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മധു എന്ന ചെറുപ്പക്കാരന്റെ മരണം കേരളത്തെ ആകെ ദുഃഖത്തിൽ ആഴ്ത്തി,പലരും ആത്മാർത്ഥമായി വേദനിച്ചു,ചിലർ നവ മാധ്യമങ്ങളിൽ അക്ഷര,ഫോട്ടോ ഷോപ്,കവിത വിക്രയങ്ങളിലൂടെ വളരെ ശ്രദ്ധയോടെ അവസരോചിതമായ കണ്ണുനീർ തൂവി.ആരെയും കുറ്റം പറയുകയല്ല.
കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഇടുക്കി കട്ടപ്പന,ഏലപ്പാറ,കുമളി,വണ്ടിപ്പെരിയാർ മേഖലകളിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ,കോട്ടയം,ചങ്ങനാശ്ശേരി ടൗൺ കളിലേയ്ക്ക് ബസ്സുകളിലും,ജീപ്പുകളിലും ഒക്കെ ആയി ഇടക്കൊക്കെ യാത്ര ചെയ്യുമായിരുന്നു.ഈ സിലിണ്ടറുകളിൽ,നിറച്ചിരുന്നതു എന്തെല്ലാം ആയിരുന്നു എന്ന് പല പ്രമുഖ നേതാക്കൾക്കും,മാധ്യമങ്ങൾക്കും അറിവുള്ളതും ആയിരുന്നു.പല പത്ര പ്രസിദ്ധീകരണങ്ങൾക്കും കഴിയുന്ന രീതിയിൽ പലതും റിപ്പോർട്ട് ചെയ്തിട്ടും ഉണ്ട് എങ്കിലും ഇന്നുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല,പ്രസിദ്ധീകരിച്ചതും കണ്ടിട്ടില്ല..
മധുവിനെ കാട്ടി കൊടുത്ത് ഫോറസ്ററ് ജോലിക്കാർ ആണെന്ന് പറയുന്നു.അതിൽ സത്യം ഉണ്ടായിരിയ്ക്കാം.

അട്ടപ്പാടി ആദിവാസി മേഖലയിൽ മനുഷ്യരെ കൊലചെയ്യുന്നു എങ്കിൽ അതിനു പിന്നിൽ കാടുകയരി ഇറങ്ങുന്ന ചില കച്ചവടക്കാർ കൂടി ഉണ്ട് എന്നത് വ്യക്തം.വനത്തിൽ അമൂല്യമായ മാത്രം ലഭിക്കുന്ന ധാതു ലാവണങ്ങളും ,മറ്റു വന സമ്പത്തുകളെയും നിസ്സാരമായി കടത്തി കൊണ്ട് പോകുന്ന,മാഫിയകൾ. കാട്കക്കുന്നതിൽ മാറി മാറി വരുന്ന സർക്കാരുകളും.,ഉദ്യോഗസ്ഥരും ഒരു ഇടനിലക്കാരൻ മാത്രമാണ്.

ആദിവാസി മരണത്തിൽ കണ്ണുനീർ ഒഴുക്കി ജന ശ്രദ്ധ അകറ്റുമ്പോൾ കേരള ജനതയെ ,നമ്മുടെ കാടിനെ കൊള്ളയടിയ്ക്കപ്പെടുന്നത് ആരും അറിയുന്നില്ല,കണ്ടാലും കാണുന്നില്ല.ഗവേഷണങ്ങളുടെയും,ടൂറിസത്തിന്റെയും ,പേരിൽ കാടുകയറുന്നവർ ഭയക്കുന്നത് അവിടുള്ള മൃഗങ്ങളെയല്ല മറിച്ചു കാട് സ്വർഗ്ഗമെന്നു കരുതുന്ന അവിടുത്തെ ആദിവാസി ഉടയോരെ ആണ്.അവരെ ഭയപ്പെടുത്തി ഓടിക്കേണ്ടത്,മനോരോഗികൾ എന്ന് മുദ്ര കുത്തേണ്ടത്,നിരക്ഷരൻ ആയി നിലനിത്തേണ്ടത് വൻ മാഫിയകളുടെയും,കൊള്ളക്കാരെ സഹായിക്കുന്ന ചുരുക്കം ചില പ്രമാണിമാരുടെയും മാത്രം അജണ്ടയും,ആവശ്യവും മാത്രമാണ്.ഇതിൽ ചുവപ്പെന്നോ,വെളുപ്പെന്നോ,കാവി എന്നോ വ്യത്യാസം ഇല്ല.ആദിവാസികൾ, നമ്മൾ പരിഷ്കൃത മനുഷ്യരെ പേടിക്കുന്ന ആദിവാസി മാത്രമായി നിലനിക്കപ്പെടേണ്ടത് കരകൾക്കും അപ്പുറം ഉള്ള വൻ കച്ചവടക്കാരുടെ ആവശ്യം കൂടിയാണെന്നും,അവരുടെ വലയിൽ പല ഉദ്യോഗസ്ഥരും കുടുങ്ങിയിട്ടുണ്ട് എന്നും പൊതു ജനം അറിയേണ്ടിയിരിക്കുന്നു.

