ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണം നല്‍കുന്നു

ചിക്കാഗോ: ഹൃസ്വ സന്നര്‍ശനത്തിന്നു ചിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് വൈസ് ചെയര്‍മാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റും , കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് , ചിക്കാഗോയിലെ വിവിധ സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ ജുലൈ 21 ശനി വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള തോമസ് ജോര്‍ജ് തെങ്ങും തോട്ടത്തിലിന്റെ ഭവന അങ്കണത്തില്‍ സ്വീകരണം ഒരുക്കുന്നു.

താല്‍പ്പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമതിക്കായി തോമസ് ജോര്‍ജ് അറിയിക്കുന്നു . സ്ഥലം ; 8338 Gross point Rd , Morton Grove -60053 . വിശദവിവരങ്ങള്‍ക്ക് പ്രവീണ്‍ തോമസ് 847 769 0050, തമ്പി മാത്യു 847 226 5486 , ജോര്‍ജ് (ബാബു) മാത്യു 847 602 9326, തമ്പി മാമ്മൂട്ടില്‍ 847 390 8116 ,റോയ് ചെറിയാന്‍ 847 630 2605, തോമസ്കുട്ടി ചെന്നരങ്ങില്‍ 312 560 3887,ബിജു കൃഷ്ണന്‍ 224 717 4827, സാം തുണ്ടിയില്‍ 847 691 1096, തോമസ് ജോര്‍ജ് 312 543 9912.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ സീറോ മലബാര്‍ കത്തിഡ്രലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28,29 തിയതികളില്‍

ചിക്കാഗോ: മാര്‍ തോമാ ശ്ലീഹാ സിറോ മലബാര്‍ കത്തിഡ്രല്‍ പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഈ വര്‍ഷം ജൂലായ് 28,29 (ശനി,ഞായര്‍) തിയതികളില്‍ അത്യന്ത്യം ഭക്തിനിര്‍ഭരവും ആഘോഷപുര്‍വ്വവും കൊണ്ടാടുകയാണ്.

ജൂലായ് 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയേസ് മാര്‍ ക്ലിമിസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്തില്‍ ആഘോമായ വിശുദ്ധ
കുര്‍ബ്ബാനയും സന്ദേശവും ഗ്രോട്ടോയിലേക്കുള്ള ജപമാല പ്രദിഷണവും നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

29വേ ഞായറാഴ്ച 11 മണിക്ക് ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മമികത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും വചന സന്ദേശവും കൊച്ചുവീട്ടില്‍ ബിറ്റ്‌സിന്റെ ചെണ്ടമേള അകമ്പടിയോടുകൂടിയ തിരുനാള്‍ പ്രദിഷണവും ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളില്‍ പങ്കുചേര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ കത്തിഡ്രല്‍ വികാരി റവ.ഡോ.അഗസ്റ്റ്യന്‍ പാലക്കാപറമ്പിലും അസി.വികാരിമാരായ റവ.ഫാ.ടി.എ നിക്കോളാസും റവ.ഫാ.കെവിന്‍ മുണ്ടക്കലും പ്രസുദേന്തിമാരും സാദരം ഷണിക്കുന്നു. ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്നത് പാലാ മീനച്ചില്‍ താലൂക്കു നിവാസികളാണ്. റോയ് മുളകുന്നം അറിയിച്ചതാണിത്.

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18-ന് ബ്രാംപ്ടനിലെ പ്രഫസേഴ്‌സ് ലേക്കില്‍

ബ്രാംപ്ടണ്‍: പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 18 നു കാനഡയിലെ ബ്രാംപ്ടനിലെ പ്രഫസേഴ്‌സ് ലേക്കില്‍ വെച്ച് നടത്തപ്പെടുന്നു . ഈ വര്‍ഷത്തെ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്‌പോണ്‌സര്‍ഷിപ്പ് സമാഹരണ ഉത്ഘാടനം സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനത്തിനു ചെക്ക് നല്‍കി മുഖ്യ സ്‌പോണ്‍സറും കാനഡയിലെ പ്രമുഖ വ്യവസായിയുമായ മനോജ് കരത്താ നിര്‍വഹിച്ചു.

