ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന് കൊപ്പേൽ സെന്റ് അൽഫോൻസാ വേദി: കിക്കോഫ് നടന്നു

മാർട്ടിൻ വിലങ്ങോലിൽ

കൊപ്പേൽ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകൾ പങ്കെടുത്തു ആഗസ്ത് 10 , 11 , 12 തീയതികളിൽ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന്റെ (ഐപിഎസ്‌എഫ് 2018 ) കിക്കോഫ് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. സെന്റ് അൽഫോൻസാ ദേവാലയമാണ് ഇത്തവണ ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ആതിഥ്യം വഹിക്കുന്നത്.

ഫെസ്റ്റിന്റെ ചെയർമാനും ഇടവക വികാരിയുമായ ഫാ. ജോൺസ്റ്റി തച്ചാറ, ഐപിഎസ്‌എഫ് 2018 റീജണൽ കോ ഓർഡിനേർ ആൻഡ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ, ഐപിഎസ്‌എഫ് ഇടവക കോർഡിനേറ്റർ സിബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ദീപശിഖ തെളിച്ചു കിക്കോഫ് നിർവഹിച്ചു. ട്രസ്റ്റിമാരായ ലിയോ ജോസഫ്, പോൾ ആലപ്പാട്ട്, ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, സെക്രട്ടറി ജെജു ജോസഫ് തുടങ്ങിയവർക്കൊപ്പം യുവജനങ്ങളും ഇടവക സമൂഹവും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ദീപശിഖ ഇടവകജനങ്ങൾക്കു കൈമാറി. പങ്കെടുക്കുന്ന ഇടവകകൾക്കും സ്വാഗതമരുളിയ ഫാ. ജോൺസ്റ്റി തച്ചാറ ഫെസ്റ്റിന് ആശസകൾ നേർന്നു. “A Sound Mind In a Sound Body” എന്നതാണ് ഫെസ്റ്റിന്റെ ആപ്തവാക്യം

രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സ്പോർട്സ് ഫെസ്റ്റിന് പ്രാർഥനാശംസകൾ നേർന്നു. ഇടവകകൾക്കു ഒന്നുചേർന്നു പ്രവർത്തിക്കുവാനും ഒരു നല്ല സഭാസമൂഹം പടുത്തുയർത്താനുമുള്ള വേദിയായി സതേൺ റീജനിൽ നടക്കുന്ന ഈ സ്പോർട്സ് ഫെസ്റ്റ് ഉപകരിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് എല്ലാ ഇടവകകളുടെയും സഹകരണം അഭ്യർഥിക്കുകയും ഫെസ്റ്റിനു ആശംസകൾ നേരുകയും ചെയ്തു.

ഒക്ലഹോമ ടെക്‌സാസ് റീജണിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മാക്കും സാക്ഷ്യം വഹിക്കുന്ന ഈ കായിക മേളയിൽ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുറമെ, ഗാര്‍ലാൻഡ് സെന്റ് തോമസ് ഫൊറോന, ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, പേർലാൻഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിൻ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ച്, സാന്‍അന്റോണിയോ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചർച്ച് എന്നീ റീജനിലെ എട്ടു പാരീഷുകളും പങ്കെടുക്കും.

ക്രിക്കറ്റ്, സോക്കർ, ബാസ്കറ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ് , കാർഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി, നടത്തം തുടങ്ങി വിവിധ ഇനങ്ങളിലാണ്
മത്സരങ്ങൾ. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ വിവിധ വിഭാഗങ്ങളിൽ മത്സരിക്കുവാനുണ്ട്. വിവിധ കമ്മറ്റികളിലായി നൂറോളം കോഓർഡിനേറ്റേഴ്‌സും പ്രവർത്തിക്കുന്നുണ്ട്. ഫ്രിസ്‌കോയിലുള്ള ഫീൽഡ് ഹൌസ് ഇൻഡോർ സ്പോർട്സ് കോമ്പ്ലെകസാണ് ഈ കായിക മാമാങ്കത്തിന് വേദിയാകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : https://www.facebook.com/IPSF-2018-535317933504934/

റിപ്പബ്ലിക് ദിനാഘോഷപ്രൗഡിയില്‍ കലാ ബാങ്ക്വറ്റ് 2018

ജോയിച്ചന്‍ പുതുക്കുളം

ഫിലഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന “കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലി’ തുടര്‍ച്ചയായ മുപ്പത്തൊമ്പതാമത് തവണയും ബാങ്ക്വറ്റ് സമ്മേളനത്തിന്റെ അകമ്പടിയോടെ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കലയുടെ ഭാരവാഹികളോടും പ്രവര്‍ത്തകരോടുമൊപ്പം സ്ഥാപക നേതാക്കളും കുടുംബസമേതം എത്തിയതോടെ നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച കുടുംബ സംഗമമായി ബാങ്ക്വറ്റ് സമ്മേളനം മാറുകയായിരുന്നു.

ഫിലഡല്‍ഫിയ ടിഫനി ഡൈനറില്‍ നടന്ന ഫാമിലി ബാങ്ക്വറ്റ് ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂരിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി കഴിഞ്ഞ കാലയളവിലെ കലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹ്രസ്വമായ വിവരണം നല്കി എല്ലാവരേയും ബാങ്ക്വറ്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു. കലയുടെ മുന്‍ പ്രസിഡന്റുകൂടിയായ കോര ഏബ്രഹാം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആവിര്‍ഭാവത്തേക്കുറിച്ച് നടത്തിയ പണ്ഡിതോജ്വലമായ പ്രഭാഷണം, വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് അനുഭവസമ്പത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കിയ അറിവിന്റെ അനുഭവം ആയിരുന്നു.

തുടര്‍ന്നു കലയുടെ യുവപ്രതിഭകളായ കെവിന്‍ വര്‍ഗീസ്, അന്‍സു ആന്‍ വര്‍ഗീസ് എന്നിവര്‍ അവതാരകരായെത്തിയ കലാപരിപാടികള്‍ ഗീതു തോമസിന്റെ ഗാനത്തോടെ ആരംഭിച്ചു. ഡിന്നര്‍ രുചിയുടെ നവരസങ്ങള്‍ക്കുമേല്‍ ചിരിയുടെ പൂത്തിരികള്‍ക്കു തീകൊളുത്തിയ നര്‍മ്മശകലങ്ങള്‍ ആധിപത്യം പുലര്‍ത്തിയപ്പോഴും അറിവിന്റെ മാറ്റുരച്ച ജെപ്പഡി മത്സരത്തില്‍ എല്ലാവരും ആവേശത്തോടെ പങ്കെടുത്തത് വേറിട്ട കാഴ്ചയായിരുന്നു. ബിനു ജോസഫ്, സാബു പാമ്പാടി, ജെസ്‌ലിന്‍ ജോസഫ് എന്നിവരുടെ ഗാനങ്ങളും ബാങ്ക്വറ്റിനു മേളക്കൊഴുപ്പേകി.

തുടര്‍ന്നു ഡോ. ജയിംസ് കുറിച്ചിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍ പരിചയപ്പെടുത്തി. മുന്‍ ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു സി.പി.എ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ഔദ്യോഗികമായി അധികാരമേറ്റ പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി കലയെ അഭിസംബോധന ചെയ്തു. ജോയിന്റ് സെക്രട്ടറി ഷാജി മിറ്റത്താനി കൃതജ്ഞത രേഖപ്പെടുത്തി. അലക്‌സ് ജോണ്‍, ബിജു സഖറിയ എന്നിവര്‍ ബാങ്ക്വറ്റ് സമ്മേളനം ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ബെല്‍വുഡില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക സന്ദര്‍ശിക്കുന്നതും വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുന്നതുമാണ്.

ഫെബ്രുവരി അഞ്ചാംതീയതി തിങ്കളാഴ്ച ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ വൈദീകരും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. ഫെബ്രുവരി ഒമ്പതാം തീയതി വെള്ളിയാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ 6.30-നു സന്ധ്യാനമസ്കാരവും പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. തുടര്‍ന്നു 7.30 മുതല്‍ 9 മണി വരെ ധ്യാനം നയിക്കും.

ഫെബ്രുവരി പത്താംതീയതി ശനിയാഴ്ച വൈകിട്ട് 6.30-നു ഇടവക പ്രാര്‍ത്ഥനായോഗത്തിന്റെ ഇരുപത്തിനാലാം വാര്‍ഷിക സമ്മേളനം ഗ്ലെന്‍വ്യൂവില്‍ അഖില മലങ്കര പ്രാര്‍ത്ഥനായോഗം പ്രസിഡന്റുകൂടിയായ അഭിവന്ദ്യ തിരുമേനി ഉദ്ഘാടനം ചെയ്യും. ഫാ. ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു പ്രാര്‍ത്ഥനായോഗവും നടക്കും.

ഫെബ്രുവരി 11-നു ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന തുടര്‍ന്നു ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വിശേഷിക്കപ്പെടുന്ന അമ്പത് നോമ്പിനു മുമ്പ് നടത്തുന്ന വിശുദ്ധ ശൃബ്‌ക്കോനോ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും.

