Malayalam News Daily Highlights 12-11-2018

ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജികൾ നാളെ മൂന്നിന് പരിഗണിക്കും. ആർത്തവം അശുദ്ധിയാണോയെന്നു തീരുമാനിക്കേണ്ടത് സ്ത്രീ: വൃന്ദ കാരാട്ട്. താൻപ്രമാണിത്തവും ധിക്കാരവും നല്ലതല്ല: ഡിവൈഎഫ്ഐ സമ്മേളനത്തിൽ ഷംസീറിന് വിമർശനം. അക്രമങ്ങൾ അകന്നു നിന്ന് ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ്; പോളിങ് 70%. വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്ഐ; ബിനീഷിനെ സൗഹാർദ പ്രതിനിധിയാക്കില്ല. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തുടക്കവും ഒടുക്കവും ഒരു കുടുംബത്തിൽ:…
ന്യൂയോര്‍ക്കിലെ കെ.സി.എന്‍.എ സെന്റററില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് ഈവ്

മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ക്യുന്‍സിലുള്ള ബ്രഡ്ഡോക്ക് അവന്യൂവിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി. എന്‍. എ) സെന്റററില്‍ വെച്ച് ഒക്ടോബര്‍ 13 -നു ശനിയാഴ്ച മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് ഈവ് നടത്തുകയുണ്ടായി. അനേകം മലയാളി പ്രോഗ്രാമുകളുടെ കോര്‍ഡിനൈറ്റര്‍ ആയി പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ഷെറിന്‍ എബ്രഹാം ആണ് ഈ നവ…
2018 മാർത്തോമാ യുവജനസഖ്യം സൗത്ത്-വെസ്റ്റ് മേഖല കലാമേള സമാപിച്ചു

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻ്റെ സൗത്ത്-വെസ്റ്റ് മേഖലയുടെ ഏകദിന സെമിനാറും കലാമേളയും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നവംബർ നാലാം തീയതി ശനിയാഴ്ച രാവിലെ നടന്ന സമ്മേളനത്തിൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവക വികാരി. റവ. ഫാ. ഐസക് ബി പ്രകാശ് ദൈവ വചനത്തിലധിഷ്ഠിതമായ ക്രിസ്തിയ…
ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും സമുചിതമായി ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോയിലെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മനേളനം വൈകുന്നേരം 6.30-ന് ആരംഭിച്ചു. ജനറല്‍ കണ്‍വീനര്‍ മറിയാമ്മ പിള്ള സ്വാഗതം ആശംസിച്ചു. അധ്യക്ഷപ്രസംഗത്തില്‍ ജോര്‍ജ് പണിക്കര്‍ ഐ.എം.എയുടെ പ്രാരംഭകാലം മുതലുള്ള പരിപാടികളുടെ ഒരു ചെറു അവലോകനം നടത്തി.…
ഡോ. ബീന ഇണ്ടിക്കുഴിയ്ക്ക് ഐ.എന്‍.എ.ഐയുടെ അനുമോദനങ്ങള്‍

ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആദ്യ പ്രസിഡന്റായ ഡോ. ബീന ഇണ്ടിക്കുഴിയ്ക്ക് കുക്ക് കൗണ്ടി ഹെല്‍ത്തിന്റെ (സി.സി.എച്ച്) ചീഫ് നഴ്‌സിംഗ് ഓഫീസറായി നിയമനം ലഭിച്ചതില്‍ സംഘടന അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സി.സി.എച്ചിനു കീഴിലുള്ള സ്ഥാപനങ്ങളിലെ നഴ്‌സിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചുമതലയാണ് ഡോ. ബീനയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഈ ചുമതല വളരെ ഭംഗിയായി നിറവേറ്റുന്നതിനായി എല്ലാ ആശംസകളും നേരുന്നതായി…
ആഗ്‌നസ് തേറാടിക്കും, ഡോ. സിമി ജെസ്റ്റോയ്ക്കും അഭിനന്ദനങ്ങള്‍