ടൊറന്റോയിലും പരിസരങ്ങളിലും ഇന്നലെ വരെ വളര്‍ന്ന ഒട്ടുമിക്ക പ്രസ്ഥാനങ്ങള്‍ക്കും മനോജ് കാരത്ത ഒരു പ്രതീക്ഷയാണ്. ഇദ്ദേഹത്തെ പോലുള്ള സന്മനസുള്ളവര്‍ മലയാളി സമൂഹത്തെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നതുകൊണ്ടാണ് പല സംഘടനകളും നിലനില്‍ക്കുന്നത്. സ്വന്തം നന്മക്കായി മാത്രമല്ല സമൂഹനന്മക്കായികൂടി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മാതൃകാവ്യവസായിയാണ് മനോജ് കരാത്ത എന്നു സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം പറഞ്ഞു. സമാജത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റികൂടിയായ ഇദ്ദേഹമാണ് വിജയികള്‍ക്കുള്ള ആയിരം ഡോളര്‍ സമ്മാനം നല്‍കുന്നതും.

ലോകമെമ്പാടും അറിയപെടുന്ന ഈ വള്ളംകളിക്കു എല്ലാ വ്യവസായി സുഹൃത്തുകളും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി ഇതുമായി സഹകരിക്കണമന്നു വള്ളംകളി കമ്മറ്റി ചെയര്‍ സജീബ് കോയ, ഫിനാന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ ജോസഫ് പുന്നശ്ശേരി എന്നിവര്‍ അഭ്യര്‍ഥിച്ചു.

അമേരിക്കയിലെയും കാനഡയിലേയും ടീമുകള്‍ മാറി മാറി വിജയിച്ച കഴിഞ്ഞ വള്ളംകളികള്‍ ഇന്നാട്ടിലെ മലയാളികള്‍ക്ക് ഒരു വിസ്മയം തന്നെ ആയിരുന്നു.പ്രാദേശിക, രാഷ്ട്രീയ ,സംഘടന, ജാതി, മത തൊഴില്‍ വിഭാഗീയ വിത്യാസമില്ലാതെ ആളുകള്‍ ഒന്നായി പ്രവര്‍ത്തിക്കുന്ന സംഘടനായ ബ്രംപ്ടന്‍ മലയാളി സമാജം എല്ലാ മലയാളി സുഹുര്‍ത്തുക്കളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഈ വള്ളംകളിയുടെ നടത്തിപ്പിലേക്ക് അഭ്യര്‍ത്ഥിക്കുന്നതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

യു.ഡി.എഫിന്റെ വിജയത്തിന് പ്രവാസികളുടെ സഹായം അനിവാര്യം: വി.പി. സജീന്ദ്രന്‍ എം.എല്‍.എ

ചിക്കാഗോ: കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന് ജൂലൈ 15-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രോസ്‌പെക്ട് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു സ്വീകരണം നല്‍കി.

യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും, കേരളത്തിന്റെ വികസനത്തിനും പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്നു വി.പി. സജീന്ദ്രന്‍ എം.എല്‍.എ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരെന്ന് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം ആവശ്യമാണെന്നു മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തേയും മതേതരത്വത്തേയും തകര്‍ക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി ടി.കെ. രാജീവ് പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ കാണിക്കുന്ന കോണ്‍ഗ്രസ് വികാരം അഭിനന്ദനാര്‍ഹമാണെന്നു കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടിനോ തോമസ് സൂചിപ്പിച്ചു.

ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം മരിച്ചുപോയ മുന്‍ ഗവര്‍ണ്ണറും, മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സന്തോഷ് നായര്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പോള്‍ പറമ്പി, സതീശന്‍ നായര്‍, തോമസ് മാത്യു, ജോര്‍ജ് പണിക്കര്‍, അനിയന്‍ കോന്നോത്ത് എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു യോഗത്തില്‍ എം.സിയായിരുന്നു. സെക്രട്ടറി ജസി റിന്‍സിയുടെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഹൂസ്റ്റൺ കൺവെൻഷൻ ജൂലൈ 28 ന്

ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (CRF) ൻറ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഹൂസ്റ്റൺ കൺവെൻഷൻ ജൂലൈ 28 നു ശനിയാഴ്ച വൈകുന്നേരം 6:00 നു ഡെസ്ടിനി ഇവന്റ് വെന്യുവിൽ (Destiny Event Venue, 1622 Staffordshire Rd, Stafford, TX 77477) വച്ച് നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രസംഗകർ കൂടിയായ സജു കുര്യാക്കോസും സാലി സജുവും ദൈവ വചന പ്രഘോഷണങ്ങൾക്കു നേതൃത്വം നൽകും. പ്രശസ്ത വേദചിന്തകൻ പ്രൊഫ. എം .വൈ.യോഹന്നാൻ നൽകുന്ന ഡിയോ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.