എല്ലാ ആരാധനകളിലും അനുബന്ധ പരിപാടികളിലും നോമ്പാചരണത്തിലും വെടിപ്പോടും വിശുദ്ധിയോടും കൂടിവന്ന് വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നു.

ശുശ്രൂഷകളുടെ വിപുലമായ നടത്തിപ്പിനുവേണ്ടി പി.സി. വര്‍ഗീസ്, ഷിബു മാത്യൂസ്, തോമസ് സ്കറിയ, റെയിച്ചല്‍ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഡാനിയേല്‍ ജോര്‍ജ് (773 209 1907), ഷിബു മാത്യൂസ് (630 993 0283), ജോര്‍ജ് വര്‍ഗീസ് (773 341 8437).

കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

സാമ്പത്തിക സര്‍വേ 2017-18 ധനകാര്യമന്ത്രി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു

യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പാദനംഈ സാമ്പത്തിക വര്‍ഷം 6.75 ശതമാനത്തിലെത്തും
2018-19ല്‍ ഏഴു മുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു
തൊഴില്‍, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും സര്‍വ്വേ

ന്യൂഡല്‍ഹി:കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിവരുന്ന ഗൗരവമേറിയ പരിഷ്കാരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനം 6.75 ശതമാനമായും 2018-19 ആകുമ്പോഴേക്കും ഏഴു മുതല്‍ ഏഴര വരെ ശതമാനമായും ഉയരുന്നതിനു സഹായകമാകും. അതോടെ, ലോകത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള വന്‍കിട സമ്പദ്വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യക്കു തിരികെ ലഭിക്കും. കേന്ദ്ര ധനകാര്യ, കമ്പനികാര്യ വകുപ്പു മന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി ഇന്നു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017-18ല്‍ കൈക്കൊണ്ട പരിഷ്കരണ നടപടികള്‍ 2018-19ല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുകയും ചെയ്തു.

ചരക്ക് സേവന നികുതി (ജി.എസ്.ടി.), ഇരട്ട ബാലന്‍സ് ഷീറ്റ് (ടി.ബി.എസ്.), ഇന്ത്യന്‍ ബാങ്ക്റപ്റ്റ്സി കോഡ്, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയവയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ നിമിത്തം ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദം മുതല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂടിയെന്നും ഈ വര്‍ഷം വളര്‍ച്ച 6.75 ശതമാനത്തിലേക്ക് ഉയരാമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ നേരിട്ട ഇടിവ് നിലയ്ക്കുകയും 2017-18ന്‍റെ രണ്ടാം പാദമാകുമ്പോഴേക്കും വ്യവസായമേഖലയുടെ ഉണര്‍വില്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തതായി സര്‍വേ വെളിപ്പെടുത്തുന്നു. 2017-18ല്‍ കാര്‍ഷികമേഖലയ്ക്ക് 2.1 ശതമാനവും, വ്യവസായത്തിന് 4.4 ശതമാനവും, സേവനമേഖലയ്ക്ക് 8.3 ശതമാനവും, വളര്‍ച്ച നേടാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷമായി തളര്‍ച്ച നേരിട്ടിരുന്ന കയറ്റുമതിരംഗത്ത് അനുകൂലതരംഗമാണ് 2016-17ല്‍ ഉണ്ടായത്. 2017-18ല്‍ ഈ രംഗം കൂടുതല്‍ സജീവമാകുമെന്ന് അനുമാനിക്കപ്പെടുന്നു. അതേസമയം, ഇറക്കുമതി വര്‍ദ്ധിക്കുമെന്നതിനാല്‍ 2017-18ല്‍ ചരക്ക് സേവന കയറ്റുമതി കുറഞ്ഞേക്കും. കരുത്തുറ്റ സാമ്പത്തിക വളര്‍ച്ച നേടാനായെങ്കിലും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന് ആനുപാതികമായി സമ്പാദ്യവും നിക്ഷേപവും ഉണ്ടായില്ല.

ആഗോളവളര്‍ച്ചാ നിരക്കിനേക്കാള്‍ നാലു ശതമാനവും വളര്‍ച്ച നേടിവരുന്നതും വികസിച്ചുവരുന്നതുമായ സമ്പദ്വ്യവസ്ഥകളേക്കാള്‍ മൂന്നു ശതമാനവും വളര്‍ച്ച നേടിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, ലോകത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്വ്യവസ്ഥകളില്‍ ഒന്നാണെന്നു സാമ്പത്തിക സര്‍വേ വിലയിരുത്തുന്നു. 2014-15 മുതല്‍ 2017-18 വരെ ഇന്ത്യക്കു നേടാന്‍ സാധിച്ച 7.3 ശതമാനം മൊത്തം ആഭ്യന്തര ഉല്‍പാദനം ലോകത്തിലെ വന്‍കിട സമ്പദ്വ്യവസ്ഥകളുടേതില്‍ ഏറ്റവും മികച്ചതാണ്. കുറഞ്ഞ പണപ്പെരുപ്പവും മെച്ചപ്പെട്ട കറന്‍റ് അക്കൗണ്ട് സന്തുലനവും ധനക്കമ്മിയില്‍ ഗണ്യമായ കുറവും അനുഭവപ്പെട്ട കാലത്താണു ആഭ്യന്തര ഉല്‍പാദനം മെച്ചപ്പെട്ട നിലയില്‍ തുടര്‍ന്നു എന്നത് നേട്ടത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതുപോലെയുള്ള ഘടകങ്ങള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിനു തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. ആഗോള വളര്‍ച്ച മെച്ചപ്പെടുകയും ജി.എസ്.ടി. സംവിധാനം സ്ഥിരതയാര്‍ജിക്കുകയും, ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കപ്പെടുകയുമൊക്കെ ചെയ്യുന്നതു വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തിന്‍റെ സാമ്പത്തികരംഗം 2018-19ല്‍ മെച്ചപ്പെടുമെന്നാണു സര്‍വ്വേയില്‍ പൊതുവേയുള്ള വിലയിരുത്തല്‍.

ജി.എസ്.ടി.സംവിധാനം ഭദ്രമാക്കുക, ടി.ബി.എസ്. നടപടികള്‍ പൂര്‍ണമാക്കുക, എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുക, സാമ്പത്തിക സുസ്ഥിരത നേരിടുന്ന ഭീഷണികളെ ഇല്ലായ്മ ചെയ്യുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത വര്‍ഷം മുന്‍ഗണന ലഭിക്കും. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീ സ്ഥായിയായ രണ്ടു മേഖലകള്‍ കേന്ദ്രീകരിച്ച് അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കണമെന്നും സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നു.

നോട്ട് അസാധുവാക്കല്‍ സമ്പാദ്യം വര്‍ധിക്കാനിടയാക്കിയെന്നു സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സര്‍വേ 2017-18ല്‍ നിക്ഷേപ, സമ്പാദ്യ സാഹചര്യങ്ങളെക്കുറിച്ചു പ്രതിപാദിച്ച പ്രധാന കാര്യങ്ങള്‍: രണ്ടായിരാമാണ്ടിന് ഇപ്പുറം ഇന്ത്യയില്‍ അനുഭവപ്പെട്ട ചരിത്രപരമായ നിക്ഷേപ, സമ്പാദ്യ വര്‍ധനാ നിരക്ക് പിന്നീട് തളര്‍ച്ചയിലേക്കു നീങ്ങി. നിക്ഷേപവും സമ്പാദ്യവും താഴ്ന്നുനില്‍ക്കുന്ന സാഹചര്യം തുടരുകയാണ്.

2007ല്‍ 38.3 ശതമാനമായിരുന്ന ആഭ്യന്തര സമ്പാദ്യവും മൊത്ത ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 2013ല്‍ 29.2 ശതമാനമായി താഴ്ന്നിരുന്നു. എന്നാല്‍, 2016ല്‍ ഇത് 29 ശതമാനമായി.

2007 മുതല്‍ 2016 വരെയുള്ള കാലത്ത് നിക്ഷേപത്തില്‍ ഉണ്ടായ വീഴ്ച സമ്പാദ്യത്തെ അപേക്ഷിച്ചു കുറവാണെങ്കിലും ഇടിവുണ്ടായി എന്നതാണു വസ്തുത.

2007-08 മുതല്‍ 2015-16 വരെയുള്ള കാലത്തു നിക്ഷേപത്തിലുണ്ടായിട്ടുള്ളത് 6.3 ശതമാനം വീഴ്ചയാണെങ്കില്‍ ഇതില്‍ അഞ്ചു ശതമാനവും സംഭവിക്കാന്‍ കാരണം സ്വകാര്യ നിക്ഷേപങ്ങളാണ്.