പല പ്രശ്നങ്ങളെയും രാഷ്ട്രീയ പരമായി കുറ്റപ്പെടുത്തി അതിന്റെ പിന്നിലുള്ള സത്യത്തെ മറക്കുന്നതിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്.കേരളത്തിലെ മാവോയിസ്റ് വേട്ട ഫാബ്രിക്കേറ്റഡ് ആണ് എന്ന വാദത്തെ തള്ളി പറയുവാൻ ബഹുഭൂരി പക്ഷവും ശ്രമിക്കുന്നു.എന്നാൽ ആ ഒരു വേട്ട മൂലം കാട് കയറിയവരും,നവ വേഷ ധാരികളെ നിർബാധം കാട്ടിൽ മേയാൻ അനുവാദം കൊടുക്കാൻ നിര്ബന്ധിതരായവർ ആണ് ഇന്നുള്ള ആദിവാസികൾ,കാരണം അവർക്കു സാമാന്യ വിദ്യാഭ്യാസം ഉണ്ടെങ്കിലും,നേരും,നുണയും തിരിച്ചറിയാൻ ഉള്ള അറിവ് നാം നൽകിയിട്ടില്ല.ഒറ്റ മാവോയിസ്റ്റുവേട്ടയിൽ ,മാവോയിസ്റ്റുകളിൽ നിന്നും സംരക്ഷണം ലഭിക്കുവാൻ എന്ന പേരിൽ കേന്ദ്ര,സംസ്ഥാന ഫണ്ടുകൾ കവർന്നവർ ആണ് ഭരണ വർഗ്ഗം എന്ന സത്യം എത്ര മാധ്യമങ്ങൾ/ എത്ര ഭരണാധികാരികൾ/ പ്രതി പക്ഷം,ഉദോഗസ്ഥരോ അവരുടെ സംഗടനകളോ ഉയർത്തി കാട്ടി.ആരും തന്നെ ഇല്ല.ആദിവാസി മേഖലയിലെ പട്ടിണിയും,മരണവും നമുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആകുമ്പോൾ അവർ സംരക്ഷിക്കുന്ന നമ്മുടെ കേരളത്തിന്റെ മാത്രം ഔഷധങ്ങളുടെയും,വന സമ്പത്തിന്റെയും കണക്കുകൾ ആരും ചർച്ച ചെയ്യുന്നില്ല.?കേരളത്തിലെ മാവോയിസ്റ്റുകൾ പോലും മറന്ന മാവോയിസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ആരും പുറം ലോകത്തെ അറിയിക്കുന്നില്ല?
ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തിൽ മറയുന്നത് വൻ കൊള്ളയുടെ നേർക്കാഴ്ചകൾ മാത്രമാണ്.

അറ്റ്‌ലാന്റ ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 ന് സമാപിക്കും

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റ:ഈവരുന്ന ജൂലായ് 19, മുതല്‍ 22 തീയതിവരെ അറ്റ്‌ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 -ന് അവസാനിക്കുമെന്ന് കെസിസിഎന്‍എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ചുരുങ്ങിയകാലംകൊണ്ട് 600 ല്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിച്ചതിനാല്‍, ഓംനി ഹോട്ടലില്‍ കൂടുതല്‍ മുറികള്‍ , ഈകണ്‍വെന്‍ഷന്‍വേണ്ടി ലഭിച്ചു എന്നും അറിയിച്ചു.