പ്രൊഫ. എം .വൈ.യോഹന്നാൻ ( റിട്ട. പ്രിൻസിപ്പൽ, സെന്റ് പീറ്റേഴ്സ് കോളേജ് , കോലഞ്ചേരി ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ്, കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവർത്തിക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് CRF. സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിക്കുന്നത്.

സുവിശേഷകരായ ദമ്പതികൾ സജു കുര്യാക്കോസും [Director, DentCare Dental Lab] സാലി സജുവും [GM, DentCare Dental Lab] CRF ഗായകസംഘമായ അമൃതധാരക്ക് നേതൃത്വം നൽകുകയും ലോകമെങ്ങും യേശുവിന്റെ സാക്ഷികളായി വചനം പ്രഘോഷിച്ചു വരുന്നു.

ഫെല്ലോഷിപ്പിന്റെ കൺവെൻഷൻ യോഗങ്ങൾ ജൂലൈ 24 നു ഡാളസിലും 27 നു ഓസ്റ്റിനിലും നടക്കുന്നുണ്ട്.

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പ്രൊഫ. എം .വൈ.യോഹന്നാൻ , പവർ വിഷൻ ടിവി യിൽ ( Powervision TV) യിൽ എല്ലാ ദിവസവും രാവിലെ 10 നും രാത്രി 7 നും (ഹൂസ്റ്റൺ സമയം) വചന സന്ദേശം നൽകുന്നു. ഈ സന്ദേശം www.crfgospel.org/tv ൽ തത്സമയം ലഭ്യമാണ്. ഈ സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ (WhatsApp) ലഭിക്കുവാൻ +91 9142 303030 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും അയച്ചുകൊടുക്കുക അല്ലെങ്കിൽ www.crfgospel.org സന്ദർശിക്കുക, അവസരം പ്രയോജനപ്പെടുത്തുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : ജോസഫ് ചക്കുങ്കല്‍, സന്തോഷ് മാത്യു, തോമസ് ജേക്കബ്, അലക്സ് പോൾ – 832-987-2075.

www.crfgospel.org

ജീമോൻ റാന്നി

ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയില്‍ നടത്തി

ഹ്യൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളി കെ.പി. ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ വോട്ടര്‍മാരെ ചേര്‍ത്തുന്നതിനുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയ്ന്‍ ജൂലായ് 14 ശനിയാഴ്ച രാവിലെ ഹ്യൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ അമ്പല പരിസരത്തും സംഘടിപ്പിച്ചു.യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പുതിയ വോട്ടര്‍മാരെ രജിസ്ടര്‍ ചെയ്യിപ്പിക്കുന്നതിന് കഴിഞ്ഞതായി നേതൃത്വം നല്‍കിയ ബാബു തെക്കേക്കര അറിയിച്ചു.

നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ.പി. ജോര്‍ജിനെ വിജയിപ്പിക്കുന്നതിന് അര്‍ഹരായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്നോട്ടുവരണമെന്നും ബാബു അഭ്യര്‍ത്ഥിച്ചു.അലിഷ, ടോം, റാഫേല്‍ സാമുവേല്‍ തുടങ്ങിയവരാണ് ക്യ്മ്പയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

ക്ഷേത്രപരിസരത്ത് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുവാന്‍ അനുമതി നല്‍കിയ ക്ഷേത്രം ഭാരവാഹികളെ ബാബു തെക്കേക്കര അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതുപോലുള്ള ക്യാമ്പയ്ന്‍ ഹ്യൂസ്റ്റണ്‍ പരിസരത്തുള്ള മറ്റു അമ്പലങ്ങളിലും, മോസ്കുകളിലും, പള്ളികളിലും സംഘടിപ്പിക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.എം.ജി അഞ്ചാം കുടുംബ സംഗമം ഡാളസില്‍ ജൂലൈ 27 മുതല്‍