1997നു ശേഷം ഏഷ്യന്‍ രാഷ്ട്രങ്ങളാണ് ഏറ്റവും കൂടുതല്‍ സാമ്പത്തികമാന്ദ്യം നേരിട്ടത്. എന്നാല്‍ 2008നു ശേഷം മാന്ദ്യത്തെ നേരിടുന്നതില്‍ ഈ രാഷ്ട്രങ്ങള്‍ വിജയിച്ചുവരികയാണ്. ഇന്ത്യയില്‍ നിക്ഷേപത്തളര്‍ച്ച 2012ല്‍ ആരംഭിക്കുകയും അതു പിന്നീട് വര്‍ദ്ധിക്കുകയും ചെയ്തു. 2016 വരെ ഇതു തുടരുകയായിരുന്നു. സമ്പാദ്യം കുറയുന്നതിലേറെ നിക്ഷേപം കുറയുന്നതാണ് വളര്‍ച്ചയെ തളര്‍ത്തുക. അതിനാല്‍ കള്ളപ്പണം കണ്ടെത്തുകയും സ്വര്‍ണം പണമാക്കിമാറ്റുന്നത് പ്രോല്‍സാഹിപ്പിക്കുകയും വഴി സമ്പാദ്യം വര്‍ധിപ്പിക്കുകയും, അതിലൂടെ നിക്ഷേപം കണ്ടെത്തുകയും ചെയ്യുന്നതിന് ഹ്രസ്വകാല നയങ്ങള്‍ നടപ്പാക്കുന്നതിന് ഗവണ്‍മെന്‍റ് പ്രാധാന്യം കല്‍പിച്ചു. നിക്ഷേപതാല്‍പര്യം പുനരുജ്ജീവിപ്പിക്കുന്നതിനായി കിട്ടാക്കടങ്ങള്‍ സംബന്ധിച്ചും പൊതുമേഖലാ ബാങ്കുകള്‍ സംബന്ധിച്ചും കൈക്കൊള്ളേണ്ട നടപടികള്‍ക്കു മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.

ഇന്ത്യന്‍ സമ്പദ്ഘടനയിലെപത്തു പുതിയ വസ്തുതകള്‍

ډ പ്രത്യക്ഷ പരോക്ഷ നികുതിദായകരില്‍ വലിയ വര്‍ദ്ധന.
ډ ഔപചാരികകാര്‍ഷികേതരമേഖലയിലെ ശമ്പളപട്ടിക വിചാരിച്ചതിനെക്കാളും വര്‍ദ്ധിച്ചു.
ډ സംസ്ഥാനങ്ങളുടെ സമ്പല്‍സമൃദ്ധി അന്താരാഷ്ട്ര സംസ്ഥാനന്തര വ്യാപാരവുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ډ ഇന്ത്യയുടെ ശക്തമായ കയറ്റുമതിഘടന മറ്റു വലിയ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സമത്വാധിഷ്ഠിതം.
ډ വസ്ത്രവ്യവസായ മേഖലയില്‍ നല്‍കിയ സഹായങ്ങള്‍ റെഡിമെയ്ഡ് കയറ്റുമതി ഊര്‍ജ്ജിതമാക്കി.
ډ ഉദ്ദേശിക്കുന്ന തരത്തില്‍ ആണ്‍മക്കളെ ലഭിക്കുന്നതുവരെ ഇന്ത്യന്‍ മാതാ-പിതാക്കള്‍ ഇപ്പോഴും ശ്രമം തുടരുന്നു.
ډ ഗവണ്‍മെന്‍റ് നടപടി നികുതിമേഖലയിലെ നിയമപോരാട്ടം വലിയ അളവില്‍ കുറച്ചു.
ډ വളര്‍ച്ചയ്ക്ക് വീണ്ടും തിരികൊടുക്കാനായി സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കാള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുക പ്രധാനം.
ډ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും പ്രാദേശിക ഗവണ്‍മെന്‍റുകളുടെയും നേരിട്ടുള്ള നികുതി പരിവ് മറ്റ് ഫെഡറല്‍ രാജ്യങ്ങളിലെ ഇവരുടെ പങ്കാളികളെ അപേക്ഷിച്ച് വളരെ കുറവ്.
ډ പ്രതികൂല കാലാവസ്ഥ കാര്‍ഷിക ഉല്‍പ്പാദനത്തെ ബാധിച്ചു.

ഈ സാമ്പത്തികവര്‍ഷം രാജ്യത്തെ നികുതിദായകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും, പ്രതികൂല കാലാവസ്ഥ കാര്‍ഷികമേഖലയിലുണ്ടാക്കിയ തിരിച്ചടിയുമുള്‍പ്പെടെ രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ശക്തമായി സ്വാധീനിച്ച പത്തു പ്രധാനപ്പെട്ട വസ്തുകകള്‍പാര്‍ലമെന്‍റില്‍ കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി സമര്‍പ്പിച്ച 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ എടുത്തുകാട്ടുന്നു. കാര്‍ഷികമേഖലയിലെ ശമ്പളപട്ടിക വിശ്വസിക്കാവുന്നതിനെക്കാളും കൂടുതല്‍ വളര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കാള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയെന്ന പുതിയ വികസനമന്ത്രവും സാമ്പത്തികസര്‍വേ മുന്നോട്ടുവയ്ക്കുന്നുണ്ട്.

രാജ്യത്തെ പരോക്ഷ നികുതിദായകരുടെ വര്‍ദ്ധനയ്ക്ക് പ്രധാനകാരണമായി സര്‍വേ ചൂണ്ടിക്കാട്ടുന്നത് ചരക്ക് സേവന നികുതി(ജി.എസ്.ടി)യെയാണ്.

ജി.എസ്.ടിയോടെ പരോക്ഷനികുതിദായകരില്‍ 50% വര്‍ദ്ധനയുണ്ടായി. ഇന്‍പുട്ട് ടാക്സ് ക്രഡിറ്റിന് വേണ്ടി സ്വയമേവതന്നെ പല ചെറുകിട സ്ഥാപനങ്ങളും നികുതി രജിസ്ട്രേഷന് തയാറായി. അതുപോലെ പ്രധാനപ്പെട്ട ഉല്‍പ്പാദകസംസ്ഥാനങ്ങള്‍ ജി.എസ്.ടി മൂലം അവരുടെ നികുതിവരവിലുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാനായി വിതരണശൃംഖലയെ അവരുടെ സമ്പദ്ഘടനയുമായി അടുത്ത് ബന്ധിപ്പിച്ചു. ഇതോടൊപ്പം 2016 നവംബറിന് ശേഷം വ്യക്തിഗത ആദായനികുതി റിട്ടേണുകളില്‍ 18 ലക്ഷം വര്‍ദ്ധനയുമുണ്ടായിട്ടുണ്ട്.

സാമൂഹിക സുരക്ഷ സംവിധാനങ്ങളായ ഇ.പി.എഫ്.ഒ/ഇ.എസ്.ഐ.സി എന്നിവ കര്‍ശനമാക്കിയതോടെ ഇന്ത്യയുടെ ഔപചാരിക കാര്‍ഷികേതര ശമ്പളപട്ടികയില്‍ 31%ത്തിന്‍റെ വര്‍ദ്ധനയുണ്ടായി. ഇത് ജി.എസ്.ടിയുമായി ബന്ധപ്പെടുത്തിനോക്കിയാല്‍ 53% വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി സംസ്ഥാനങ്ങളുടെ അന്താരാഷ്ട്ര-സംസ്ഥാനാന്തര വ്യാപാര വിവരങ്ങള്‍ സാമ്പത്തികസര്‍വേയിലുള്‍പ്പെടുത്തിയതിലൂടെ സംസ്ഥാനങ്ങളുടെ ജീവിതനിലവാരത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ അന്താരാഷ്ട്ര-സംസ്ഥാനാന്തര വ്യാപാരമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ സമ്പന്നമാണെന്ന് ഇതിലൂടെ കണ്ടെത്താനായിട്ടുണ്ട്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വലിയ സ്ഥാപനങ്ങള്‍ക്ക് കയറ്റുമതിയില്‍ ചെറിയ പങ്കാണുള്ളതെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ശതമാനം കമ്പനികളുടെ പങ്ക് വെറും 38% മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട 5% കമ്പനികളുടെ കണക്ക് എടുത്താലും ഈ വസ്തുത കാണാനാകും. എന്നാല്‍ വസ്ത്രവ്യവസായ രംഗത്ത് സംസ്ഥാന ലെവികളില്‍ റിബേറ്റ് അനുവദിച്ചതിലൂടെ റെഡിമെയ്ഡ് കയറ്റുമതിയില്‍ 16% വര്‍ദ്ധനയുണ്ട്. എന്നാല്‍ മറ്റ് തുണിത്തരങ്ങളില്‍ അതില്ലതാനും.

ഇന്ത്യന്‍ സമൂഹത്തിന് ആണ്‍കുട്ടികളോടുള്ള താല്‍പര്യം കൂടുതലാണെന്ന് സര്‍വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതുവരെ അതിന് വേണ്ടി ശ്രമിക്കാനുള്ള പ്രവണത ഇന്ത്യയിലെ മാതാപിതാക്കള്‍ കാട്ടുന്നുണ്ട്. നികുതിവകുപ്പ് കൈകാര്യം ചെയ്യുന്ന നികുതിതര്‍ക്കങ്ങള്‍ക്ക് വലിയ വിജയമില്ലായെന്നും സര്‍വേ ചുണ്ടിക്കാട്ടുന്നു. ഇതിന്‍റെ വിജയനിലവാരം 30% ന് താഴെയാണ്. അവകാശപ്പെടുന്ന മൂല്യത്തിന്‍റെ 1.8 ശതമാനം മാത്രമാണ് കെട്ടികിടക്കുന്ന കേസുകളില്‍ 66%വും.

