Malayalam News Daily Highlights 10-12-2018

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു; കാരണം വ്യക്തിപരമെന്നു വിശദീകരണം. മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു; പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുത്തില്ല. പള്ളി വിട്ടുകൊടുക്കില്ല; നാളെ സുനഹദോസ് ചേരും: ശ്രേഷ്ഠ കാതോലിക്ക ബാവ. ബിജെപി – യുവമോർച്ച മാർച്ചിൽ വൻസംഘർഷം; തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍. നിർണായക…
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍:രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ഒന്നര പതിറ്റാണ്ടായി ന്യൂജഴ്സിയില്‍ താമസിക്കുന്ന രവികുമാര്‍ വിദ്യാര്‍ത്ഥ്ി ആയിരിക്കുമ്പോള്‍ ഹൈദ്രബാദിലെ അയ്യപ്പ സമാജത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്.…

തണ്ണോട്ട്: നാടിന്റെ സാമ്പത്തിക സമര പോരാളികളായ പ്രവാസികൾക്കായി ഭവന പദ്ധതി നടപ്പിലാക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് തണ്ണോട്ട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. കെ.വി.കുഞ്ഞിരാമൻ തണ്ണോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ പറക്കാട്ട്, കണ്ണൻ കരുവാക്കോട്, സതീശൻ മുറിയനാവി തുടങ്ങിയവർ സംസാരിച്ചു.…
ഗാര്‍ലന്‍ഡ്‌ സീറോ മലബാര്‍  ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി

ഡാലസ്: ഗാര്‍ലന്‍ഡ് സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക് ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി. ദൈവപുത്രന്റെ തിരുപ്പിറവിയുടെ സദ്‌വാർത്ത ഗാനങ്ങൾ ആലപിച്ചു കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗായക സംഘം വീടുവീടാന്തരം സന്ദർശിച്ചാണ് ഇത്തവണയും കരോൾ. ഡിസംബർ 8 നു ആർലിങ്റ്റൺ -ഗ്രാൻഡ് പ്രയറി യൂണിറ്റിൽ നടന്ന കരോളിനു ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ ,…

ന്യൂയോര്‍ക്ക്: കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവുമായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ. “എന്റെ രാജകുമാരി” (MY PRINCESS) എന്ന പേരില്‍ നടപ്പി്‌ലാക്കുന്ന പദ്ധതിപ്രകാരം മിടുക്കരായ വിദ്യാര്‍ത്ഥിനികളെ അഞ്ചു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യും. പ്രമുഖ കാര്‍ഡിയോളജിസ്റ്റും പ്രഭാഷകയുമായ ഡോ. നിഷ പിള്ളയുടെ നേതൃത്തില്‍ അമേരിക്കയിലെ മലയാളി വനിതാ പ്രഫഷനലുകളാണ് കൂട്ടായ്മക്ക് പിന്നില്‍. ധന സഹായം…
കാലില്‍ ബസിന്റെ ചക്രം കയറിയിറങ്ങിയ മുന്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖകന് (കോളമിസ്റ്റ്) 85 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം	  – പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഡബിള്‍ ഡക്കര്‍ ബസ്സിന്റെ ചക്രം കാലിനു മുകളിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ന്യൂയോര്‍ക്ക് ടൈംസ് മുന്‍ ലേഖകന്‍ ഡേവന്‍ സൈഫറിന് 85 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് മുന്‍ഹാട്ടന്‍ സുപ്രീം കോടതി ജൂറി വിധിച്ചു. ഡിസംബര്‍ 4 ചൊവ്വാഴ്ച ജഡ്ജി ബാര്‍ബറ വിധി പ്രഖ്യാപിച്ച ഉടനെ ഗ്രെലയ്ന്‍ ന്യൂയോര്‍ക്ക് ട്യൂര്‍ ബസ് കമ്പനിയും പരാതിക്കാരനും…
മുന്‍ എന്‍.എഫ്.എല്‍ പ്ലെയര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

മബാന്‍ക് (ടെക്‌സസ്സ്): ലോസ് ആഞ്ചലസ് റാംസിന് വേണ്ടി എട്ട് സീസണുകളിലും, ബഫല്ലൊ ബില്‍സിന് വേണ്ടി നാല് സീസണിലും കളിച്ച് പ്രമുഖ ഫുട്‌ബോള്‍ കളിക്കാരന്‍ ഡിസംബര്‍ 6 വ്യാഴാഴ്ച രാത്രി പത്ത് മണിക്കുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു. സ്റ്റേറ്റ് ഹൈവേ 198 ല്‍ ലിമൊഡിനില്‍ അതിവേഗതയില്‍ സഞ്ചരിച്ചിരുന്ന ഐശയ റോബര്‍ട്ട്‌സണ്‍ ജൂനിയര്‍ (69) വളവ് തിരിയുന്നതിനിടയില്‍ റോഡില്‍ നിന്നും…
ഇസ്രയേല്‍ സിവിലിയന്‍സിനെതിരേ ഹമാസ് അതിക്രമം: യു.എസ് പ്രമേയം യു.എന്‍ തള്ളി

വാഷിങ്ടന്‍: ഇസ്രയേല്‍ സിവിലിയന്‍സിനെതിരെ ഭീകര സംഘടനയായ ഹമാസ് നടത്തുന്ന അക്രമങ്ങളെ അപലപിച്ചു കൊണ്ട് യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിയില്‍, യുഎസ് അവതരിപ്പിച്ച പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ഡിസംബര്‍ 6 വ്യാഴാഴ്ചയാണ് പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. 193 അംഗ അസംബ്ലിയില്‍ 87 രാജ്യങ്ങള്‍ അനുകൂലിച്ചു. 57 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തപ്പോള്‍ 33…
ഹെതര്‍ നവര്‍ട്ട് യു.എന്‍ അംബാസിഡര്‍

വാഷിംഗ്ടണ്‍: യുനൈറ്റഡ് നാഷ്ന്‍സ് യു.എസ്. അംബാസിഡറായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക് വുമണ്‍ ഹെതര്‍ നവര്‍ട്ടിനെ(48) നിയമിക്കുമെന്ന് ട്രമ്പുമായി ബന്ധപ്പെട്ട ഔദ്യോഗീക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 6ന് വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹെതറിനെ നിയമിക്കുന്നത്. ഒക്ടോബറില്‍ രാജ്ി പ്രഖ്യാപിച്ച നിക്കി ഹേലിയോട് ഡിസംബര്‍ അവസാനം…
Malayalam News Daily Highlights 09-12-2018

മക്കളുള്ളവർക്കേ അവർ നഷ്ടപ്പെടുന്ന വേദന മനസ്സിലാകൂ: മോദിക്കെതിരെ ഭീം ആർമി. ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് ചൈന. രാമക്ഷേത്ര നിർമാണത്തിനായി നിയമം വേണം: ഡൽഹി രാംലീലയില്‍ വിഎച്ച്പി റാലി. വനിതാ മതിലിനായി ഏതുപണമാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണം: കെ.മുരളീധരൻ. 2016ൽ പൂർത്തിയാക്കിയെന്ന പ്രതീതിയുണ്ടാക്കി ഉദ്ഘാടനം: യുഡിഎഫിനെ വിമർശിച്ച് മുഖ്യമന്ത്രി. കണ്ണൂരിന് ടേക്ക് ഓഫ്: അബുദാബിയിലേക്കുള്ള ആദ്യ വിമാനം…