ഡാലസ്: എംജി (പെന്റകോസ്റ്റല്‍ മാറാനാതാ ഗോസ്പല്‍ ചര്‍ച്ച്) അഞ്ചാമത് ദേശീയ കുടുംബ സംഗമം ജൂലൈ 27 മുതല്‍ 29 വരെ ഡാലസില്‍ നടക്കും. ഡാലസ് ഡെന്റന്‍ ക്യാംപ് കോപ്പാസ് റിട്രീറ്റ് (8200 ഈസ്റ്റ് മക്കിനി) കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചതായി പാസ്റ്റര്‍ ഫിന്നി ജോസഫ് (കണ്‍വീനര്‍), റവ. അനീഷ് കുര്യാച്ചന്‍ (സെക്രട്ടറി), റവ. ജേക്കബ് ഏബ്രഹാം (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

എന്റെ കാഴ്ചപ്പാടിനെ വിശാലമാക്കണമേ (സദൃശ്യ വാക്യങ്ങള്‍ 29:18) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ചു പാസ്റ്റര്‍ എം. എ. ജോണ്‍, പാസ്റ്റര്‍ ബിജു വില്‍സണ്‍ എന്നിവര്‍ പ്രഭാഷണം നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് :www.pmgcvsa.org എന്ന് വെബ് സൈറ്റില്‍ ലഭ്യമാണ്.

പി.പി. ചെറിയാന്‍

മേയര്‍ സജി ജോര്‍ജ്, കൗണ്‍സിലംഗം ബിജു മാത്യു എന്നിവര്‍ക്ക് മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സില്‍ സ്വീകരണം നല്‍കി

ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കാ യൂറോപ്പു മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്യൂസ്റ്റണില്‍ നടന്ന മുപ്പത്തിരണ്ടാമതു ഫാമിലി കോണ്‍ഫ്രന്‍സില്‍ ടെക്‌സസു സംസ്ഥാനത്തെ സണ്ണിവെയില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജ്ജിനും, കോപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യുവിനും ഊഷ്മള സ്വീകരണം നല്‍കി.

ജൂലായ് 7ന് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ മാര്‍ത്തോമാ, സജി ജോര്‍ജിനും, ഭദ്രാസന എപ്പിസ്‌കോപ്പാ ഐസക്ക് മാര്‍ ഫിലൊക്ലനിയോസു ബിജു മാത്യുവിനും പ്രത്യേക ഫലകം നല്‍കി ആദരിച്ചു.സജിയുടേയും, ബിജുവിന്റേയും തിരഞ്ഞെടുപ്പു വിജയം മാര്‍ത്തോമാ സഭക്ക് മാത്രമല്ല മുഴുവന്‍ മലയാളി സമൂഹത്തിനും അഭിമാനമാണെന്ന് മെത്രാ പോലീത്ത പറഞ്ഞു.

ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗമായ സജി, ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകാംഗമായ ബിജു എന്നിവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും വിജയങ്ങളും നേരുന്നതായി ഭദ്രാസന എപ്പിസ്‌ക്കോപ്പി പറഞ്ഞു.എട്ടുവര്‍ഷമായി സണ്ണിവെയില്‍ സിറ്റി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന സജി ജോര്‍ജ്ജും, രണ്ടര ദശാബ്ദമായി പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന ബിജു മാത്യുവും ആദ്യമായാണ് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്.

ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ത്ഥമായി നിറവേറ്റുവാന്‍ സര്‍വ്വശക്തനായ ദൈവം ആവശ്യമായ കൃപയും ജ്ഞാനവും നല്‍കുന്നതിന് എല്ലാവരുടേയും പ്രാര്‍ത്ഥന ആവശ്യമാണെന്ന് തിരുമേനി ഓര്‍മ്മപ്പെടുത്തി. ലഭിച്ച ഊഷ്മള സ്വീകരണത്തിന് സജി ജോര്‍ജ്ജും, ബിജു മാത്യുവും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

മുലപ്പാലിലൂടെ ഒഴുകിയെത്തിയ വിഷാംശം കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നു; മാതാവ് അറസ്റ്റില്‍

പെന്‍സില്‍വാനിയ: അമിതമായി ലഹരിമരുന്നുകളും, വേദനസംഹാരികളും കഴിച്ചുകൊണ്ടിരുന്ന മാതാവിന്റെ മുലപ്പാലിലൂടെ ഒഴുകിയെത്തിയ മാരകവിഷാംശം ഉള്ളില്‍ ചെന്ന പതിനൊന്നു ആഴ്ച പ്രായമുള്ള ആണ്‍കുഞ്ഞു മരിച്ച കേസ്സില്‍ മാതാവിനെ അറസ്റ്റുചെയ്തു കേസ്സെടുത്തു.