സമ്പാദ്യത്തിലെ വര്‍ദ്ധന വളര്‍ച്ചയെ സഹായിക്കുന്നില്ലെന്നും അതേസമയം നിക്ഷേപത്തിന്‍റെ വളര്‍ച്ച സാമ്പത്തികവളര്‍ച്ചയെ സഹായിക്കുന്നുവെന്നും സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സമാനമായ മറ്റ് ഫെഡറല്‍ സംവിധാനങ്ങളിലെ സംസ്ഥാനങ്ങളെക്കാള്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രത്യക്ഷനികുതി പിരിച്ചെടുക്കുന്നതില്‍ പിന്നാക്കമാണ്. കഠിനമായ ചൂടിലുണ്ടാകുന്ന വര്‍ദ്ധനയും മഴയിലെ കുറവും കാര്‍ഷികമേഖലയിലെ വളര്‍ച്ചയില്‍ വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ജലസേചന സൗകര്യം കുറവുള്ള പ്രദേശങ്ങളില്‍ ഇതിന്‍റെ പ്രത്യാഘാതം ജലസേചനമുള്ളിടത്തേക്കാള്‍ ഇരട്ടിയാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.

പരോക്ഷ നികുതിദായകരില്‍ 50% വര്‍ദ്ധന; ജി.ഡി.പിയുടെ 60% ആഭ്യന്തര വ്യാപാരം

ന്യൂഡല്‍ഹി:പഴയ നികുതി സമ്പ്രദായത്തില്‍ നിന്നും ജി.എസ്ടിയിലേക്ക് വ്യാപാരമേഖലമാറിയതോടെ പരോക്ഷ നികുതിദായകരില്‍ 50ശതമാനം വര്‍ദ്ധനയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നതായി 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയുടെ 70% നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വന്‍കിട കമ്പനികളില്‍ നിന്നും ചരക്കുകള്‍ വാങ്ങുന്ന ചെറിയ കമ്പനികളാണ് സ്വയം രജിസ്ട്രേഷന് മുന്നില്‍ വന്നിട്ടുള്ളവയില്‍ ഭൂരിഭാഗവും. മൊത്തം 9.8 ദശലക്ഷം വ്യാപാരികളാണ് ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് പഴയ സംവിധാനത്തെ അപേക്ഷിച്ച് 3.4 ദശലക്ഷം കൂടുതലാണ്.

ഫയല്‍ ചെയ്ത റിട്ടേണുകളുടെ അടിസ്ഥാനത്തില്‍ വിറ്റുവരവിന്‍റെയും ഉപഭോക്താക്കളുമായുള്ള വ്യാപാരത്തിന്‍റെയും അടിസ്ഥാനത്തിലുള്ളത് മൊത്തത്തിന്‍റെ 17% മാത്രമാണ്. ബഹുഭൂരിപക്ഷം വരുന്ന അതായത് 30-34%വും ബിസിനസ് ടു ബിസിനസും കയറ്റുമതിയുമായി ബന്ധപ്പെട്ടവയാണ്. ജി.എസ്.ടി പരിധിക്ക് താഴെയുള്ളവര്‍ 1.7%വുമുണ്ട്. ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയില്‍ 13%ത്തോളം കാര്‍ഷികേതര സംരംഭങ്ങളാണ്. മഹാരാഷ്ട്ര, യു.പി, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജി.എസ്.ടി രജിസ്ട്രേഷനുള്ളത്. പഴയ നികുതി സമ്പ്രദായവുമായി തട്ടിച്ചുനോക്കുമ്പോള്‍ യു.പിയിലും പശ്ചിമബംഗാളിലും ജി.എസ്.ടി രജിസ്ട്രേഷനില്‍ വലിയ വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്. ഓരോ സംസ്ഥാനത്തിന്‍റെയും സമ്പദ്ഘടനയുടെ അടിസ്ഥാനത്തിലാണ് അവയുടെ ജി.എസ്.ടിയുടെ അടിത്തറ എന്നത് അടിവരയിടേണ്ടകാര്യവുമാണ്.

കയറ്റുമതി സംബന്ധിച്ച പരിശോധന വ്യക്തമാക്കുന്നത് ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍, അതായത് മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്നാട്, തെലുങ്കാന എന്നിവ ഇന്ത്യയുടെ കയറ്റുമതിയുടെ 70%വും കൈയാളിയെന്നതാണ്. കയറ്റുമതിയും സംസ്ഥാനങ്ങളുടെ ജീവിതനിലവാരവും തമ്മില്‍ പ്രത്യക്ഷമായി ബന്ധപ്പെട്ടിരിക്കുന്നതായി സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍വേ ഇന്ത്യയുടെ സംസ്ഥാനാന്തര വ്യാപാരം ജി.ഡി.പിയുടെ 30-50 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ജി.എസ്.ടി കണക്കുകളുടെ അടിസ്ഥാനത്തില്‍ അത് ജി.ഡി.പിയുടെ 60 ശതമാനായി വര്‍ദ്ധിച്ചുവെന്നും കാണാം.

യു.എസ്, ബ്രസില്‍, മെക്സികോ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ കുറവാണെന്നും സര്‍വേ വ്യക്തമാക്കുന്നു. സാമൂഹികസുരക്ഷ സംവിധാനങ്ങള്‍ ശക്തമായതോടെ ഇന്ത്യയുടെ ഔപചാരിക കാര്‍ഷികേതര ശമ്പളപട്ടിക പ്രതീക്ഷിച്ചിരുന്നതിലും വളരെ വലുതായി. ഈ മേഖലയില്‍ 31% വര്‍ദ്ധന സര്‍വേ പറയുന്നു.

“ജി.എസ്.ടിയിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ചുള്ള ഒരു നവ ആവേശമുണര്‍ത്തുന്ന വിഹഗവീക്ഷണം” എന്ന അദ്ധ്യായം റവന്യു ന്യൂട്ടറല്‍ റേറ്റി(ആര്‍.എന്‍.ആര്‍) നെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ആര്‍.എന്‍.ആര്‍ കമ്മിറ്റി 68.8 ലക്ഷം കോടി രൂപയും ജി.എസ്.ടി കൗണ്‍സില്‍ 65.8 ലക്ഷം കോടിയുമാണ് നികുതി അടിത്തറയായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍(കയറ്റുമതി ഒഴികെയുള്ളത്) വ്യക്തമാക്കുന്നത് 65-70 ലക്ഷം കോടി രൂപയാണ് ഇതെന്നാണ്. രണ്ടു മുന്‍ വിലയിരുത്തലുകള്‍ക്കും അടുത്തുവരുന്നുണ്ട് ഇത്. ആദ്യത്തെ കുറച്ച് മാസങ്ങളുടെ പിരിവിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അത് ശരാശരി 15.6 ശതമാനമാണ്.അതുകൊണ്ട് ആര്‍.എന്‍.ആര്‍ കമ്മിറ്റി വിലയിരുത്തിയതുപോലെ ഏകനികുതി നിരക്ക് സംരക്ഷിക്കുന്ന റവന്യു ന്യൂട്രാലിറ്റി റേറ്റ് 15 -16% മായിരിക്കും.

2017-18 ലെ പിങ്ക് സാമ്പത്തിക സര്‍വെസ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നു

ന്യൂഡല്‍ഹി: ബേട്ടി ബചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, പദ്ധതികള്‍, നിര്‍ബന്ധിത പ്രസവാവധി നിയമം എന്നിവ ഗവണ്‍മെന്‍റിന്‍റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണെന്ന് പാര്‍ലമെന്‍റില്‍ ഇന്ന് സമര്‍പ്പിച്ച 2017-18 ലെ സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ ശാക്തീകരണത്തിനും ലിംഗപദവിയ്ക്കും മുന്‍ഗണന നല്കുന്ന സാമ്പത്തിക സര്‍വെയില്‍ മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ലിംഗ പദവിക്ക് ഇന്ത്യ നല്കുന്ന മുന്‍ഗണനയും, അതിന്‍റെ ഭാവി സ്വാധീനങ്ങളുമാണ് വിലയിരുത്തുന്നത്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ വര്‍ഷത്തെ സര്‍വെ പിങ്കു നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.

പരമ്പരാഗതമായി തന്നെ ലിംഗ സമത്വം ബഹുമുഖ വിഷയമാണ് എന്ന് സര്‍വെ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സ്ത്രീകളുടെ അവസ്ഥ, പങ്കാളിത്തം, ശാക്തീകരണം എന്നിവ പ്രതിഫലിപ്പിക്കുന്ന ലിംഗ പദവിയുടെ മൂന്നു മാനങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. പ്രാതിനിധ്യം ( ഉത്പാദനം, ശേഷിയുടെയും സമയത്തിന്‍റെയും വ്യയം, ഗാര്‍ഹിക ജോലികള്‍, യാത്രകള്‍, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍) നിലപാട് ( സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭാര്യത്വം, എത്ര പെണ്‍- ആണ്‍ മക്കള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍) ഫലങ്ങള്‍ ( ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന, സ്ത്രീകളുടെ ജോലി, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, വിദ്യാഭ്യാസ നിലവാരം, വിവാഹ പ്രായം, ആദ്യ പ്രസവ പ്രായം, സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരികവും ലൈംഗീകവുമായ അതിക്രമങ്ങള്‍) എന്നിവയാണ് അവ.