മറ്റ് കണ്‍വെന്‍ഷനുകളെ അപേക്ഷിച്ച് പുതുമ നിറഞ്ഞപരിപാടികളായ ക്‌നാനായ idol, ക്‌നാനായ പ്രിന്‍സ് & പ്രിന്‍സസ് , ക്‌നാനായ മന്നന്‍& മങ്ക, മുദായത്തിലെ ആനുകാലിക പ്രശ്‌നങ്ങളെപറ്റി ചര്‍ച്ചകളും, വിചിന്തനങ്ങളും, സെമിനാറുകള്‍, വിവിധയിനം ക്ലാസുകള്‍ 2016 നുശേഷം ക്‌നാനായ സമുദായത്തില്‍ നിന്നും വിവാഹംകഴിച്ച നവദമ്പതിമാരെ പ്രശംസിക്കുക എന്നിവയാല്‍ തികച്ചും വ്യത്യസ്തം ആയിരിക്കും ഈകണ്‍വെന്‍ഷന്‍ എന്ന് ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍ അറിയിച്ചു.
ക്‌നാനായ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന സഭാപരമായ പ്രശ്‌നങ്ങളെ നേരിടുവാനും, നമ്മുടെ സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തിതെളിയിക്കുവാനും , എല്ലാ ക്‌നാനായസമുദായ അംഗങ്ങളും ഈ കണ്‍വെന്‍ഷനില്‍ സംബന്ധിക്കണംഎന്ന കെസിസിഎന്‍എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആഹ്വാനംചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കെ.സി.എന്‍ എ, പ്രസിഡന്റ് ബേബി മണക്കുന്നേല്‍ (713 2919721), വി .പി . മേയമ്മ വെട്ടിക്കാട്ടില്‍ (847 8901057), സെക്രട്ടറി എബ്രഹാം പുതിയേടത്തുശ്ശേരില്‍ (845 5073173) , ജോയിന്‍റ് സെക്രട്ടറി. രാജന്‍ പാടവത്തില്‍ (954 701 3200) , ട്രഷര്‍ അനില്‍ മറ്റപ്പള്ളിക്കുന്നേല്‍ (747 900 3806), കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍ 678 878 8578, കെ.സി.എ.ജി പ്രസിഡന്റ് ജസ്റ്റിന്‍ തോമസ്സ് പുത്തന്‍പുരയില്‍ 706 461 3567.),. ഢ.ജ തോമസ് മുണ്ടതാനത്ത് (770 5970620), സെക്രട്ടറി മാത്യു പുല്ലഴിയില്‍ (4049822587), ജോ . സെക്രട്ടറി. ജെസ്സി പുതിയകുന്നേല്‍(678 7648042), ട്രഷറര്‍ സാജു വട്ടക്കുന്നത് (678) 6568362) , റീജിയണല്‍ വി. പി. ജോബി വാഴക്കാലയില്‍ (678) 3729081), നാഷണല്‍ മെമ്പര്‍ ഷാജുമോന്‍ തെക്കേല്‍ (678) 3615188),.

പി.ആര്‍.ഒ ജോസ് തൂമ്പനാല്‍ & ജോസ് കരപറമ്പില്‍

സാം ആന്റോ പുത്തന്‍കളത്തിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ജോയിച്ചന്‍ പുതുക്കുളം

ടെന്നസി: 2017-ലെ കമ്യൂണിറ്റി ലീഡര്‍ഷിപ്പിനുള്ള ബര്‍ഷെയര്‍ ഹാത്ത് വേ ടെന്നസി റീജിയണ്‍ പുരസ്കാരത്തിന് സാം ആന്റോ പുത്തന്‍കളം അര്‍ഹനായി. വിവിധ മേഖലകളിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

നാഷ് വില്ലി ടെന്നസിയിലെ സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമാണ് സാം ആന്റോ. ഹൈ സ്കില്‍ഡ് ഇമിഗ്രേഷന്‍ മേഖലയിലെ ഗ്രീന്‍കാര്‍ഡ് ബാക്ക് ലോഗ് പരിഹരിക്കുന്നതിനുവേണ്ടി 2007 മുതല്‍ സജീവമായി പരിശ്രമം നടത്തുന്നു.

കേരള അസോസിയേഷന്‍ നാഷ്‌വില്‍, ഗ്രേറ്റര്‍ നാഷ് വില്ലി റിയേല്‍റ്റര്‍ അസോസിയേഷന്‍, ഇമിഗ്രേഷന്‍ വോയ്‌സ് ടെന്നസി തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം, ഫോമ ഇമിഗ്രേഷന്‍ സെല്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.