ചിക്കഗോ: നൈന (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക)യുടെ 2019- 20 കാലഘട്ടങ്ങളിലേക്കുള്ള പ്രസിഡന്റായി നിയമിതയായ ആഗ്‌നസ് തേറാടിക്കും, നൈനയുടെ ബെസ്റ്റ് നഴ്‌സസ് പ്രാക്ടീഷണര്‍ അവാര്‍ഡ് നേടിയ ഡോ. സിമി ജെസ്റ്റോയ്ക്കും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍സ് ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) ആശംസകള്‍ അറിയിച്ചു. ഒക്‌ടോബര്‍ 27-നു ഡാളസില്‍ വച്ചു നടന്ന കണ്‍വന്‍ഷനില്‍ വെച്ച്…
പ്രവീണ്‍ വര്‍ഗീസ് കേസ്: ആക്ഷന്‍ കൗണ്‍സില്‍ യോഗം മാറ്റിവച്ചു

ചിക്കാഗോ: ഇല്ലിനോയ് സുപ്രീംകോടതി പ്രവീണ്‍ വര്‍ഗീസ് കേസ് വാദം കേള്‍ക്കാതെ തള്ളിയതിനെ തുടര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് നവംബര്‍ 11-ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ചിക്കാഗോയിലെ ഡസ്‌പ്ലെയിന്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ചേരാനിരുന്ന പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം പ്രോസിക്യൂഷന്‍ അറ്റോര്‍ണിമാരുടെ നിര്‍ദേശപ്രകാരം മറ്റൊരു തീയതിലേക്ക് മാറ്റിവെച്ചതായി കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, പ്രവീണ്‍ വര്‍ഗീസിന്റെ…
ന്യൂജഴ്‌സിയില്‍ വാഹനാപകടം: മറിയാമ്മ തോമസും കൊച്ചുമകളും മരിച്ചു

ന്യൂജഴ്‌സി: ന്യൂജഴ്‌സി ചെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മറിയാമ്മ തോമസ് (73), കൊച്ചുമകള്‍ സോഫി (5 വയസ്) എന്നിവര്‍ കൊല്ലപ്പെട്ടു. വാഹനം ഡ്രൈവ് ചെയ്തിരുന്ന മറിയാമ്മയുടെ ഭര്‍ത്താവ് ചെറിയാന്‍ തോമസിനെ പരിക്കുകളോടെ മോറിസ് ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഫര്‍ണസ് റോഡ് 206 ഇന്റര്‍ സെക്ഷനിലായിരുന്നു അപകടം. ഇവര്‍ സഞ്ചിരിച്ചിരുന്ന പാത്ത് ഫൈന്‍ഡല്‍ (നിസ്സാന്‍) റോഡിനു ഇടത്തോട്ട്…
ഡാകാ പദ്ധതി ഉടന്‍ അവസാനിപ്പിക്കരുതെന്ന് അപ്പീല്‍ കോടതി

സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡാകാ) പദ്ധതി ഉടനടി അവസാനിപ്പിക്കരുതെന്ന് ട്രംപ് ഭരണകൂടത്തിന് യുഎസ് സര്‍ക്യൂട്ട് കോടതി ഉത്തരവ് നല്‍കി. ഡാകാ പദ്ധതി അവസാനിപ്പിക്കുന്നതിനെതിരെ കോടതി നല്‍കിയ താല്‍ക്കാലിക നിരോധനം തുടരാനാണ് കോടിതി ഉത്തരവിട്ടിരിക്കുന്നത്. ഡാകാ പദ്ധതിയില്‍ ഉള്‍പ്പെടുന്ന 7,000 ത്തിലധികം ഇന്ത്യന്‍ അമേരിക്കന്‍ യുവജനങ്ങള്‍ക്കാണ് ഈ ഉത്തരവ് താല്‍ക്കാലിക ആശ്വാസം…
ഫാ. കോശി പി. ജോൺ ന്യൂ ഓർലിയൻസിൽ  നിര്യാതനായി

മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ന്യൂ ഓർലിയൻസ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോൺ ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂ ഓർലിയൻസിലുള്ള സ്വവസതിയിൽ നിര്യാതനായി. ശ്രീമതി.ലില്ലികോശിയാണ് സഹധർമ്മിണി. മാവേലിക്കര തോനക്കാട്‌ പാലമൂട്ടിൽ കുടുംബാഗവും മലങ്കര ഓർത്തഡോൿസ് സഭയുടെ ദൽഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോൻ മാർ…