കഴിഞ്ഞ 10 -15 വര്‍ഷമായി സ്ത്രീകളെ സംബന്ധിക്കുന്ന പ്രാതിനിധ്യം, നിലപാട്, ഫലങ്ങള്‍ എന്നിവയില്‍ ഇന്ത്യ 17 -ല്‍ 14 സൂചകങ്ങളിലും പുരോഗതി കൈവരിച്ചിരിക്കുന്നതായി സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ തന്നെ ഏഴു മേഖലകളില്‍ മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ വളരെ മുന്നിലുമാണ്. സാമ്പത്തികമായി ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ തോതിലുള്ള പുരോഗതി കൈവരിക്കുന്നു എന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. എന്നാല്‍ സ്ത്രീകളുടെ തൊഴില്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, പെണ്‍കുട്ടിക്കു മുന്‍ഗണന തുടങ്ങിയ ചില സൂചകങ്ങളില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു പിന്നിലാണ്.

എന്നാല്‍ ഇന്ത്യയില്‍തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിനു മാതൃകയായി ഇക്കാര്യത്തില്‍ മുന്നിലാണ്. അത്ഭുതകരമായ ഒരു വസ്തുത ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വികസനത്തില്‍ മുന്നിലാണെങ്കിലും സ്ത്രീകളുടെ പദവിയില്‍ പിന്നിലാണ്.

സ്ത്രീകളുടെ തുല്യ പദവി എന്നത് നൂറ്റാണ്ടുകളായി ഇവിടെ നിലനില്ക്കുന്നതാണ്. ഇത് ഒരു വെല്ലുവിളിയായിട്ടാണ് സാമ്പത്തിക സര്‍വെ 2017 -18 ചൂണ്ടിക്കാണിക്കുന്നത്. ഇതിനു പരിഹാരം കാണുന്നതിന് എല്ലാ ഗുണഭോക്താക്കളുടെയും കൂട്ടായ പരിശ്രമം വേണമെന്നും സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു.

ആണ്‍കുട്ടിക്കു നല്കുന്ന അമിത പ്രിയം പോലുള്ള സാമൂഹിക മുന്‍ഗണനകളില്‍ രാജ്യം ചില ഒത്തുതീര്‍പ്പുകള്‍ നടത്തണം എന്നാണ് സര്‍വ്വേശിപാര്‍ശ ചെയ്യുന്നത്. രാജ്യത്തെ ലിംഗാനുപാതത്തില്‍ പുരുഷന്മാരാണ് മുന്നില്‍. ഇവിടെ സ്ത്രീകളുടെ അഭാവമാണ് ശ്രദ്ധിക്കപ്പെടുന്നത്. പെണ്‍ ഭ്രൂണഹത്യ നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ കുടുംബങ്ങളില്‍ څആവശ്യമില്ലാത്തچ പെണ്‍കുഞ്ഞുങ്ങളുടെ സംഖ്യ ഏതാണ്ട് 21 ദശലക്ഷമായിട്ടുണ്ട് എന്ന് സര്‍വ്വേവ്യക്തമാക്കുന്നു.

രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായുള്ള ബേട്ടി ബചാവോ, ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന പദ്ധതികള്‍, നിര്‍ബന്ധിത പ്രസവാവധി നിയമം എന്നിവ ഗവണ്‍മെന്‍റിന്‍റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണ് എന്ന് സര്‍വെ അംഗീകരിക്കുന്നുണ്ട്. സ്ത്രീകളുടെ തുല്യ പദവി എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം മുന്നേറുകയാണ് എന്നും സര്‍വ്വേ അഭിപ്രായപ്പെട്ടു.

ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ എട്ട് മാസങ്ങളിലെ മൊത്തം നികുതി വരുമാനം ശരിയായ പാതയില്‍
പരോക്ഷ നികുതി ദായകരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിലെ മൊത്തം നികുതി വരുമാനം ശരിയായ പാതയില്‍ മുന്നേറുന്നതായി കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2017-18. പ്രത്യക്ഷ നികുതി വരുമാനം 13.7 ശതമാനം വളര്‍ച്ചയോടെ നിര്‍ദ്ദിഷ്ട ലക്ഷ്യം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. പരോക്ഷ നികുതി വരുമാനം 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 18.3 ശതമാനം വളര്‍ച്ച കൈവരിച്ചതായും സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. 2017 ഏപ്രില്‍-നവംബര്‍ കാലയളവില്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തില്‍ 25.2 ശതമാനം വര്‍ദ്ധനയുണ്ടായി. ഇതേ കാലയളവില്‍ കേന്ദ്രത്തിന്‍റെ നികുതി വരുമാന വര്‍ദ്ധന 12.6 ശതമാനവും, മൊത്തം നികുതി വരുമാന വര്‍ദ്ധന 16.5 ശതമാനവും ആയിരുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സമൂലമായ മാറ്റങ്ങളാണ് ചരക്കു സേവന നികുതി (ജിഎസ്ടി) കൊണ്ടു വന്നത്. ജിഎസ്ടിയിലൂടെ പരോക്ഷ നികുതി ദായകരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടായി. ചെറുകിട സ്ഥാപനങ്ങളുടെ സ്വയമേവയുള്ള ജിഎസ്ടി രജിസ്ട്രേഷന്‍ വര്‍ദ്ധിച്ചു. ഉത്പാദക സംസ്ഥാനങ്ങളുടെ നികുതി ശേഖരണ സംവിധാനത്തെ ജിഎസ്ടി തകിടം മറിക്കുമെന്ന ആശങ്കയില്‍ കഴമ്പില്ലാത്ത വിധത്തില്‍, സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിധത്തിലാണ് ജിഎസ്ടി നടപ്പാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങളുടെ അന്താരാഷ്ട്ര കയറ്റുമതി സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കയറ്റുമതിയിലെ പ്രകടനവും, സംസ്ഥാനങ്ങളുടെ ജീവിത നിലവാരവും തമ്മിലുള്ള ശക്തമായ പരസ്പരബന്ധം വ്യക്തമാകുന്നു. ഇന്ത്യയുടെ ആഭ്യന്തര വ്യാപാരം, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 60 ശതമാനത്തോളമാണ്, കഴിഞ്ഞ സാമ്പത്തിക സര്‍വ്വേ പ്രകാരം കണക്കാക്കിയതിലും അധികമാണിത്.

പൊതു സാമ്പത്തിക നിര്‍വ്വഹണത്തിലെ കൃത്യതയാണ് ഇന്ത്യയുടെ സൂക്ഷ്മ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനങ്ങളിലൊന്ന്. ധനക്കമ്മി, റവന്യൂ കമ്മി, പ്രാഥമിക കമ്മി എന്നിവ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കുറഞ്ഞു വരികയാണ് ചെയ്യുന്നത്. 2017 നവംബറോടെ ധനക്കമ്മി ബജറ്റില്‍ കണക്കാക്കിയതിന്‍റെ 112 ശതമാനമായി വര്‍ദ്ധിച്ചത് തുടര്‍ന്നുള്ള മാസങ്ങളില്‍ സാധാരണ നിരക്കിലെത്തുമെന്നും കണക്കാക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനം വികസനലക്ഷ്യങ്ങളില്‍ പ്രകടം: സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി:പാര്‍ലമെന്‍റില്‍ ഇന്ന് അവതരിപ്പിച്ച 2017-18 സാമ്പത്തിക സര്‍വ്വേയില്‍ സ്ഥായിയായ വികസനം, ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം എന്ന അധ്യായത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്നു. സ്ഥായിയായ വികസനത്തിനു മാലിന്യാംശം കുറഞ്ഞ ഊര്‍ജം ഉപയോഗിക്കുന്നതിനാണു പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും 2005നെ അപേക്ഷിച്ച് ബഹിര്‍ഗമനം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 33 മുതല്‍ 35 വരെ ശതമാനമായി കുറച്ചുകൊണ്ടുവരണമെന്ന പാരിസ് പ്രഖ്യാപനത്തോടു നീതി പുലര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ നഗരജനസംഖ്യ 2031 ആകുമ്പോഴേക്ക് 600 ദശലക്ഷമായി ഉയരുമെന്നും സ്ഥായിയായ വികസനത്തിനു മുനിസിപ്പല്‍ ബോണ്ടുകള്‍, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, ക്രെഡിറ്റ് റിസ്ക് ഗ്യാരണ്ടികള്‍ എന്നിവയിലൂടെ പണം കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും സര്‍വേ ശുപാര്‍ശ ചെയ്യുന്നു. 2017 നവംബറിലെ കണക്കു പ്രകാരം ആകെ വൈദ്യുതിയുടെ 18 ശതമാനം പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളില്‍നിന്നാണെന്നു സര്‍വ്വേ വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാന പ്രശ്നത്തെ നേരിടുന്നതില്‍ ഇന്ത്യക്കുള്ള പ്രതിജ്ഞാബദ്ധത വിശദീകരിക്കവേ, 2017-18 മുതല്‍ 2019-20 വരെയുള്ള കാലത്തേക്ക് എട്ടു ഗ്ലോബല്‍ ടെക്നോളജി വാച്ച് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതും ഇതിനായി 132.4 കോടി ബഡ്ജറ്റ് വിഹിതം നീക്കിവെക്കുന്നതും സര്‍വ്വേയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ദേശീയ അഡാപ്ഷന്‍ ഫണ്ട് 2020 മാര്‍ച്ച് വരെ തുടരുന്ന കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് 364 കോടി രൂപ ആവശ്യമായിവരും.