മധുവിന്റെ കൊലപാതകം: കുമ്മനത്തിന്റെ ഉപവാസം തുടങ്ങി

തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ ദാരുണ മരണത്തിനിടയാക്കിയതിലെ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ24 മണിക്കൂര്‍ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം ഒ.രാജഗോപാല്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്ന് മധുവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ആരംഭിച്ചത്.പട്ടിക വര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രിയുമായ റാം വിചാര്‍ നേതാം എംപി ഉപവാസം ഉദ്ഘാടനം ചെയ്തു. കേരളം പേരുകേട്ട സംസ്ഥാനമാണെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേടു കാരണം വിശന്ന് വലഞ്ഞ് അരിയെടുത്തവനെ അടിച്ചു കൊല്ലുന്ന അവസ്ഥയിലേയ്‌ക്കെത്തിയെന്ന് റാംവിചാര്‍ നേതാം പറഞ്ഞു. പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് മധുവിന്റെ മരണം പുറത്ത് അറിഞ്ഞത്. അല്ലെങ്കില്‍ അട്ടപ്പാടിയില്‍ നടന്ന മറ്റ് മരണങ്ങളെപ്പോലെ അസ്വാഭിവിക മരണമാകുമായിരുന്നു. കോടിക്കണക്കിന് രുപയാണ് ആദിവാസി ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മധുവിന്റെ മരണം ലോകസഭയും രാജ്യസഭയും ചര്‍ച്ച ചെയ്യണമെന്നും റാം വിചാര്‍ നേതാം ആവശ്യപ്പെട്ടു. ജെആര്‍എസ് ചെയര്‍മാന്‍ സി.കെ.ജാനു അദ്ധ്യക്ഷത വഹിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആദിവാസികളെ നക്‌സലൈറ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തരുതെന്ന് സി.കെ. ജാനു പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കുന്നത്. ആദിവാസികള്‍ പട്ടിണിയിലും ഇവരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന തുക ആദിവാസികള്‍ക്ക് നേരിട്ട് കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കോടീശ്വരന്‍മാരാകുമെന്ന് സി.കെ.ജാനു പറഞ്ഞു. കാട്ടില്‍ നിന്ന് തടികടത്തുന്നവനും, ആനക്കൊമ്പ് മോഷ്ടിക്കുന്നവനും സമൂഹത്തില്‍ സൈ്വരമായി വിഹരിക്കുമ്പോള്‍ വിശന്ന് വലയുന്നവനെ അടിച്ചുകൊല്ലുന്ന രീതിയാണ് നടന്നുവരുന്നത്. മന്ത്രി എ.കെ ബാലന്‍ രാജിവയ്ക്കണമെന്നും ജാനു ആവശ്യപ്പെട്ടു.

മനസാക്ഷി ഒട്ടുമില്ലാത്ത മേലാളന്മാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രികൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്‍മാരുടെ ഗുരുവാണ് പിണറായി വിജയന്‍. കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ചോരക്കറ പുരളുന്ന മണ്ണാണ് എങ്ങും. വസ്തുവില്‍ കൊടികുത്തി അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയല്ല വേണ്ടത്. ഗര്‍ഭിണിയെ വരെ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചവുട്ടി പിഞ്ചുകുഞ്ഞിനെ കൊല്ലുന്നു. സാമൂഹിക പരിഷ്‌കര്‍ത്തക്കള്‍ കേരളത്തിനു വേണ്ടി ഒഴുക്കിയ വിയര്‍പ്പ് വെറുതെയായെന്നും കുമ്മനം പറഞ്ഞു. എല്‍ജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ രാമചന്ദ്ര പസ്വാന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍.പൊന്നപ്പന്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം.മൊഹബൂബ്, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് നാഷണിലിസ്റ്റ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദള്‍ വി.വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ത്യ- യു.എസ് വ്യാപാര രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കും: അമേരിക്കന്‍ വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ അമേരിക്ക രണ്ടാമതും, അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തുമാണ്. ഇതിനു വലിയ മാറ്റങ്ങള്‍ ഈ വരുംകാലങ്ങളില്‍ ഉണ്ടാകുമെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഷിക്കാഗോയിലെ സാമൂഹ്യ- വ്യവസായ നേതാക്കളുടെ ബിസിനസ് നെറ്റ് വര്‍ക്കില്‍ സംസാരിക്കവെ അമേരിക്കയുടെ വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി തോമസ് വാജ് ഡാ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നീനാ ഭൂഷണ്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.

