മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയില്‍

ചിക്കാഗോ: ചിക്കാഗോയില്‍ അന്ത്യോഖ്യ സിംഹാസനത്തിന്‍ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, സെന്റ് മേരീസ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി, എന്നീ ഇടവകകള്‍ ചേര്‍ന്നു നടത്തിവരുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ, 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2018 ഫെബ്രുവരി 10, 11 തിയതികളില്‍…
കുട്ടമ്പുഴയിലെ ആദിവാസി ജനങ്ങള്‍ക്ക് ഫൊക്കാനയുടെ കൈത്താങ്ങ്

കോതമംഗലം: അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാന കേരളത്തിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ജനങ്ങളുടെ കുടിയിലേക്ക് രോഗനിര്‍ണ്ണയ ഉപകരണങ്ങളും, അത്യാഹിത രക്ഷാ സജ്ജീകരണങ്ങളും എത്തിക്കുന്നു. ഇതിലൂടെ കുട്ടമ്പുഴയെ ഗോഗവിമുക്ത ഗ്രാമമാക്കി മാറ്റുകയാണ് ഫൊക്കനയുടെ ലക്ഷ്യം. കേരളത്തിലെ വിദൂര ഗ്രാമങ്ങളിലൊന്നാണ് കുട്ടമ്പുഴ. 2011-ലെ കണക്ക് പ്രകാരം അവിടുത്തെ ജനസംഖ്യ 24,791 ആണ്. കുട്ടമ്പുഴ പഞ്ചായത്തില്‍ നിന്നും…
സീറോ മലബാര്‍ കത്തീഡ്രലില്‍ ടാക്‌സ് സെമിനാര്‍ ജനുവരി 28-ന്

ഷിക്കാഗോ: ഷിക്കാഗോ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ജനുവരി 28-ന് നികുതിയെക്കുറിച്ചുള്ള സെമിനാര്‍ നടത്തുന്നു. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള ജോസഫ് ചാമക്കാല സി.പി.എ, ആന്‍ഡ്രൂസ് തോമസ് സി.പി.എ എന്നിവരാണ് സെമിനാറില്‍ സംസാരിക്കുന്നത്. ജനുവരി 28-നു രാവിലെ 9.30-ന് ആരംഭിക്കുന്ന സെമിനാറില്‍ ചോദ്യോത്തരങ്ങള്‍ക്കുള്ള സമയവും ക്രമീകരിച്ചിരിക്കുന്നു. 2017-ലെ ടാക്‌സ് സംബന്ധമായ മാറ്റങ്ങളും വിശദാംശങ്ങളും സെമിനാറില്‍ വിശദീകരിക്കും. സീറോ മലബാര്‍…
ഫ്രണ്ട്സ് ഓഫ് തിരുവല്ലയ്ക്കു പുതിയ സാരഥികൾ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 2018-19 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ച് നടന്ന പുതുവത്സര കുടുംബ സംഗമത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് റോബിൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമാ സഭയിലെ സീനിയർ വൈദികൻ റവ.…
ഐ എൻ ഓ സി ടെക്സാസ് ചാപ്റ്ററിന്റെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം 27 നു

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 നു ശനിയാഴ്ച വൈകുന്നേരം 5 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ചു ( 445, Murphy Road, Stafford, TX 77577) നടത്തപെടുന്നതാണ്. യോഗത്തിൽ ഓവർസീസ് കോൺഗ്രസിന്റെ പ്രമുഖ…
കുന്നിത്തറയിൽ കെ.ഇടിക്കുള നിര്യാതനായി

ഹൂസ്റ്റൺ : പത്തനാപുരം ചാച്ചിപുന്ന കുന്നിത്തറയിൽ വീട്ടിൽ കെ. ഇടിക്കുള (93) നിര്യാതനായി. പരേതന്റെ ഭാര്യ ഏലിയാമ്മ ഇടിക്കുള. മക്കൾ : ഏലിയാമ്മ ജോർജ് (ഹൂസ്റ്റൺ), പരേതയായ ലീലാമ്മ മാത്യൂസ്, എബ്രഹാം ഇടിക്കുള, വര്ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള (മോനി), ഷാജിമോൻ ഇടിക്കുള (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ: ജോസഫ് ജോർജ് (ഹൂസ്റ്റൺ) മാത്യൂസ് വി (ബാംഗ്ലൂർ)…
ഐ.എന്‍.ഒ.സി കേരള പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-ന്

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-നു ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ അതിഥി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ (9321 Krewstone Rd, Phila, PA 19115) വച്ചു നടത്തുന്നു. 1947 ഓഗസ്റ്റ് 15-നു സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ,…
മാധ്യമ പ്രവർത്തകൻ ഏലിയാസ് മാർക്കോസിന്റെ നിര്യാണത്തിൽ  ഐപിസിഎൻഎ നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാളസ് : മാധ്യമ പ്രവർത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -നോർത്ത് ടെക്സാസ് മുൻ മെമ്പറും ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഏലിയാസ് മാർക്കോസിനെ നിര്യാണത്തിൽ ഐപിസിഎൻഎ ഡാളസ്ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ജനുവരി 21 ഞായർ വൈകിട്ട് ഗാർലൻഡ് ഇൻഡ്യാ ഗാർഡനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ബിജിലി ജോർജ് അധ്യക്ഷത വഹിച്ചു. എബ്രഹാം…
ഫൈന്‍ ആര്‍ട്‌സിന് പുതിയ ഭരണസമിതി

ന്യൂജേഴ്‌സി: അമേരിക്കയിലെ കാലരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളി സാന്നിദ്ധ്യമായി മലയാളി മനസുകള്‍ കീഴടക്കിയ ഫൈന്‍ ആര്‍ട്‌സ് മലയാളം പതിനേഴാം വയസിലേക്ക്. പതിനേഴിന്റെ ചുറുചുറുക്കോടെ മുന്നേറുന്ന ഫൈന്‍ ആര്‍ട്‌സിനെ നയിക്കുംവിധം പുതിയ ഭരണസമിതിയും വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. എഡിസണ്‍ ഏബ്രഹാം ആണ് പ്രസിഡന്റ് റോയി മാത്യു സെക്രട്ടറിയും, ടീനോ തോമസ് ട്രഷറാറുമാണ്. കമ്മിറ്റി അംശങ്ങള്‍. സജിനി…