2017-18 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സേവന കയറ്റുമതി 16.2 ശതമാനവും സേവന ഇറക്കുമതി 17.4 ശതമാനവും ഉയര്‍ന്ന് ഇന്ത്യ കരുത്തുറ്റ നിലയില്‍

ന്യൂഡല്‍ഹി: 2016ല്‍ ഇന്ത്യ 3.4 ശതമാനം വിഹിതത്തോടെ, ഏറ്റവും വലിയ എട്ടാമത്തെ വാണിജ്യ സേവന കയറ്റുമതി രാഷ്ട്രമെന്ന പദവിക്ക് അര്‍ഹത നേടി. ഇതു കേവലം 1.7 ശതമാനം വരുന്ന വ്യാപാരമേഖലയിലെ കയറ്റുമതിയുടെ ഇരട്ടിയോളം വരുമെന്നും ഇന്നു കേന്ദ്ര ധനകാര്യ, കമ്പനികാര്യ മന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. 2016-17ല്‍ രാജ്യത്തെ സേവനമേഖല 5.7 ശതമാനം കയറ്റുമതിവര്‍ധന രേഖപ്പെടുത്തി.

2017-18 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സേവന കയറ്റുമതി 16.2 ശതമാനവും സേവന ഇറക്കുമതി 17.4 ശതമാനവും വര്‍ധിച്ച് ഇന്ത്യ കരുത്തുറ്റ നില ആര്‍ജിച്ചു.

സേവനങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാനായി ഇടക്കാല അവലോകനത്തില്‍ 2015-2020 വിദേശ വ്യാപാര നയത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നു സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

ആഗോള ചരക്കുസേവന വ്യാപാരം വര്‍ധിക്കുമെങ്കിലും 2018ല്‍ ഇന്ത്യയുടെ സേവനമേഖലയിലെ കയറ്റുമതിയെ നിര്‍ണയിക്കുന്നതില്‍ ആഗോള അനിശ്ചിതത്വം, കുടിയേറ്റ നിയമങ്ങള്‍, സംരക്ഷണനയം എന്നിവ നിര്‍ണായകമാകും.

ഗൂഗിളിന്‍റെ പുതിയ ആപ്പിനെതിരേ ഇല്ലിനോയി

ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്:ഗൂഗിളിന്‍റെ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ആപ്പ് സോഷ്യല്‍ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ആപ്പ് ചെയ്യുന്നത്. എന്നാല്‍, അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് ഈ ആപ്പ് ലഭിക്കുകയില്ല. ബയോമെട്രിക്സ് സംവിധാനം ശക്തമാക്കിയിരിക്കുന്ന അമേരിക്കയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയി. മുഖം, ഫിംഗര്‍ പ്രിന്‍റ്, ഐറിസ് സ്കാന്‍ എന്നിവ ഉപയോഗിച്ചാണ് ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഗൂഗിളില്‍ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു ക്ലാസിക്ക് ചിത്രങ്ങളുമായി നിങ്ങളുടെ മുഖത്തിനു സാമ്യമുണ്ടെങ്കില്‍ സെല്‍ഫിയിലൂടെ അതിലേക്ക് മാറ്റാനാവുന്ന ആപ്പ് ആണിത്. എന്നാല്‍ ഈ ആപ്പ് തങ്ങള്‍ക്ക് കൂടുതല്‍ ‘ആപ്പാവു’മെന്നു കണ്ടാവണം ഇല്ലിനോയി സംസ്ഥാനം ഇതു വിലക്കിയിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിനും ഈ ആപ്പ് ഉപയോഗിച്ച ചിത്രങ്ങള്‍ക്കുമാണ് വിലക്ക്.

എല്ലാവരെയും ആദരിക്കാന്‍ പഠിക്കുക: സണ്ണി സ്റ്റീഫന്‍

കെ.ജെ.ജോണ്‍

മെല്ബ്ണ്‍: ജീവിതത്തിന് ആത്മീയ ഉണര്വും തലമുറകള്‍ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്‍െറ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങള്‍ നല്കി പ്രശസ്ത വചന പ്രഘോഷകനും, കുടുംബ പ്രേഷിതനും വേള്ഡ്ം പീസ്‌ മിഷന്‍ ചെയര്മാരനുമായ ശ്രീ സണ്ണി സ്ററീഫന്‍ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെല്ബാണ്‍ ഇമ്മാനുവേല്‍ മാര്ത്തോ മ്മ ദേവാലയത്തില്‍ ജനുവരി 26, 27, 28 തീയതികളില്‍ കൃപയുടെ നിറവോടെ നടന്നു.

“കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്ത്തി ഇരുളിന്റെവ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്ത്ഥസമായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്റെഥ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളര്ന്ന് ആന്തരിക യൗവ്വനം എന്നും നിലനിര്ത്തുോവാനും, അങ്ങനെ സ്വര്ഗ്ഗംത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്റെ് അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പര്ശിതയായ സ്നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫന്‍ നല്കിശയത്.

“നല്ല ഭക്തരെയല്ല, നല്ല മനുഷ്യരെയാണ് ലോകത്തിനു വേണ്ടത് ആരവം പോലെ അനുഭവപ്പെടുന്ന അര്ത്ഥ മില്ലാത്ത ശബ്ദങ്ങളെ പ്രാര്ത്ഥഅനയായി തെറ്റിദ്ധരിച്ച് ജീവിതത്തില്‍ കാതലായ ഒരു മാറ്റവും സംഭവിക്കാത്ത ഭക്തരുടെ എണ്ണം പെരുകുന്നു. നല്ല ഭക്തര്‍ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാര്‍ത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേല്മ റിച്ച് സ്വന്തം ദൗര്ബ ല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണം. മനസ്സിന്റെി വാതില്പാഓളിയില്‍ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളില്‍ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്ത്തില യേശുവിന്റെി ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ചു പ്രാര്ത്ഥ നാപൂര്വ്വം തുടര്ന്നുിവരുന്ന മനസ്സുകള്‍ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാന്‍ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി മാറുന്നത്. ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍ ജീവിതയാത്രകള്‍ സ്വര്ഗ്ഗീ യ തീര്ത്ഥവയാത്രകളാകുന്നു. അങ്ങനെ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി നല്കിത ഭൂമിയില്‍ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവെക്കാം” എന്ന് സണ്ണി സ്റ്റീഫന്‍ തന്റെത സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു.

കുടുംബ ജീവിതം നയിക്കുന്നവര്ക്ക് ആവശ്യമായ ശക്തമായ തിരുവചന പ്രബോധനങ്ങളും ,ജീവിതാനുഭവ പാഠങ്ങളും നല്കുമന്ന ശ്രീ സണ്ണി സ്ററീഫന്റെു പ്രഭാഷണങ്ങള്‍ മനസിനെ ചലിപ്പിക്കുകയും ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മെല്ബുണ്‍ ഇമ്മാനുവേല്‍ മാര്ത്തോമ്മ ചര്ച്ച് വികാരി റവ. വര്ഗ്ഗീെസ് ചെറിയാന്‍ അഭിപ്രായപ്പെട്ടു.
worldpeacemissioncouncil@gmail.com
www.worldpeacemission.net

ശുചിത്വ ഭാരതയജ്ഞത്തില്‍ ഹരിത കല്യാണങ്ങളും; വിവാഹങ്ങളില്‍ പുതുമന്ത്രമായി ഹരിതനിയമാവലി

‘ഈ ചടങ്ങും ഭൂമി തന്നെയും ഹരിതാഭമാകട്ടെ’ എന്ന മന്ത്രംകൂടി ഉരുവിട്ടുകൊണ്ടാണ് ആലപ്പുഴയിലെ വിവാഹവേദികളില്‍ ഇപ്പോള്‍ വധൂവരന്മാര്‍ കതിര്‍മണ്ഡപത്തിലേക്ക് നടന്നു നീങ്ങുന്നത്. വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കും ഇതര ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങളും പൂര്‍ണമായി മാറ്റി നിര്‍ത്താനുള്ള ദൃഢനിശ്ചയം കൂടിയാവുകയാണ് ഈ ഗുണപരമായ മാറ്റം. ആഘോഷങ്ങളും ചടങ്ങുകളും പരിസ്ഥിതി സൗഹൃദമാക്കുവാനും മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുള്ള രോഗങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനും വേണ്ടി ആലപ്പുഴ ജില്ലാ ഭരണകൂടവും, കേരള ശുചിത്വമിഷനും ചേര്‍ന്ന് നടപ്പാക്കിയ ‘ഹരിത വിവാഹങ്ങള്‍’ ശുചിത്വഭാരതമെന്ന യജ്ഞത്തിന് പുതിയൊരു വഴിത്താര സൃഷ്ടിക്കുകയാണ്.

വിവാഹാഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമെല്ലാം ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയാണ് ശുചിത്വമിഷന്‍ ഹരിത കല്യാണമെന്ന ആശയം ആലപ്പുഴയില്‍ പ്രാവര്‍ത്തികമാക്കിയത്. അലങ്കാരങ്ങള്‍ക്ക് തെര്‍മോക്കോള്‍, പ്ലാസ്റ്റിക് പൂക്കള്‍, ഫ്‌ളക്‌സ് എന്നിവയുടെയും, ഭക്ഷണശാലകളില്‍ ഡിസ്‌പോസബിള്‍ ഗ്ലാസ്സുകളുടെയും ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കി. ജൈവമാലിന്യങ്ങള്‍ അതാതിടങ്ങളില്‍ കമ്പോസ്റ്റ് ചെയ്തു. ആഘോഷങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരുതരിപോലും അവശേഷിക്കാത്ത വിധത്തിലായിരുന്നു ഒരുക്കങ്ങള്‍. വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ ഹരിത നിയമാവലി പ്രകാരം അവരുടെ ഭവനങ്ങളില്‍വച്ച് ആഘോഷങ്ങള്‍ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് ഒരു പുതിയ സംസ്‌കാരത്തിന് നാന്ദി കുറിക്കലായി.

ഇതിലേക്കുള്ളആദ്യചുവട്‌വെയ്പ്പായിരുന്നു അമ്പലപ്പുഴയിലെഅരുണ്‍ അനിരുദ്ധന്റെയും അജ്ഞുരാജിന്റെയും വിവാഹം. കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ അരുണ്‍ അനിരുദ്ധന്‍ സംസ്ഥാന ശുചിത്വ മിഷന്‍ തയ്യാറാക്കിയഹരിത നിയമാവലി പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ജീവിതത്തിലേക്ക്ഹരിതാഭമായൊരു തുടക്കംകുറിക്കാനുള്ള ഈ ആശയത്തിന് മുത്തച്ഛന്റെ പിന്തുണകൂടിലഭിച്ചു. വധു അജ്ഞുരാജിനാകട്ടെ എല്ലാംലളിതമായതിലുള്ളചാരിതാര്‍ത്ഥ്യവും. ഏവരെയുംഅത്ഭുതപ്പെടുത്തിക്കൊണ്ട്ജില്ലാകളക്ടര്‍വീണ എന്‍ മാധവനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ജി. വേണുഗോപാലും ഈ ഹരിതകല്യാണത്തിന് അഭിനന്ദിക്കാന്‍ വിവാഹവേദിയിലെത്തി. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എന്‍.കെ.പ്രേമചന്ദന്റെ നേതൃത്വത്തില്‍അറവുകാട്‌ദേവീ ക്ഷേത്രത്തില്‍ നടന്ന ഈ ഹരിതവിവാഹാഘോഷ-ചടങ്ങുകള്‍ക്ക്ജില്ലാഭരണകൂടത്തിന്റെസാക്ഷ്യപത്രവുംലഭിച്ചു.

തുടര്‍ന്ന്, 2017 മെയ് പത്തിന് ശേഷംഅറവുകാട്‌ദേവീ ക്ഷേത്രത്തില്‍വെച്ച് നടക്കുന്ന ആഘോഷങ്ങള്‍ ബുക്ക്‌ചെയ്യുന്നവരോട്ഹരിത നിയമാവലി പാലിച്ചാല്‍ മാത്രമേ, ബുക്കിംഗ് നല്‍കാനാവൂഎന്ന് ക്ഷേത്ര ഭാരവാഹികളുംതീരുമാനിച്ചു. മെയ് 14ന് വിവാഹിതരായ വട്ടത്തറവീട്ടില്‍ആര്‍ഷനാഥും, സര്‍പ്പക്കണ്ടത്തില്‍ലാല്‍ജിമോഹനും തമ്മിലുള്ള വിവാഹത്തിന്റെസല്‍ക്കാരവുംഹരിത നിയമാവലി അനുസരിച്ചായിരുന്നു. ആലപ്പുഴരൂപതയില്‍ ഉള്‍പ്പെട്ട പറവൂര്‍സെന്റ്‌ജോസഫ്‌ഫൊറോനാ പള്ളിയില്‍മെയ് 15 ന് നടന്ന പറവൂര്‍വെളിയില്‍വീട്ടില്‍റോബിനും, കൊല്ലം പുതുക്കാട്കുറുവേലില്‍ ജസ്റ്റിന്റെ മകള്‍ ആഷ്‌ലി ജസ്റ്റിനും തമ്മില്‍ നടന്ന വിവാഹവുംസല്‍ക്കാരവുംഹരിത നിയമാവലി പാലിച്ച് പ്രസ്തുത പള്ളിയില്‍ നടന്ന ആദ്യത്തെ ചടങ്ങായിരുന്നു. വിവാഹങ്ങളില്‍ മാത്രംഒതുങ്ങി നിന്നില്ല ഈ ഹരിത നിയമാവലി. കഴിഞ്ഞ ജൂണില്‍ റംസാന്‍ വ്രതസമയത്ത്ഇഫ്താര്‍ സംഗമങ്ങള്‍ക്ക്ഹരിത നിയമാവലി പാലിക്കാന്‍ ജില്ലയിലെമുസ്ലീംസംഘടനകളുംരംഗത്തുവന്നു. നോമ്പുതുറ വിഭവങ്ങള്‍സ്റ്റീല്‍ പാത്രങ്ങളിലും ബൗളുകളിലും ഗ്ലാസ്സുകളിലും വിളമ്പി നല്‍കി. ആലപ്പുഴയില്‍ഈയിടെ നടന്ന കയര്‍കേരള പരിപാടിയിലും പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു. ഫ്‌ളക്‌സിനുപകരംതുണി,കയറ്റുപായമുതലായവഉപയോഗിച്ചായിരുന്നു പ്രചാരണം.

വിവാഹങ്ങള്‍ഹരിത നിയമാവലി പാലിക്കുന്നുണ്ടോഎന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെയുംജില്ലാ ശുചിത്വമിഷന്‍ വിനിയോഗിച്ചു. വീഡിയോ ഗ്രാഫര്‍അടങ്ങിയസംഘം നേരിട്ടെത്തി വിലയിരുത്തുകയുംഇതിന്റെഅടിസ്ഥാനത്തിലാണ്ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശുചിത്വ മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍എന്നിവരുടെഒപ്പോടുകൂടിയഅഭിനന്ദന സര്‍ട്ടിഫിക്കറ്റ് വധൂവര•ാര്‍ക്ക് സമ്മാനിക്കുന്നത്.

ഹരിതകല്യാണങ്ങള്‍വഴിഡിസ്‌പോസബിള്‍വസ്തുക്കള്‍മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിഞ്ഞതായിശുചിത്വ മിഷന്‍ ആലപ്പുഴജില്ലാകോര്‍ഡിനേറ്റര്‍ബിന്‍സ് സിതോമസ് പറയുന്നു. പ്രത്യേകിച്ച്ആലപ്പുഴ പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ഇത്തരം മാലിന്യങ്ങള്‍കത്തിക്കുകയോ, കുഴിച്ചുമൂടുകയോ ചെയ്യുമ്പോള്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്ഉണ്ടാകുന്നത്. ഹരിതകല്യാണങ്ങള്‍ക്ക് ജനങ്ങളുടെശീലങ്ങളിലുംകാഴ്ചപ്പാടിലും മനോഭാവത്തിലുംമാറ്റം വരുത്താന്‍ സാധിച്ചതായുംആരോഗ്യപരമായ ഭക്ഷണരീതി അനുവര്‍ത്തിക്കാന്‍ ഇതിടയാക്കിയതായും അവര്‍ പറയുന്നു. ഹരിതകല്യാണങ്ങള്‍നടത്തിയതിന് വിവാഹവേദിയില്‍വച്ച് വധൂവരന്മാരെ അനുമോദിക്കുന്നതോടെ മറ്റുള്ളവര്‍ക്കുള്ള പ്രേരണ കൂടിയാവുന്നതായി ബിന്‍സ് സിതോമസ്‌കൂട്ടിച്ചേര്‍ത്തു.