ഇതിനു ഒരു ഉദാഹരണമാണ് ഇന്ത്യന്‍ കമ്പനിയായ മഹിന്ദ്ര രണ്ടു വലിയ പ്ലാന്റുകള്‍ അമേരിക്കയില്‍ തുടങ്ങിയതും, ഇന്ത്യന്‍ കമ്പനികളായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്‌റോ, ഐ.ടി കമ്പനികളായ വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ് എന്നിവരുടെ ഓഫീസുകള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയതും. അമേരിക്കയിലുള്ള അമ്പതിലധികം വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ വലിയ പ്ലാന്റുകള്‍ തുടങ്ങുകയുണ്ടായി. അമേരിക്കയിലെ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗിനു വലിയ കോണ്‍ട്രാക്ടുകള്‍ – യുദ്ധ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, 787 യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 2017-ല്‍ ഇന്ത്യയില്‍ നിന്നു ലഭിക്കുകയുണ്ടായി. ഇതുകൂടാതെ വമ്പന്‍ അമേരിക്കന്‍ കമ്പനികളായ ഫോര്‍ഡ്, പെപ്‌സി, വെസ്റ്റിംഗ് ഹൗസ്, കൊക്കോകോള, മൈക്രോസോഫ്ട്, കാറ്റര്‍പില്ലര്‍, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങി അനേകം കമ്പനികള്‍ ഇന്ത്യയില്‍ അവരുടെ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും വ്യവാസായം ആരംഭിക്കുകയും ചെയ്തു. അത് രണ്ടു രാജ്യങ്ങളുടേയും സമ്പത്തും ജോലിസാധ്യതയും വര്‍ധിപ്പിക്കും. എച്ച്.1ബി വിസകള്‍ക്ക് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 2008- 2010 കാലയളവില്‍ ഇന്ത്യയില്‍ അമേരിക്കയുടെ കോണ്‍സുല്‍ ജനറലായും തോമസ് വാജ് ഡാ പ്രവര്‍ത്തിച്ചിരുന്നു.

ഡോ. ഭരത് ബറായി ആയിരുന്നു മോഡറേറ്റര്‍. ഇന്തോ- അമേരിക്കന്‍ എക്കണോമിക്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ടറാവിസ് കോബേറലി, ഇല്ലിനോയ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എഫ്.ഐ.എ ചെയര്‍മാനും വ്യവസായിയുമായ സുനില്‍ ഷാ, വ്യവസായ പ്രമുഖന്‍ ഡാവീന്ദര്‍ സിംഗ്, പവര്‍ പ്ലാന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ മാനീഷ് ഗാന്ധി, റീലേ കോര്‍പറേഷന്‍ സി.ഇ.ഒ നീല്‍ പേലാട്ട് എന്നിവരും മറ്റ് വ്യവസായ പ്രമുഖരും പങ്കെടുത്തു.

പുതിയ ആസ്ഥാനം: നാഷണല്‍ എസ്.എം.സി.സിയുടെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല്

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഫെബ്രുവരി 24-നു ശനിയാഴ്ച നാഷണല്‍ എസ്.എം.സി.സിക്ക് ഷിക്കാഗോ രൂപതാ ചാന്‍സലറി ബില്‍ഡിംഗില്‍ ആസ്ഥാനം ലഭിച്ചു. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നാട മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. അങ്ങാടിയത്ത് പിതാവിനോടൊപ്പം മാര്‍ ജോയി ആലപ്പാട്ടും സന്നിഹിതനായിരുന്നു. എല്‍മസ്റ്റിലുള്ള ചാന്‍സലറി ബില്‍ഡിംഗിലാണ് പുതിയ ഓഫീസ്. അങ്ങാടിയത്ത് പിതാവിന്റെ ആശംസാ പ്രസംഗത്തില്‍ എസ്.എം.സി.സി സഭയോടൊത്ത് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ജോയി പിതാവിന്റെ ആശംസാ പ്രസംഗത്തില്‍ എസ്.എം.സി.സി ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ സഭയുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

ഷിക്കാഗോ രൂപതയുടെ രൂപതാധ്യക്ഷന്മാരുടെ സഹകരണവും സന്മനസ്സും അനുഗ്രഹാശിസുകളുമാണ് ഈ നല്ല തുടക്കത്തിന് കാരണമായതെന്നത് എടുത്തുപറയേണ്ടതാണ്. എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ആശംസകള്‍ അറിയിക്കുകയും പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു. ഷിക്കാഗോ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍, യൂത്ത് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, അലക്‌സ് അച്ചന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കുകയും, മുന്നോട്ടുള്ള എസ്.എം.സി.സിയുടെ വളര്‍ച്ചയ്ക്ക് പ്രാര്‍ത്ഥനാ സഹായം നേരുകയും ചെയ്തു.

നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ ഈ നല്ല തുടക്കത്തിന് ആശംസകള്‍ അര്‍പ്പിക്കുകയും അതിനോടൊപ്പം തന്നെ സഭയ്ക്കും സഭാ നേതൃത്വത്തിനും എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരോടൊപ്പം ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ), ഷാബു മാത്യു (ഷിക്കാഗോ), മേഴ്‌സി കുര്യാക്കോസ് (ഷിക്കാഗോ), പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബിന്‍ കുര്യാക്കോസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

ജോര്‍ജ് വി. ജോര്‍ജ് (ഫിലാഡല്‍ഫിയ), ജിയോ കടവേലില്‍ (സാക്രമെന്റോ), മാത്യു ചാക്കോ (കാലിഫോര്‍ണിയ), സജി കോട്ടൂര്‍, റോഷന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്തിലാനി (ഫിലാഡല്‍ഫിയ), അരുണ്‍ ദാസ്, ജയിംസ് കുര്യാക്കോസ് (ഡിട്രോയിറ്റ്), എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍) എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

ഷിക്കാഗോ എസ്.എം.സി.സി അംഗങ്ങളായ ഷിബു അഗസ്റ്റിന്‍, ആന്റോ കവലയ്ക്കല്‍, ജയിംസ് ഓലിക്കര, സണ്ണി വള്ളിക്കളം, ഷാജി ജോസഫ്, ഷാബു മാത്യു, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ബിജി കൊല്ലാപുരം, ജോസഫ് നാഴിയംപാറ, ജോസഫ് തോട്ടുകണ്ടത്തില്‍ എന്നിവരും ആശംസകള്‍ അര്‍പ്പിക്കുകയും എല്ലാ പരിപാടികളും ക്രമീകരിക്കുന്നതില്‍ നേതൃത്വം നല്‍കുകയും ചെയ്തു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സദസിന് നന്ദി പറഞ്ഞു. ജയിംസ് കുരീക്കാട്ടില്‍ പരിപാടികളുടെ എം.സിയായിരുന്നു. മീഡിയയ്ക്കുവേണ്ടി ജോസ് ചേന്നിക്കര സന്നിഹിതനായിരുന്നു.

ദീപ അലക്‌സിന് വണ്‍ ഐലന്റിന്റെ അന്തര്‍ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക് :ഗൂഗിള്‍ ഫോട്ടോഗ്രാഫര്‍ ദീപ അലക്‌സിന് വണ്‍ ഐലന്റിന്റെ ഫോട്ടോഗ്രാഫി പുരസ്കാരം. പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാരുടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗാലറിയാണ് വണ്‍ ഐലന്റ്. 178,472ചിത്രങ്ങളില്‍ നിന്നും 43,429 എണ്ണം തിരഞ്ഞെടുക്കുകയും പിന്നീട് അതില്‍ നിന്നും മികച്ച ഫോട്ടോകള്‍ക്ക് പുരസ്കാരം നല്‍കുകയുമാണ് പതിവ്.

17 പ്രശസ്തരായ ചിത്രകാരന്മാരുടെ മൂല്യനിര്‍ണയത്തില്‍ നിന്നും 74 രാജ്യത്തില്‍ നിന്നുള്ള 4000 ചിത്രങ്ങള്‍ക്കാന് ഇത്തവണ പുരസ്കാരം നല്‍കിയത് ലഭിച്ചു.

അന്തര്‍ദേശീയ തലത്തില്‍ ഫോട്ടോഗ്രാഫിക്ക് അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അത് നല്‍കിയ വണ്‍ ഐലന്റിനോടും സുഹൃത്തുക്കളോടും സര്‍വ്വോപരി ദൈവത്തോടും നന്ദി പറയുന്നു എന്ന് ദീപ അലക്‌സ് പറഞ്ഞു.

ഇന്ത്യയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ മ്യുസിയം ഓഫ് ഫോട്ടോഗ്രാഫിയുടെ (ഫോട്ടൊമ്യുസ് )എറണാകുളം കോ ഓര്‍ഡിനേറ്റര്‍, WIFT (Westford Institute Of Film Technology) അധ്യാപിക, ഗൂഗിള്‍ ഫോട്ടോഗ്രാഫര്‍,ഫാഷന്‍, ഇവന്റസ്, വെഡിങ് ,സിനിമ ,ഓണ്‍ലൈന്‍ മീഡിയ ,ട്രാവല്‍ ,വനിതാ മാഗസിനുകള്‍ ,യാത്രാ മാഗസിനുകള്‍ ,ഫോട്ടോട്രാക്‌സ് ,പരസ്യ രംഗം തുടങ്ങി മീഡിയായുടെ നിറഞ്ഞ സാന്നിധ്യം കൂടിയാണ് ദീപാ അലക്‌സ്.