പെന്‍സില്‍വാനിയ ബക്ക്‌സു കൗണ്ടിയില്‍ ഏപ്രില്‍ 2ന് നടന്ന സംഭവത്തില്‍ ജൂലായ് 14 വെള്ളിയാഴ്ചയാണ് മാതാവു അറസ്റ്റിലായത്. ഒട്ടോപ്‌സി റിപ്പോര്‍ട്ടില്‍ മെത്തഡന്‍, ആംപിറ്റാമിന്‍, മെത്താംപിറ്റാമിന്‍ എന്നീ മാരകമായ മരുന്നുകളുടെ മിശ്രിതം വിഷാംശമായി മുലപ്പാലിലൂടെ കുഞ്ഞിന്റെ വയറിനകത്തേക്കു പ്രവേശിച്ചതാണു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.

സംഭവദിവസം വൈകീട്ടു 7.40 ന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രസവത്തെ തുടര്‍ന്ന് വേദന സംഹാരികള്‍ കഴിച്ചിരുന്നതിനാല്‍ കുട്ടിക്കു നല്‍കിയിരുന്നത് പ്രത്യേക ഫോര്‍മുലയായിരുന്നുവെന്നും, സംഭവദിവസം വളരെ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഫോര്‍മുല തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നും, മുലപ്പാല്‍ നല്‍കിയെന്നുമാണ് മാതാവു മൊഴി നല്‍കിയതെന്ന് ടൗണ്‍ഷിപ്പു പോലീസ് പറഞ്ഞു.

മാതാവായ സമാന്‍ന്ത വിറ്റ്‌നി (30) യെ കോടതിയില്‍ ഹാജരാക്കി. നരഹത്യക്കു കേസ്സെടുത്ത ഇവര്‍ക്ക് 3 മില്ല്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു. 2 വയസ്സുള്ള കുട്ടിയെ പിതാവിനെ ഏല്‍പ്പിച്ചു. 18 വയസ്സിനു താഴെയുള്ള കുട്ടികളുമായി ബന്ധപ്പെടുന്നതു കോടതി കര്‍ശനമായി വിലക്കിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

ഏഴാമത് സീറോ മലബാര്‍ ‍നാഷണല്‍ ‍കണ്‍വന്‍ഷന്‍ 2019 ൽ ഹൂസ്റ്റണിൽ

ഹൂസ്റ്റൺ : അമേരിക്കയിലെ ചിക്കാഗോ സിറോ മലബാര്‍ രൂപതാ വിശാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് നാഷണല്‍ കണ്‍വന്‍ഷനായി ഹൂസ്റ്റൺ ഒരുങ്ങുന്നു. 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന ‍നാഷണൽ കണ്‍വന്‍ഷനു ആതിഥ്യമരുളുന്നത് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനയാണ്. ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവൻഷൻ നഗർ വേദിക്കായി അണിഞ്ഞൊരുങ്ങും.

ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൺവൻഷന്റെ രക്ഷാധികാരിയാണ്. രൂപതാ സഹായ മെത്രാൻ മാർ. ജോയ് ആലപ്പാട്ട് ജനറൽ കൺവീനറായും, ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോ-കണ്‍വീനറായും വിവിധ കമ്മറ്റികൾക്കു രൂപം കൊടുത്തു കൺവൻഷന്റെ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു കഴിഞ്ഞു.

പൂര്‍വികരാല്‍ അണയാതെ സൂക്ഷിച്ച സീറോ മലബാര്‍ സഭയുടെ വിശ്വാസദീപ്തി കൂടുതല്‍ ജ്വലിപ്പിക്കുവാനും സഭാ പാരമ്പര്യം തലമുറകളിലേക്ക് പകരുവാനും കണവന്‍ഷനുപകരിക്കുമെന്നു മാർ. ജേക്കബ് അങ്ങാടിയത്ത്‌ പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ ഉൾപ്പെടെ വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയാണ് കൺവൻഷനായി ഹൂസ്റ്റൺ ഒരുങ്ങുന്നതെന്നു ഫാ. കുര്യൻ നെടുവേലിചാലുങ്കൽ പറഞ്ഞു.

നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാർ ഇടവകകളിൽ നിന്നും, നാൽപ്പത്തിഅഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശാസികൾ ഈ കൺവൻഷനിൽ പങ്കെടുക്കും.

മാർട്ടിൻ വിലങ്ങോലിൽ