ശുചിത്വ ഭാരത യജ്ഞം നടപ്പായതുമുതല്‍ 2014 ലാണ്‌കേരളത്തിലും പരിസ്ഥിതിയും ജലവിഭവവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെഹരിത നിയമാവലിക്ക് തുടക്കമിട്ടത്. ഖരമാലിന്യ സംസ്‌കരണമായിരുന്നു കേരളം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ജലാശയങ്ങളില്‍ ഖരമാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് പതിവുകാഴ്ചയായി. വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും എന്നു വേണ്ട പൊതുപരിപാടികളില്‍വരെ വലിയൊരളവില്‍ പുറത്തേക്ക് തള്ളുന്ന പ്ലാസ്റ്റിക് ഖരമാലിന്യങ്ങള്‍ വര്‍ഷങ്ങളോളം അഴുകാതെ നിലനില്‍ക്കുന്നത് മണ്ണിനും ജീവജാലങ്ങള്‍ക്കും ജലസ്രോതസ്സുകള്‍ക്കും ഭീഷണിയായി. ഹരിത നിയമാവലിപാലിക്കാന്‍ തുടങ്ങിയതോടെഡിസ്‌പോസബിള്‍വാട്ടര്‍ ബോട്ടിലുകള്‍, ഡിസ്‌പോസിബിള്‍ പേപ്പറുകള്‍, സ്റ്റൈറോഫോം കപ്പുകളും പ്ലേറ്റുകളും പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിവക്കു പകരംതീര്‍ത്തും പരിസ്ഥിതിസൗഹൃദങ്ങളായ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെത്തി. പാള പാത്രങ്ങള്‍, ഗ്ലാസ്സ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ എന്നിവ ഇതിന് പകരമായി. വിവാഹപ്പന്തലുംവേദികളും പൂക്കളും, പ്രകൃതിസൗഹൃദവസ്തുക്കളുംകൊണ്ട്അലങ്കരിച്ചു. ഐസ്‌ക്രീം നല്‍കിയഇടങ്ങളില്‍ ഭക്ഷ്യയോഗ്യമായ പരമ്പരാഗത ബിസ്‌കറ്റ്‌കോണുകള്‍തന്നെ ഉപയോഗിച്ചു. വിവാഹവേദികളില്‍ ഹരിത നിയമാവലി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളസന്ദേശങ്ങള്‍ആലേഖനം ചെയ്ത് പ്രദര്‍ശിപ്പിച്ചതുംകൗതുകകരമായി. ചിലയിടങ്ങളില്‍ വധൂവരന്മാര്‍ ജനങ്ങള്‍ക്ക് പച്ചക്കറിവിത്തുകളും, വൃക്ഷത്തൈകളുംവിതരണംചെയ്യുകയുമുണ്ടായി. വിവിധസാമൂഹികസംഘടനകള്‍ക്കൊപ്പംആരാധനാലയങ്ങളുംമത-സാമുദായികസംഘടനകളുമെല്ലാംഹരിതനിയമാവലി പാലിക്കാന്‍മുന്നോട്ടുവന്നു.

ജനങ്ങളില്‍ പരിസ്ഥിതിയെയും ശുചിത്വത്തെയും കുറിച്ച്അവബോധം സൃഷ്ടിക്കാന്‍ പ്രഭാഷണങ്ങളിലൂടെയല്ലാതെ മാതൃകപരമായ ഒരു ചടങ്ങായി മാറുകയാണ്ഇന്ന്ഹരിത വിവാഹങ്ങള്‍. പ്രകൃതിയെ ദ്രോഹിക്കാതെതന്നെ നമ്മുടെ വീടുകളില്‍ഒരുചടങ്ങ് എങ്ങനെ നടത്താമെന്നതിനെക്കുറിച്ച്‌ സന്ദേശം രാജ്യത്തിനാകെ നല്‍കുവാനും ഹരിതവിവാഹങ്ങള്‍ക്ക് സാധിച്ചു. പുതിയകാലഘട്ടത്തിലും നന്മകള്‍ സ്വാംശീകരിച്ചു കൊണ്ട്ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍ സന്നദ്ധത വളര്‍ത്തുകയാണ്ഹരിതനിയമാവലി.

ദീനാമ്മ തോമസ് (74) ന്യൂജെഴ്‌സിയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി : നിലമ്പൂര്‍ ,കുഞ്ചച്ചേടത്തു, പണ്ടകശാലയില്‍ കുടുംബാംഗമായ തോമസ് തെക്കേമണ്ണിലിന്റെ ഭാര്യ ദീനാമ്മ തോമസ് (74 ) ന്യൂജെഴ്‌സിയില്‍ നിര്യാതയായി .

മക്കള്‍ :സൂസമ്മ ഇടിക്കുള, മേഴ്‌സികുട്ടി തോമസ്, ജോണ്‍ തോമസ്, ജെയിംസ് തെക്കേമണ്ണില്‍, ഡെയ്‌സി പൈലി. (എല്ലാവരും യു.എസ്.എ)

മരുമക്കള്‍:പാസ്റ്റര്‍ തോമസ് ഇടിക്കുള, രാജു. പി. ജോര്‍ജ്, അനിത ജോണ്‍, ഷൈനി ജെയിംസ്, പാസ്റ്റര്‍ പൈലി. പി. വര്‍ഗീസ് (എല്ലാവരും യു.എസ്.എ)

കൊച്ചുമക്കള്‍: ജോഷ്വ ജോണ്‍, ജോഷ്‌ന ജോണ്‍, ജാസ്മിന്‍ ജെയിംസ്, അബിഗെയില്‍ ജെയിംസ്, അബിയാ പൈലി, മരിയ പൈലി.

പൊതുദര്‍ശനം: ഫെബ്രുവരി രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ Gentile funeral home, Hackensack, New Jersey.

സംസ്കാര ശുശ്രൂഷ: ഫെബ്രുവരി മൂന്നാംതീയതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് Gentile funeral home, Hackensack, New Jersey യില്‍ ആരംഭിച്ചു 11.30-ഓടുകൂടി George Washington cemetery, Paramus, New Jersey യില്‍വെച്ച് നടത്തപെടുന്നു.

തോമസ് കുര്യന്‍ അറിയിച്ചതാണിത്.

ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു

സൗത്ത് ഫ്‌ളോറിഡ: ഐഎന്‍ഒ.സി ഫ്‌ലോറിഡ ചാപ്റ്റര്‍, ഇന്ത്യയുടെ അറുപത്തി ഒന്‍പതാം റിപ്പബ്ലിക്ക് ഡേ ടൗണ്‍ ഓഫ് ഡേവിയിലുള്ള മഹാത്മ ഗാന്ധി സ്ക്വയറില്‍ വച്ച് ആഘോഷിച്ചു.സൗത്ത് ഫ്‌ളോറിഡയിലെ വിവിധ കലാ സാംസകാരിക സംഘടനകള്‍ ഈ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.

ഗന്ധി സമാധി അനുസ്മരിച്ചു ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമന്‍ സി ജേക്കബ് , ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസ്സീസ്സി നടയില്‍ എന്നിവര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, അമല പ്രസിഡന്റ് മാത്തുകുട്ടി തുമ്പമണ്‍, കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ കമ്മിറ്റി അംഗങ്ങളായ ജെയ്‌സണ്‍ മാത്യു, ജോര്‍ജ് മാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതായിരുന്നൂ.

ഐ.എന്‍.ഒ.സി ട്രെഷറര്‍ ബിനു ചിലമ്പത്ത്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബാബു കല്ലിടുക്കില്‍, ഫ്‌ളോറിഡ ചാപ്റ്റര്‍ കമ്മിറ്റി മെമ്പര്‍ രാജന്‍ പടവത്തില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ ചാപ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ടാക്‌സ് സെമിനാര്‍ നടത്തിപ്പിന് നേതൃത്വം നല്‍കി

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജനുവരി 28-നു കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ടാക്‌സ് സെമിനാര്‍ നടത്തുകയുണ്ടായി. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതും ജയിംസ് അച്ചനായിരുന്നു.

എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സദസിന് സ്വാഗതം ആശംസിക്കുകയും സെമിനാര്‍ നയിക്കുന്ന അവതാരകരെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.

കോര്‍പറേറ്റ് ടാക്‌സിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ആന്‍ഡ്രൂസ് തോമസ് സി.പി.എ അവതരിപ്പിച്ചു. 2018-ലെ നികുതിപരമായിട്ടുള്ള മാറ്റങ്ങളും, ഓരോ നികുതിദായകനും അറിഞ്ഞിരിക്കേണ്ട വിശദാംശങ്ങളും ജോസ് ചാമക്കാല സി.പി.എ വിശദീകരിക്കുകയുണ്ടായി. പാരീഷ് ഹാളില്‍ നിറഞ്ഞുനിന്നിരുന്ന ഇടവകാംഗങ്ങളുടെ സാന്നിധ്യം ഈ സെമിനാറിന്റെ പ്രസക്തി കൂട്ടുകയുണ്ടായി.

സെമിനാറിന്റെ വിജയത്തിനായി എസ്.എം.സി.സി അംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഷിബു അഗസ്റ്റിന്‍, ജയിംസ് ഓലിക്കര, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി ജോസഫ്, ബിജി കൊല്ലാപുരം, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ആഗ്‌നസ് മാത്യു എന്നിവര്‍ സംഘാടകരായിരുന്നു. സൗണ്ട് സിസ്റ്റം മനീഷിന്റെ മേല്‍നോട്ടത്തിലായിരുന്നു. ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നന്ദി പ്രകടനത്തോടെ സെമിനാര്‍ വിജയകരമായി സമാപിച്ചു. എസ്.എം.സി.സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.