സാം . കെ. സഖറിയ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലിൽ സാം .കെ.സഖറിയ (62 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ ഹൂസ്റ്റണിലെ പവൽ ഇൻഡസ്ട്രീസ്ൽ (Powell Industries) സൂപ്പർവൈസറായി ദീർഘവര്ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. പരേതന്റെ ഭാര്യ എൽസി സഖറിയ (ബെൻ ടാബ് ഹോസ്പ്പിറ്റൽ നഴ്‌സ്) നാരങ്ങാനം കരിമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ഡോ. ബ്രയൻ സഖറിയ (Buffalo, New York), ബ്രിനി സഖറിയ ( Attorney, San Antonio)
മരുമകൾ : ഡോ. ഷെർവി സഖറിയ

പൊതുദർശനം: മാർച്ച് 2 നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ
St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

സംസ്കാര ശുശ്രൂഷകൾ മാർച്ച് 3 നു ശനിയാഴ്ച രാവിലെ 8:30 മുതൽ
St. Thomas Indian Orthodox Cathedral
2411, 5th Street, Stafford, TX 77477

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) വച്ച് നടത്തപെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. ഐ.പി. മാത്യു (അച്ചു) – 832 651 1591

ജീമോൻ റാന്നി

ഇന്തോ– അമേരിക്കന്‍ പ്രസ് ക്ലബ് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

ഹൂസ്റ്റൺ: യുവതീ യുവാക്കള്‍ക്ക് പത്രപ്രവര്‍ത്തനരംഗത്തുള്ള അറിവും അഭിരുചിയും വളര്‍ത്തുന്നതിനായി ഹൂസ്റ്റൺ പ്രസ് ക്ലബും ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബും സഹകരിച്ച് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24 ശനിയാഴ്ച 9.30 മുതല്‍ 3.30 വരെ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ അമ്പതോളം വിദ്യാര്‍ഥികൾ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

മീഡിയ രംഗത്തെ തൊഴിലവസരങ്ങള്‍, മാധ്യമ ദൗത്യം, രാഷ്ട്രീയവും മാധ്യമവും വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം, പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ് ജേര്‍ണലിസം, മാധ്യമരംഗത്തെ അവസരങ്ങളും വെല്ലുവിളികളും, പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, സോഷ്യല്‍ മാധ്യമ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അവതരിപ്പിക്കും. നേതൃത്വ പരിശീലനമാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം.

ഹൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനില്‍ ഉദ്ഘാടനം ചെയ്യുന്ന ഏകദിന പരിപാടിയില്‍ ഇന്തോ അമേരിക്കന്‍ ന്യൂസ് പ്രസാധന്‍ ജവഹര്‍ മല്‍ഹോത്ര, ഇന്തോ ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ ശേഷാദ്രി കുമാര്‍, വോയ്‌സ് ഓഫ് ഏഷ്യ എഡിറ്റര്‍ ശോഭനാ മുറാട്ടി, NNN Network host ഡോ. നിക് നികം, ഹൂസ്റ്റണ്‍ ടിവി ഹോസ്റ്റ് സംഗീത ഡുവ, പ്രഫ. ഡോ. ചന്ദ്രമിത്താള്‍, ജോസഫ് പൊന്നോലി, പ്രഫ. ഡോ. ഈപ്പന്‍ ഡാനിയേല്‍, ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, ജിന്‍സ്‌മോന്‍ സക്കറിയ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. സാം ഹൂസ്റ്റണ്‍ ടോള്‍ വേയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തുള്ള എബിബി ബില്‍ഡിങ്ങില്‍ നാലാം നിലയിലെ മാസ് മ്യൂച്വല്‍ കോണ്‍ഫറന്‍സ് ഹാളിലാണു വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്.

ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പില്‍ പേരു റജിസ്റ്റര്‍ ചെയ്യാന്‍ താൽപര്യമുള്ളവര്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ഡാനില്‍ 832-641-7119, സെക്രട്ടറി റോയി തോമസ് 832-768-2860, ട്രഷറര്‍ സംഗീത ഡുവ 832-252-7272, അഡ്വൈസര്‍ ഈശോ ജേക്കബ് 832-771-7646 എന്നിവരുമായി ബന്ധപ്പെടുക.

ജീമോൻ റാന്നി

എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന സ്കാന്‍ഡിനേവിയ & റഷ്യന്‍ ടൂര്‍

ജോയിച്ചന്‍ പുതുക്കുളം

മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ വന്‍കരയിലെ ചരിത്രമുറങ്ങുന്ന സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൂടെയും, റഷ്യയിലൂടെയും 12 ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.

മനുഷ്യചരിത്രത്തിന്റെ നാള്‍വഴികളില്‍ അനേക സംവത്സരങ്ങളുടെ ചരിത്രവും, പടയോട്ട കഥകളുടെ നേര്‍ച്ചകാഴ്ചകളും, സാമ്രാജ്യങ്ങളുടെ ഉയര്‍ത്ത താഴ്ചകളുടെ അവശേഷിപ്പുകളും കാത്തസൂക്ഷിക്കുന്ന റഷ്യയുടേയും, നോര്‍ത്തേണ്‍ യൂറോപ്പിന്റെ ഭാഗമായ ഡന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ തുടങ്ങി വര്‍ത്തമാനകാലത്തും അസ്തമിക്കാത്ത യൂറോപ്യന്‍ പ്രതാപത്തിന്റെ തനിമ കാത്തുസൂക്ഷിക്കുന്ന സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൂടെയുമാണ് ഈ ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ഈ അഞ്ച് രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളേയും, കലകളേയും, ഭാഷകളുടേയും, വസ്തുനിര്‍മ്മാണ വൈദഗ്ധ്യങ്ങളേയും, മതാചാരങ്ങളേയും, വ്യത്യസ്ത രുചികളേയും അനുഭവിച്ചറിയാനും, ആസ്വദിക്കാനും ഇടയാക്കുന്ന ഒരു യാത്രയാണ് എസ്.എം.സി.സി ഈ ടൂറിലൂടെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ചിക്കാഗോ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍, കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ വികാരിയും, എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. തോമസ് കടുകപ്പള്ളിയുടെ അനുഗ്രഹാശീര്‍വാദത്തോടുകൂടി ഇന്ത്യയിലും കേരളത്തിലും, അമേരിക്കയിലുമായി അനവധി ജീവകാരുണ്യ, സാമൂഹ്യ, ആത്മീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഷംതോറും നടത്തിവരുന്നുണ്ടെന്ന് എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് മാത്യു പൂവന്‍ അറിയിച്ചു.

എസ്.എം.സി.സി സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് വര്‍ഷംതോറും ജാതിമത-ഭാഷാ ഭേദമെന്യേ അമേരിക്കയില്‍ നിന്നു വിശുദ്ധ നാട്ടിലേക്കുള്ള എക്യൂമെനിക്കല്‍ തീര്‍ത്ഥാടനവും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലൂടെയുള്ള ഉല്ലാസയാത്രകളും സംഘടിപ്പിക്കുന്നത്. 2015 മുതല്‍ വര്‍ഷംതോറും നടത്തിവരുന്ന ഈ താര്‍ത്ഥാടനവും, ഉല്ലാസയാത്രകളും വഴി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെ കുടിയേറിയ ആളുകളും, അമേരിക്കന്‍സും ഉള്‍പ്പടെ നൂറുകണക്കിന് സഞ്ചാരികള്‍ക്ക് ഇതിനകം അനേകം ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയായെന്ന് ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി അറിയിച്ചു.

2018 ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 20 വരേയുള്ള 12 ദിവസം ഈ അഞ്ച് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളും, ചരിത്രസാക്ഷ്യങ്ങളും, സുഖവാസകേന്ദ്രങ്ങളും കോര്‍ത്തിണക്കിയാണ് ടൂര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ ടൂറിന്റെ എല്ലാ യാത്രാ ചെലവുകളും ഭക്ഷണം, താമസം, ക്രൂസ്, ബുള്ളറ്റ് പ്രൂഫ് ട്രെയിന്‍ യാത്ര ഉള്‍പ്പടെ ഒരാള്‍ക്ക് 3899 ഡോളറാണ് ചെലവ് വരുന്നത്.യാത്ര ബുക്ക് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ 500 ഡോളര്‍ അഡ്വാന്‍സ് തുക നല്‍കി മാര്‍ച്ച് 25 നു മുമ്പ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്റ് മാത്യു പൂവനും, സെക്രട്ടറി ജിമ്മി ജോസും അറിയിച്ചു.

അമേരിക്കയില്‍ എവിടെനിന്നും ഈ ടൂറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്കിംഗിനും, യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജേക്കബ് തോമസ് (ഷാജി) 954 336 7731 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.